Tag: Postmortem Report
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുത്തിവെയ്പ്പിനെത്തുടര്‍ന്ന് യുവതിയുടെ മരണം; ചികിത്സയിലെ അനാസ്ഥ മൂലമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരിച്ച സംഭവം ചികിത്സയിലെ അനാസ്ഥ മൂലമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുത്തിവെയ്പ്പിന്റെ പാര്‍ശ്വഫലത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമായെതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. കൂടരഞ്ഞി സ്വദേശി ബിന്ദുവാണ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണ് ഒക്ടോബര്‍
ആവളയിലെ പത്തുവയസുകാരന്റെ മരണം; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പേരാമ്പ്ര: ആവളയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ച സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ വൈകുന്നേരമാണ് മുഹമ്മദ് ബഷീറിനെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. സംഭവത്തില്‍ സഹപാഠികള്‍, അധ്യാപകര്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ആവള പെരിഞ്ചേരിക്കടവില്‍ ചെറുവോട്ട് കുന്നത്ത് ബഷീറിന്റെ മകന്‍ മുഹമ്മദിനെയാണ് ഇന്നലെ കുളിമുറിയില്‍ തോര്‍ത്തില്‍
മരണത്തിന് തൊട്ടുമുമ്പ് നെഞ്ചിലും തലയ്ക്കും ക്ഷതമേറ്റു, കയ്യിലും കാലിലും പുറത്തും മുറിവുകള്‍; കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ദുരൂഹത
കോഴിക്കോട്: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെഞ്ചിലും തലയ്ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലും തലയ്ക്കുമേറ്റ ക്ഷതത്തിന് പുറമെ ജംഷിദിന്റെ കയ്യിലും കാലിലും പുറത്തും മുറിവുകളുണ്ട്. ഇവയെല്ലാം മരണത്തിന് തൊട്ടുമുമ്പ് ഉണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ട്രെയിന്‍ ഇടിച്ചാണ് മരണം സംഭവിച്ചത്