Tag: Police
പോലീസ് അസോസിയേഷൻജില്ല സമ്മേളനം കല്ലാച്ചിൽ തുടങ്ങി
നാദാപുരം: കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് കല്ലാച്ചിയിൽ തുടക്കമായി. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ജില്ലാ കമ്മിറ്റി യോഗം തുണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം.ഷനോജ് അധ്യക്ഷത വഹിച്ചു. നാദാപുരം ഇൻസ്പെക്ടർ പി.വി.ദിദേശ് മുഖ്യപ്രഭാഷണം നടത്തി. കെപിഎ സംസ്ഥാന ട്രഷറർ അഭിജിത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
മേപ്പയ്യൂരിൽ മദ്യപിച്ചെത്തിയ സംഘം ബാർബർഷോപ്പ് ജീവനക്കാരനെ ആക്രമിച്ചു, പിടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണം;രണ്ട് അക്രമികൾക്കും എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്കും പരിക്ക്
മേപ്പയ്യൂർ: മേപ്പയ്യൂരിൽ മദ്യപിച്ചെത്തിയ സംഘവും പോലീസും തമ്മിൽ സംഘർഷം. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മേപ്പയ്യൂർ ടൗണിൽ ബാർബർഷോപ്പിൽ മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ബാർബർഷോപ്പ് ജീവനക്കാരനെ ആക്രമിച്ചതിൽ നിന്നാണ് തുടക്കം. പൊലീസ് സംഭവ സ്ഥലത്തെത്തി ആക്രമികളെ പിടിച്ചുമാറ്റുന്നതിനിടയിലാണ് പോലീസും സംഘവും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്കും ആക്രമി സംഘത്തിലുണ്ടായിരുന്ന പച്ചാസ്
പുകവലിക്കുന്നത് ചോദ്യംചെയ്തു; കോഴിക്കോട് ബീച്ചില്‍ പോലീസുകാരനുനേരെ കത്തിവീശിയ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: പുകവലിക്കുന്നത് ചോദ്യം ചെയ്തതിന് പോലീസുകാരനു നേരെ കത്തിവീശിയ യുവാവ് പിടിയില്‍. പന്നിയങ്കര സ്വദേശി ഇര്‍ഫാനെ(19) യാണ് ഞായറാഴ്ച രാത്രിയോടെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. പഴയ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തു നിന്നും പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ യുവാവ് പോലീസുകാരനുനേരെ കത്തിവീശുകയായിരുന്നു. പ്രതിയോടൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടു. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ്
തോന്നിയിടത്ത് തോന്നിയപോലെ വാഹനം നിര്‍ത്തിയാല്‍ പണികിട്ടും; കുറ്റ്യാടി ടൗണിലെ അനധികൃത പാർക്കിങ്ങിനെതിരെ കര്‍ശന നടപടികളുമായി പൊലീസ്
കുറ്റ്യാടി: കുറ്റ്യാടി ടൗണില്‍ വര്‍ധിച്ചുവരുന്ന അനധികൃത പാർക്കിങ്ങിനെതിരെ നടപടി കര്‍ശനമാക്കി പൊലീസ്. പാര്‍ക്കിങ്ങ് നിരോധിത മേഖലകളില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ശക്തമാക്കാനൊരുങ്ങുന്നത്. നാദാപുരം റോഡിൽ ഫോറസ്റ്റ് ഓഫീസ് വരെയും വയനാട് റോഡിൽ ബസ് സ്റ്റോപ് വരെയും, കോഴിക്കോട് റോഡിൽ പൊലീസ് സ്റ്റേഷൻ വരെയും മരുതോങ്കര റോഡിൽ സിറാജുൽ
കൂരാച്ചുണ്ടിൽ ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയതിന് പിന്നാലെ മുറിയ്ക്കുള്ളിൽ കയറി ആത്മഹത്യാ ശ്രമം; നിർണായക സമയത്ത് സ്വന്തം ജീവൻ പോലും നോക്കാതെ ഇടപെട്ട് കൂത്താളി സ്വദേശിയായ പൊലീസ് ഓഫീസർ
പേരാമ്പ്ര: വീട് ജപ്തി ചെയ്യുന്നതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടുടമയെ സ്വജീവൻ പണയംവെച്ച് രക്ഷിച്ച് പേരാമ്പ്ര സ്വദേശിയായ പൊലീസ് ഓഫീസർ. കൂരാച്ചുണ്ട് സ്റ്റേഷനിലെ സി.പി.ഒയും കൂത്താളി സ്വദേശിയുമായ സജിത്ത് നാരായണനാണ് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാനായി തക്ക സമയത്ത് ഇടപെട്ടത്. ഇന്നലെ ഉച്ചയോടെ കൂരാച്ചുണ്ട് പൂവത്തുംചോലയിലായിരുന്നു സംഭവം. കോടതി വിധി പ്രകാരം
അമ്മയുടെ ചികിത്സയ്ക്കെന്ന് പറഞ്ഞ് വ്യാപാരിയില്‍ നിന്ന് പണം തട്ടിയെടുത്തു; സൈബര്‍ സെല്‍ എസ്.ഐയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും തട്ടിപ്പ്; പൂനൂരില്‍ ഇരുപത്തിയെട്ടുകാരന്‍ അറസ്റ്റില്‍
കോഴിക്കോട്: അമ്മയുടെ ചികിത്സയ്ക്കെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ട് വ്യാപാരിയില്‍ നിന്ന് പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. താമരശ്ശേരി പൂനൂര്‍ മങ്ങാട് കുട്ടാക്കില്‍ നിഷാജ് (28) ആണ് അറസ്റ്റിലായത്. എടക്കര സ്വദേശിയായ വ്യാപാരിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം മാതാവിനു ചികിത്സയ്ക്ക് സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് ചമഞ്ഞും യുവാവ് തട്ടിപ്പ് നടത്തി. പലതവണയായി ഒരു
പാനൂർ പന്ന്യന്നൂരിൽ ഉത്സവസ്ഥലത്ത് ബി.ജെ.പി-കോൺഗ്രസ് സംഘർഷം; എസ്.ഐ ഉൾപ്പടെ ആറ് പേർക്ക് പരിക്ക്
തലശേരി: പാനൂരിനടുത്ത് പന്ന്യന്നൂരിൽ ഉത്സവസ്ഥലത്തുണ്ടായ ബിജെപി- കോൺഗ്രസ് സംഘർഷത്തിൽ എസ്ഐ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. കോൺഗ്രസ് -ബിജെപി പ്രവർത്തകരായ സന്ദീപ്, അനീഷ് തുടങ്ങി അഞ്ച് പേർക്കും പാനൂർ സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ജയദേവനുമാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.കുറുമ്പക്കാവ് ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിനിടെ കൊടിമരവുമായി ബന്ധപ്പെട്ട
എനിക്കൊരു ഹായ് തരു, ലെെക്ക് തരു, അറ്റ്ലീസ്റ്റ് ഒരു കോമയെങ്കിലും…. ഫേസ്ബുക്ക് അല്‍ഗോരിതത്തിൽ നെട്ടോട്ടത്തിലായി ഉപയോക്താക്കൾ; മണ്ടത്തരങ്ങളുടെ ലേറ്റെസ്റ്റ് വേർഷനെന്ന് പോലീസ്
എനിക്കൊരു ഹായ് തരു, ലെെക്ക് തരു, അറ്റ്ലീസ്റ്റ് ഒരു കോമയെങ്കിലും…. ഫെസ്ബുക്ക് നിറയെ റിക്വസ്റ്റുകളാണ്, തങ്ങളുടെ പോസ്റ്റുകൾ മറ്റുള്ളവർക്ക് കാണാൻ സാധിക്കുമോ എന്ന ആധിയാണ് പലരിലും. ഇതാണ് ഇത്തരം പോസ്റ്റുകൾക്കിടയാക്കുന്നത്. എന്നാൽ ഫേസ്ബുക്ക് അല്‍ഗോരിതവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രതികരണവുമായി കേരള പൊലീസ് രംഗത്തെത്തി. അല്‍ഗോരിതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും കേരള പൊലീസ് ഒഫീഷ്യല്‍
ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ നോട്ടമിടും, ആളില്ലാത്ത സ്ഥലത്ത് വച്ച് ഉടുമുണ്ട് അഴിച്ച് മുഖത്ത് ചുറ്റി ക്രൂരമായ പീഡനം; പാലക്കാട്ടെ ‘സ്ഫടികം’ വിഷ്ണു പൊലീസ് പിടിയില്‍
പാലക്കാട്: സ്ത്രീകളെ ക്രൂരമായ പീഡനത്തിന് ഇരയാക്കുന്ന കൊടുംകുറ്റവാളി ‘സ്ഫടികം’ വിഷ്ണു അറസ്റ്റില്‍. വീട്ടമ്മയുടെ പരാതിയില്‍ പാലക്കാട് സൗത്ത് പൊലീസാണ് കൊടുമ്പ് സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍ ചിത്രമായ ‘സ്ഫടിക’ത്തിലെ ശൈലി അനുകരിച്ച് കുറ്റകൃത്യം ചെയ്യുന്നതിനാലാണ് ഇയാള്‍ സ്ഫടികം വിഷ്ണു എന്ന് അറിയപ്പെടുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിടാറ്. കാല്‍നടയായി