Tag: POCSO
പ്രാക്ടിക്കല്‍ പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപകന്‍ പേരാമ്പ്രയില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
പേരാമ്പ്ര: എസ്.എസ്.എല്‍.സി. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനികളെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. അവിടനെല്ലൂര്‍ രവീന്ദ്രനിവാസില്‍ പ്രമോദിനെയാണ് (44) പോക്‌സോ കേസില്‍ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. കായണ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഇന്‍വിജിലേറ്ററായി എത്തിയതാണ് പ്രമോദ്. പരീക്ഷയ്ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് കുട്ടികള്‍ നല്‍കിയ
പോക്സോ കേസിൽ അപ്പീൽ നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്രയിൽ കണ്ണുകെട്ടി പ്രതിഷേധം
പേരാമ്പ്ര: പോക്സോ കേസിൽ എരവട്ടൂർ ആക്കൂപ്പറമ്പ് സ്വദേശിയെ വെറുതേവിട്ട കോഴിക്കോട് പ്രിൻസിപ്പൽ കോടതിവിധിയിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് കണ്ണു കെട്ടിയുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കേസ് അന്വേഷണത്തിലെ അട്ടിമറിയെ കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ അന്വേഷണോദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എം.രജീഷ് ഉദ്ഘാടനം ചെയ്തു. പി.കെ.ഷൈമ അധ്യക്ഷയായി.