Tag: plus one allotement
പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം നാളെ ആരംഭിക്കും
തിരുവനന്തപുരം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം നാളെ ആരംഭിക്കും. ചൊവ്വാഴ്ച വൈകുന്നേരം നാലുവരെയാണ് സമയപരിധി. അപേക്ഷകർ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന പോർട്ടലിൽ (https://hscap.kerala.gov.in/) കാൻഡിഡേറ്റ് ലോഗിൻ വഴി അലോട്‌മെന്റ് നില പരിശോധിക്കണം. അലോട്‌മെന്റ് ലഭിച്ചവർ ടി.സി., സ്വഭാവസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളിൽ ഹാജരാകണം. രണ്ടുപേജുള്ള അലോട്‌മെന്റ്
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഇന്നില്ല, നാളത്തേക്ക് മാറ്റി; ഹയര്‍സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം പുതുക്കി സര്‍ക്കാര്‍ ഉത്തരവ്
കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് നാളേക്ക് മാറ്റി. ഇന്ന് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയല്‍ അലോട്ട്‌മെന്റ് നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്. അതേസമയം അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലൊന്നും മാറ്റിമില്ലെന്നാണ് വ്യക്തമാകുന്നത്.
പ്ലസ് വണ്‍ പ്രവേശനം; സീറ്റ് ക്ഷാമം രൂക്ഷം, അപേക്ഷകരില്‍ പകുതിപേര്‍ക്കും ആദ്യ അലോട്ട്‍മെന്‍റില്‍ ഇടമില്ല
തിരുവനന്തപുരം: ആദ്യഘട്ട അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പ്ലസ് വൺ സീറ്റിന് കടുത്ത ക്ഷാമം. അപേക്ഷിച്ചവരിൽ പകുതിപ്പേരും മെറിറ്റ് സീറ്റിന് പുറത്തായി. 4,65,219 പേരാണ് അപേക്ഷിച്ചത്. 2,71,136 മെറിറ്റ് സീറ്റിൽ 2,18,418 പേർക്കാണ് കിട്ടിയത്. മെറിറ്റിൽ ബാക്കി 52,718 സീറ്റാണുള്ളത്. 1,21,318 പേർക്കാണ് ഇത്തവണ എല്ലാറ്റിനും എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം ഇത് 41906 മാത്രമായിരുന്നു. അതായത് എല്ലാറ്റിനും