Tag: Pinarayi Vijayan
സങ്കടങ്ങള്‍ മുഖ്യമന്ത്രിക്കെഴുതി; ആയിഷ സജയ്ക്കും സൈക്കിള്‍ കിട്ടി
പേരാമ്പ്ര: കൂട്ടുകാര്‍ക്കെല്ലാം സൈക്കിളുണ്ട്, തനിക്ക് മാത്രം ഇല്ലെന്ന വിഷമം മുഖ്യമന്ത്രിക്ക് എഴുതിയ അഞ്ചാം ക്ലാസുകാരി ആയിഷ സജയ്ക്കും സൈക്കിള്‍ കിട്ടി. നിര്‍ധന കുടുംബത്തില്‍ പെട്ട ആയിഷ സജ തന്റെ സങ്കടങ്ങള്‍ മുഖ്യമന്ത്രിയെ എഴുതി അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കുഞ്ഞു പരാതി ഗൗരവപൂര്‍വ്വം എടുത്തു നടപടിയും സ്വീകരിച്ചു. ചക്കിട്ടപ്പാറയിലെ കുഞ്ഞിപ്പറമ്പില്‍ നാസറിന്റെയും സൗദയുടെയും മൂന്ന് പെണ്‍മക്കളില്‍
കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍: പൊതുസ്ഥലങ്ങളില്‍ നാളെ മുതല്‍ പരിശോധന; രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകള്‍ ഒഴിവാക്കണം
തിരുവന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെയുള്ള അത്രത്തോളം രോഗവ്യാപനമില്ലെങ്കിലും കേരളത്തില്‍ രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും, മാസ്‌ക് ധരിക്കുന്നതിലും ആളുകള്‍ക്കിടയില്‍ വീഴ്ചയുണ്ടായി. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകള്‍
ലൈഫ് മിഷനിലൂടെ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമാനതകളില്ലാത്ത പാര്‍പ്പിട വികസന പ്രവര്‍ത്തനമാണ് ലൈഫ് മിഷന്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന അഭിമാനകരമായ പദ്ധതിയാണ് ലൈഫ് നടത്തുന്നത്. അര്‍ഹരായ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ
ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി
തിരുവന്തപുരം: ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്‍ത്തി. കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും
ജനപ്രിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കേരളം; നാളെ കേരള ബജറ്റ്
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കേന്ദ്രനികുതി വിഹിതത്തില്‍ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍
ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി
കോഴിക്കോട്: മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്ന് രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൊവിഡ് കാരണം നിശ്ചലമായ സിനിമാലോകത്തിന് പുത്തനുണര്‍വ്വാണ് മുഖ്യമന്ത്രി നല്‍കിയത്. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ തൊഴില്‍മേഖലയിലെയും അടിസ്ഥാനപ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആര്‍ജവത്തിനും