Tag: Pinarayi Vijayan
നാളെ മുതല്‍ തട്ടുകടകള്‍ തുറക്കരുത്; ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സമ്പൂര്‍ണ ലോക്ക്ഡൗണുമായി ജനങ്ങള്‍ സഹകരിക്കണം. ലോക്ക്ഡൗണില്‍ തട്ടുകടകള്‍ തുറക്കരുത്. ബാങ്കുകള്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. വര്‍ക്ക് ഷോപ്പുകള്‍ക്ക് ആഴ്ചാവസാനത്തിലെ രണ്ട് ദിവസം പ്രവര്‍ത്തിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നമുക്കൊരുമിച്ച് ഈ പ്രതിസന്ധി മറികടക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യസാധനങ്ങളും അവശ്യ സേവനങ്ങളും ലഭ്യമാക്കും. സാധനങ്ങള്‍ ശേഖരിച്ചു വച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന പരിഭ്രാന്തി കാരണം കടകളില്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കരുത്. അത് ലോക്ക്ഡൗണ്‍ നല്‍കേണ്ട ഗുണഫലം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: അതിശക്തമായി തുടരുന്ന കോവിഡ് വ്യാപനം
നാളെ മുതല്‍ കടുത്ത നിയന്ത്രണം; കൊവിഡിനെ പ്രതിരോധിക്കാനാവണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈറസ് രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അതിനെ നിയന്തിക്കാന്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് നാളെ മുതല്‍ കടക്കും.ഇതിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്നതില്‍ ഒരു പടി കൂടി മുന്നിലുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. ആ രീതിയിലേ ഇതിനെ തടയാന്‍
കേരളം രാഷ്ട്രീയ ചരിത്രം തിരുത്തി വിധിയെഴുതി, പക്ഷേ ഇപ്പോള്‍ ആഘോഷിക്കാനുള്ള സമയമല്ല; പിണറായി വിജയന്‍
കണ്ണൂര്‍: കേരളത്തില്‍ ഇടത് തരംഗമാണെന്നും പക്ഷേ ഈ വലിയ സന്തോഷം കോവിഡ് പ്രതിസന്ധിക്കിടയില്‍ ആഘോഷിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ ജനങ്ങൾ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി. രാഷ്ട്രീയ വിശദീകരണങ്ങൾ പിന്നീട് നടത്താം. ജനങ്ങൾ ഇടതു മുന്നണിക്കൊപ്പമാണ്. മാധ്യമപ്രവർത്തകർക്ക് മധുരം നൽകിയാണ് പിണറായി വിജയൻ വാർത്താ സമ്മേളനം ആരംഭിച്ചത്. കോവിഡ് പ്രതിരോധനത്തിനുള്ള സമയമാണിത്. ഇന്ന് കേരളത്തില്‍ മുപ്പത്തിയൊമ്പതിനായിരത്തിലധികം
കേരളം ചെങ്കടലായി: പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം വൈകിട്ട് 5.30 ന്
തിരുവനന്തപുരം: കേരളത്തിലെ അപ്രതീക്ഷിത വിജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കും വിശദീകരിക്കും. കേരളത്തിന്റെ എല്ലാ മേഖലകളിലും ഇടത് തരംഗം വീശിയടിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. എല്‍ഡിഎഫ് 99 സീറ്റുകളിലും യുഡിഎഫ് 41 സീറ്റുകളിലുമാണ് മുന്നേറുന്നത്. ഇടതു മുന്നണി വീണ്ടും അധികാരത്തിലേറിയാല്‍
കേരളത്തിന്റെ മനസ് ഇടത്തേക്ക്; ധര്‍മ്മടത്ത് പിണറായി വിജയന്റെ ലീഡ് അരലക്ഷത്തിലേക്ക്
ധര്‍മ്മടം: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് മികച്ച ലീഡ്. പിണറായി വിജയന്റെ ലീഡ് 47,000-ല്‍ അധികമാണ്. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ കെ ഷൈലജയുടെ ലീഡ് നിലയും നാല്‍പ്പതിനായിരത്തില്‍ അധികമാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ക്കേ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റമുണ്ട്.
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ പരിശോധന നടത്തണമെന്ന് സ്വകാര്യ ലാബുകള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ തയ്യാറാകാത്ത സ്വകാര്യ ലാബുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ ലാബുകള്‍ വിമുഖത കാണിക്കുന്നത് ഒരുതരത്തിലും സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. ആര്‍ടിപിസിആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. അസാധാരണ സാഹചര്യമാണ് നമ്മള്‍ നേരിടുന്നത് എന്ന് എല്ലാവരും മനസിലാക്കം.
കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 3 മാസത്തേക്ക് ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മതിയായ വാക്‌സിന്‍ സംസ്ഥാനത്ത് ഇല്ല. ആഗ്രഹിക്കുന്നതു പോലെ
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ ഉള്‍പ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്
കേരളത്തില്‍ ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളെ വര്‍ധനവ് ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോസിറ്റിവിറ്റി കൂടിയ മേഖലകളില്‍ ശക്തമായ നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി. ജാഗ്രതയോടെ രോഗത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കാമെന്ന് ആദ്യഘട്ടത്തില്‍ നാം തെളിയിച്ചതാണ്. 11 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കേരളത്തില്‍ രോഗം ബാധിച്ചത്. രണ്ടാംഘട്ട വ്യാപന വേളയില്‍ ശക്തമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത്