Tag: Pinarayi Vijayan
കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങളോടൊപ്പം നിന്നു, കേരളം രാജ്യത്തിനു മാതൃകയായി; ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തുടര്‍ ഭരണം സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനത്തിന് താല്‍പ്പര്യം അര്‍ത്ഥ ശൂന്യമായ വിവാദത്തില്‍ അല്ല പകരം വികസനത്തിലാണെന്നും ജന പങ്കാളിത്തത്തോടെ ആണ് സര്‍ക്കാര്‍ പ്രതിസന്ധികളെ അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്ജ്വലമായ പുതിയ തുടക്കമാണ്. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട്
മുഖ്യമന്ത്രി പിണറായി വിജയന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
തിരുവനന്തപുരം: ‘രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങള്‍” എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. 42 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ തുടര്‍ഭരണം നേടിയ ആദ്യമുഖ്യമന്ത്രിയായാണ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായിക്ക് സത്യവാചകങ്ങള്‍ ചൊല്ലികൊടുത്തു. 2016 മെയ് 25-നാണ് കേരളത്തിന്റെ 12-ാം മുഖ്യമന്ത്രിയായി
ചരിത്രം വഴി മാറി, കേരളത്തിന് അധികാരത്തുടര്‍ച്ച; മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റു
തിരുവനന്തപുരം: കൈയുയര്‍ത്തി അഭിവാദ്യം ചെയ്യുന്ന പതിവുണ്ടായിരുന്നില്ല, ഓരോരുത്തരുടേയും അടുത്ത് കൈകൂപ്പി അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി കയറി, കേരളത്തിന്റെ 23-ാം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലി കൊടുത്തു. പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 140-ല്‍ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയ ഇടത് പക്ഷം, പിണറായി വിജയന്റെ
രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു, ചടങ്ങ് വൈകിട്ട് മൂന്നരയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം നേടിയ പിണറായി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം വെര്‍ച്വല്‍ ആയി പങ്കെടുക്കും. 24നോ 27നോ നിയമസഭ ചേരുന്നതും പരിഗണനയിലുണ്ട്. നിയുക്ത മന്ത്രിമാര്‍, എംഎല്‍എമാര്‍, ജഡ്ജിമാര്‍ ഉള്‍പ്പെടെ 500
രണ്ടാം പിണറായി മന്ത്രിസഭ; സത്യപ്രതിജ്ഞ 20 ന്, 500 പേരെ പങ്കെടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നര മണിക്ക് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 500 പേര്‍ പങ്കാളികളാകും. 50,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ 500 പേരെ മാത്രം പങ്കെടുപ്പിക്കുന്നത് വലിയ സംഖ്യ അല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. കടുത്ത നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത്. എന്‍ട്രി പാസ്
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഗുണകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണമാണ് തുടരുന്നതെന്നും ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ വിജയകരമായി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്. ജനങ്ങള്‍ നന്നായി സഹകരിക്കുന്നുണ്ട്. കൊവിഡ് രോഗികളും പ്രൈമറി കോണ്ടാക്ടുകളും വീട്ടില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി. മോട്ടോര്‍ സ്‌കൂട്ടര്‍ പെട്രോളിംഗ് അടക്കം നടത്തി ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോഡിലും കര്‍ശന
രണ്ടാം പിണറായി മന്ത്രിസഭ; ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക്, സത്യപ്രതിജ്ഞ മെയ് 20 ന്
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ എല്‍ജെഡിക്ക് മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്ന് സിപിഎം അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യവും നടക്കില്ലെന്ന് സിപിഎം. അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് ജോസ് കെ മാണി പറഞ്ഞു. ഇടത് മുന്നണിയിലെ വിവിധ കക്ഷിനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച തുടരുകയാണ്. നാല് കക്ഷികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കുമെന്നാണ് പുറത്ത് വരുന്ന
കാലവര്‍ഷവും കോവിഡും മുന്നില്‍ക്കണ്ട് കേരളത്തില്‍ 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ അടിയന്തിരമായി ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: കേരളത്തില്‍ മെയ് 14, 15 തീയതികളില്‍ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന ഓക്‌സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിനംപ്രതി 212.34 ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ്
കോവിഡ് വ്യാപനം: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില തദ്ദേശ ഭരണ സ്ഥാപന പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. കൂടുതല്‍ ജാഗ്രതയോടുകൂടിയ ഇടപെടല്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ചികിത്സാ സൗകര്യകുറവ് അനുഭവപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി. കുറവുകള്‍ അടിയന്തരമായി പരിഹരിക്കണം. കൊവിഡ് ചികിത്സ കേന്ദ്രങ്ങള്‍ തുറക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ കണ്ടെത്തി തുറക്കണം. ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരെയും
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം
തിരുവനന്തപുരം:സംസ്ഥാനത്തെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന് വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുമ്പോള്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും ചടങ്ങിലേക്ക് പ്രവേശനം. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ ഘടക കക്ഷികളുമായി മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 140 അംഗങ്ങളുള്ള സഭയില്‍ 99 പേരാണ് ഇടതുമുന്നണിയില്‍ നിന്ന് ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. ഇതില്‍ സ്വതന്ത്രര്‍