Tag: Petrol
വടകര കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരന് പരിക്കേറ്റു
വടകര: കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിൻറെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യൻ ഓയിൽ ഡീലർ ആയ ജ്യോതി ഓട്ടോ ഫ്യൂയൽസിനെ നേരെയാണ് ആക്രമണം ഉണ്ടായത്. അയനിക്കാട് കമ്പിവളപ്പിൽ വൈശാഖിനെ (24)ആണ് ആക്രമിച്ചത്. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11:30 നാണ് സംഭവം. ഞായറാഴ്ച രാത്രി 11
പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നു; നടുവണ്ണൂരിലെ പമ്പില്‍ ഇന്ധന വിതരണം തടസപ്പെട്ടു
നടുവണ്ണൂര്‍: പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നതിനെ തുടര്‍ന്ന് ഇന്ധന വിതരണം തടസപ്പെട്ടു. നടുവണ്ണൂരിലെഹിന്ദുസ്ഥാന് പെട്രോളിയം പമ്പായ ആഞ്ജനേയ എന്റര്‍പ്രൈസസിലാണ് സംഭവം. പമ്പിലെ പെട്രോള്‍ ടാങ്കില്‍ മഴവെള്ളം കയറിയതാണ് പ്രശ്നത്തിന് കാരണം. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച കാര്‍ കുറച്ച് ദൂരം ഓടിയപ്പോള്‍ നിന്നു പോയി. യന്ത്രത്തകരാറാകുമെന്ന്
‘വെട്ടി വീഴ്ത്തിയ ശേഷം കത്തിക്കാനായിരുന്നു ഉദ്ദേശം, അതിനായി പെട്രോളും കരുതിയിരുന്നു’; നാദാപുരത്ത് പെണ്‍കുട്ടിയെ ആക്രമിച്ച റഫ്നാസ് ലക്ഷ്യമിട്ടത് ക്രൂരമായ കൊലപാതകമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
വടകര: നാദാപുരത്ത് പെണ്‍കുട്ടിയെ ആക്രമിച്ച റഫ്നാസ് എന്ന യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തല്‍. പെണ്‍കുട്ടിയെ ആക്രമിക്കുന്ന സമയത്ത് ഇയാള്‍ കയ്യില്‍ പെട്രോള്‍ കരുതിയിരുന്നു. ഇത് തീ വയ്ക്കാനായിരുന്നെന്ന് റഫ്നാസ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കുപ്പില് പെട്രോള്‍ വാങ്ങിയ കല്ലാച്ചിയിലെ പമ്പിലും കൊടുവാള് വാങ്ങിയ കക്കട്ടിലെ കടയിലും വട്ടോളി പെട്രോള്‍ പമ്പിലും പെണ്‍കുട്ടി
ഒടുവിൽ അൽപ്പം ആശ്വാസം! പെട്രോൾ ഡീസൽ വില കുറച്ചു, പാചക വാതക സബ്സിഡി പുനസ്ഥാപിച്ചു
കോഴിക്കോട്: ഒടുവിൽ പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെയാണ് കേന്ദ്രം നടപടിയെടുത്തത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും. പാചകവാതക സിലിണ്ടറിന്
ഇന്ധന വില വര്‍ദ്ധനവ് തുടരുന്നു; കോഴിക്കോട് പെട്രോളിന് 108.82 രൂപയും, ഡീസലിന് 102.66 രൂപയും
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35. കോഴിക്കോട്: പെട്രോള്‍ 108.82 ഡീസല്‍ 102.66. കൊച്ചി: പെട്രോള്‍ 108.55 ഡീസല്‍ 102.40. ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം
പൊള്ളിച്ച് ഇന്ധന വില; സംസ്ഥാനത്ത് പെട്രോള്‍ വില 110 രൂപ കടന്നു, ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് പുറമെ ഇരുട്ടടിയായി ഇന്ധന നിരക്കില്‍ കുതിപ്പ് തുടരുന്നു. ഡീസലിന് ഇന്ന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് ഏഴ് രൂപ 75 പൈസയും പെട്രോളിന് ആറ് രൂപ ഏഴ് പൈസയുമാണ് വര്‍ധിപ്പിച്ചത്. അതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 രൂപ കടന്നു. തിരുവനന്തപുരം പാറശാലയില്‍
ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി
കോഴിക്കോട്: ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് ഡീസലിന് 101 രൂപ 46 പൈസ, പെട്രോളിന് 107 രൂപ 69 പൈസയുമായി. കൊച്ചി പെട്രോളിന് – 107 രൂപ 55 പൈസ, ഡീസലിന് 101 രൂപ 32 പൈസ, തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ
തീവെട്ടിക്കൊള്ള തുടരുന്നു: പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി, കോഴിക്കോട് പെട്രോള്‍ വില 107 കടന്നു
തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 109 ലേക്ക് എത്തി. 108.79 ആണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില. ഒരുലിറ്റര്‍ ഡീസലിന് 102.46 ആണ് തിരുവനന്തപുരത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന്
ഇരുട്ടടി തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി; 19 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് അഞ്ച് രൂപയിലധികം, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ പത്തൊൻപത് ദിവസത്തിനിടെ ഡീസലിന് അഞ്ച് രൂപ പതിമൂന്ന് പൈസയും, പെട്രോളിന് മൂന്ന് രൂപ നാൽപത്തിനാല് പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസൽ വില 101 രൂപയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 100 രൂപ 57പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്
ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവില വര്‍ദ്ധനവ്; തുടര്‍ച്ചയായ ഏട്ടാം ദിവസവും ഇന്ധന വില കൂട്ടി, കോഴിക്കോട് 103 കടന്ന് പെട്രോള്‍ വില
തിരുവനന്തപുരം: തുടർച്ചയായ ഏട്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 55 പൈസയും, ഡീസലിന് 96 രൂപ 89 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 48 പൈസയും ഡീസലിന് 98 രൂപ 71 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന്