Tag: Peruvannamuzhi
വര്‍ഷം മുഴുവന്‍ വൈദ്യുതി ഉല്‍പ്പാദന സാധ്യത, ആറ് മെഗാവാട്ട് ശേഷി; പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി മെയ് ആദ്യവാരത്തോടെ തുടക്കമാവും
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയില്‍നിന്ന് മെയ് ആദ്യവാരം വൈദ്യുതി ഉല്‍പ്പാദനം തുടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍. ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയായി മാറാന്‍ പോവുന്ന പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതിയില്‍ ആറ് മെഗാവാട്ട് ശേഷിയിലാണ് വൈദ്യുതി ഉല്‍പ്പാദനം നടത്തുക. 78.43 കോടി രൂപ ചെലവഴിച്ചുള്ള സംരംഭമാണിത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമുഴി ജലസംഭരണിയിലെ
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂഴിത്തോട് താളിപ്പാറ; ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് വേഗം കൂട്ടാന്‍ തീരുമാനം
പെരുവണ്ണാമൂഴി: സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് താളിപ്പാറ. കരിങ്കണ്ണി, മാവട്ടം, രണ്ടാം ചീളി എന്നീ പ്രദേശങ്ങളിലെ കര്‍ഷകരുടെ ഭൂമി വനം വകുപ്പ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി ചേര്‍ന്ന വനം, റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ റീജിയണല്‍ യോഗത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായി. താളിപ്പാറ, രണ്ടാംചീളി എന്നിവിടങ്ങളില്‍ ഭൂമി വിട്ടുനല്‍കുന്നവരുടെ
ചക്കിട്ടപാറ-പെരുവണ്ണാമൂഴി റോഡ് തകര്‍ന്നു; വാഴ നട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്
പേരാമ്പ്ര: ചക്കിട്ടപാറയില്‍ നിന്ന് പെരുവണ്ണാമൂഴിയിലേക്കുള്ള റോഡ് തകര്‍ന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. റോഡ് നിറയെ കുണ്ടും കുഴിയുമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നാല് കിലോമീറ്റര്‍ ദൂരമുള്ള റോഡ് പലയിടത്തും പാടെ തകര്‍ന്നിട്ടുണ്ട്. മഴയത്ത് വെള്ളം നിറയുന്നതോടെ കുഴികള്‍ യാത്രക്കാര്‍ക്ക് കാണാന്‍ കഴിയാതെയാവുകയും അപകടസാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ബൈക്ക് യാത്രക്കാര്‍ക്കാണ് ഏറെ ദുരിതം.
പെരുവണ്ണാമൂഴിയില്‍ മൂല്യവര്‍ധിതോത്പന്ന നിര്‍മ്മാണ പരിശീലനം 31 ന്
പേരാമ്പ്ര: പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ കൂണ്‍ കൃഷി, ചക്കയിലെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, കുറ്റിക്കുരുമുളക്, തെങ്ങിലെ ഇടവിളക്കൃഷി എന്നീ വിഷയങ്ങളില്‍ 31-ന് രാവിലെ 9.30 മുതല്‍ പരിശീലനപരിപാടി സംഘടിപ്പിക്കും. ഫോണ്‍ 0496-2966041, 8547544765.
സപ്പോര്‍ട്ട് ഡാം നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു; കുറ്റ്യാടി ജലസേചനപദ്ധതി ജലവിതരണം കനാല്‍പ്രവൃത്തിക്കു ശേഷം
പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാമിന്റെ ബലക്കുറവ് പരിഹരിക്കാനുള്ള സപ്പോര്‍ട്ട് ഡാം നിര്‍മ്മാണത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സപ്പോര്‍ട്ട് ഡാം നിര്‍മിക്കുന്നതിന്റെ ഭാഗമായി ജലസേചനത്തിനുള്ള കനാല്‍ തുടങ്ങുന്ന ഭാഗത്തും പ്രവൃത്തി തുടങ്ങി. അതിനാല്‍ കുറ്റ്യാടി ജലസേചനപദ്ധതി ജലവിതരണം കനാല്‍പ്രവൃത്തിക്കു ശേഷമാണ് നടക്കുക. ഡാമില്‍നിന്നും കനാല്‍ തുടങ്ങുന്ന ഭാഗത്തുകൂടിയാണ് സപ്പോര്‍ട്ട് ഡാം കടന്നുപോകുക. അതിനാല്‍ ഈ ഭാഗത്ത് കനാല്‍ പൊളിച്ച് മണ്ണെടുത്തുമാറ്റി
മാവോയിസ്റ്റ് സാന്നിധ്യം; പേരാമ്പ്ര എസ്റ്റേറ്റില്‍ പരിശോധന ശക്തമാക്കി തണ്ടര്‍ബോള്‍ട്ട്, പെരുവണ്ണാമൂഴിയില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു
പേരാമ്പ്ര: മുതുകാട്ടിലെ എസ്റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ എത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും തിരച്ചില്‍ നടത്തി. പേരാമ്പ്ര ഡി.വൈ.എസ്.പി. ജയന്‍ ഡൊമിനിക്, പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ കെ.സുഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഭാഗമാണ് പേരാമ്പ്ര എസ്റ്റേറ്റ്. അതിനാല്‍ വനപ്രദേശത്തും തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ നടത്തി. പെരുവണ്ണാമൂഴി മേഖലയില്‍ സുരക്ഷ ശക്തമാക്കും. അടുത്തദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രദേശത്ത്
പെരുവണ്ണാമൂഴിയുടെ ആഴങ്ങളില്‍ പൊലിഞ്ഞത് മരുതോങ്കരക്കാരുടെ പ്രിയപ്പെട്ടവന്‍, ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് വേദന സമ്മാനിച്ച് അവന്‍ യാത്രയായി, അഭിജിത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിറങ്ങലിച്ച് മരുതോങ്കര
പേരാമ്പ്ര: അഭിജിത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് നടുങ്ങി നില്‍ക്കുകയാണ് മരുതോങ്കരക്കാര്‍. രാവിലെ ഉത്സാഹത്തോടെ കണ്ട അഭിജിത്ത് ഇനി തിരുച്ചു വരില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും കഴിയുന്നില്ല. ഇന്ന് ഉച്ചയ്ക്ക് പെരുവണ്ണാമൂഴി റിസര്‍വോയറില്‍ വീണാണ് പാറച്ചാലില്‍ പ്രകാശന്റെ മകന്‍ ഇരുപത്തി രണ്ടു വയസ്സുള്ള അഭിജിത്ത് മരണപ്പെട്ടത്. അടുത്ത പ്രദേശമായ മുള്ളന്‍കുന്നില്‍ നിന്നും ചൂണ്ടയിട്ട് മീന്‍
പെരുവണ്ണാമുഴി റിസര്‍വോയറില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് മരുതോങ്കര സ്വദേശി അഭിജിത്ത്
പേരാമ്പ്ര: പെരുവണ്ണാമുഴി റിസര്‍വോയറില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരുതോങ്കര പാറച്ചാലില്‍ പ്രകാശന്റെ മകന്‍ ഇരുപത്തി രണ്ട് വയസ്സുള്ള അഭിജിത്ത് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്കായിരുന്നു അപകടം നടന്നത്. മീന്‍ പിടിക്കുന്നതിനായി അഭിജിത്തും സുഹൃത്തുക്കളും റിസര്‍വോയറിലെത്തികയായിരുന്നു. ഇതിനിടയില്‍ കുട്ട വഞ്ചി മറിഞ്ഞ് ഇവര്‍ വെള്ളത്തില്‍ വീണു. അപകടത്തിന്റെ ശബ്ദം കേട്ട്
പെരുവണ്ണാമുഴി റിസര്‍വോയറില്‍ തോണി മറിഞ്ഞ് യുവാവിനെ കാണാതായി
പേരാമ്പ്ര: പെരുവണ്ണാമുഴി റിസര്‍വോയറില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. ഇരുപത്തി മൂന്ന് വയസ്സുള്ള മരുതോങ്കര സ്വദേശി അഭിജിത്താണ് വെള്ളത്തില്‍ മുങ്ങിപ്പോയത്. ഇന്ന് വൈകിട്ട് 3 മണിയോടെ മുതുകാട് ചെകുത്താന്‍ മുക്കിന് സമീപം കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമുഴി റിസര്‍വോയറിലാണ് സംഭവം. അപകട സമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. സുഹൃത്തുക്കളായ ആറ് അംഗ സംഘം ഇവിടെ എത്തുകയായിരുന്നു.
കാട്ടാന ശല്യം തുടർക്കഥ; പെരുവണ്ണാമൂഴിയിൽ നാട്ടിലിറങ്ങിയ കാട്ടാന കാർഷികവിളകൾ നശിപ്പിച്ചു
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്തും കൃഷിയിടത്തിൽ കാട്ടാനയിറങ്ങി കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ കൃഷിയിടത്തിലെത്തിയ കാട്ടാന ഒമ്പത് തെങ്ങുകളാണ് കുത്തിമറിച്ചിട്ടത്. 50-ഓളം വാഴകളും മാവുംപ്ലാവും ജാതിയും കൊക്കോയുമെല്ലാം നശിപ്പിച്ചിട്ടുണ്ട്. വേനകുഴിയിൽ ഷിനീഷ്, കോനാട്ട് ജോസഫ്, ചീരമറ്റം ബാബു, ചിറയിൽ മനോജ്, മുല്ലശ്ശേരി ജോഷി ചെമ്പനോട എന്നിവരുടെ കൃഷിയെല്ലാം നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട്