Tag: perambra

Total 275 Posts

പാലേരിയില്‍ അര്‍ധരാത്രില്‍ എന്‍ഐഎ റെയിഡ്; നാദാപുരവും പേരാമ്പ്രയും ഉള്‍പ്പടെ സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ വീണ്ടും പരിശോധന

പേരാമ്പ്ര: പാലേരിയിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. പാലേരിയിലും, നാദാപുരത്തുമടക്കം അൻപതിലധികം കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. പാലേരിയിലെ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് എൻ.ഐ.എ പരിശോധന നടത്തുന്നത്. നാദാപുരത്ത് വിലാദപുരത്ത് നൗഷാദ്, ആനക്കുഴിക്കര റഫീഖ്

പേരാമ്പ്രയില്‍ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍; വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തു

[TOP1] പേരാമ്പ്ര: പേരാമ്പ്രയില്‍ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍. അസാം നീഗാവ് സ്വദേശിയായ അബ്ദുള്‍ ഗനി (25) ആണ് പിടിയിലായത്. വില്‍പ്പനക്കായി സൂക്ഷിച്ച 95 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പേരാമ്പ്രയിലെ ഇന്റര്‍ലോക്ക് നിര്‍മ്മാണ സ്ഥാപനത്തിലെ തൊഴിലാളിയാണ് അബ്ദുള്‍ ഗനി. പേരാമ്പ്ര ചേനോളി കള്ളോളിപ്പൊയില്‍ നിന്നാണ് പേരാമ്പ്ര പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന്

മലപ്പുറത്ത് വഴിതെറ്റിയെത്തിയ പേരാമ്പ്ര സ്വദേശിയായ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

പേരാമ്പ്ര: വഴിതെറ്റി മലപ്പുറത്തെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പരപ്പനങ്ങാടി സ്വദേശികള്‍ അറസ്റ്റില്‍. കൈകാലുകള്‍ക്ക് സ്വാധീനം കുറഞ്ഞ പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്. ആറ് ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയ യുവതിയെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പേരാമ്പ്ര പേലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയെ കാസര്‍ഗോഡ് വച്ച് കണ്ടെത്തിയത്.

മദ്രസ പഠനത്തെ തടയുന്ന ചില സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ സമയമാറ്റം അപലനീയമെന്ന് സമസ്ത പേരാമ്പ്ര റെയിഞ്ച് മദ്രസ മാനേജിംഗ് കമ്മിറ്റി

പേരാമ്പ്ര: അതിരാവിലെ ചില സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത് മദ്രസ പഠനത്തെ ബാധിക്കുന്നതായും അത്തരം ശ്രമങ്ങളില്‍ നിന്നും അവര്‍ പിന്‍മാറാത്ത പക്ഷം രക്ഷിതാക്കളെ ബോധവല്‍ക്കരിച്ച് അത്തരം ട്യൂഷന്‍ സെന്ററുകള്‍ ബഹിഷ്‌ക്കരിക്കേണ്ടി വരുമെന്നും പേരാമ്പ്ര റെയിഞ്ച് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍. വാല്ല്യക്കോട് ഹുജ്ജത്തുല്‍ ഇസ്ലാം മദ്രസയില്‍ ചേര്‍ന്ന അസോസിയേഷന്‍ സംഗമത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. പേരാമ്പ്ര

നെല്ല്യാടിക്കണ്ടി കോളനി നിവാസികള്‍ക്കുള്ള കുടിവെള്ളപദ്ധതി നിലച്ചിട്ട് മാസങ്ങള്‍; പട്ടികജാതി കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രയോജനം ലഭിക്കുന്ന പദ്ധതി പുനരാരംഭിക്കാന്‍ നടപടിയില്ല

പേരാമ്പ്ര: നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ നെല്ല്യാടിക്കണ്ടി കുടിവെള്ളപദ്ധതി മാസങ്ങളായി പ്രവര്‍ത്തനം നിലച്ചിട്ടും പുനരാരംഭിക്കാന്‍ നടപടിയായില്ലെന്ന് പരാതി. പേരാമ്പ്ര പഞ്ചായത്തിലെ നെല്ല്യാടിക്കണ്ടി കോളനി നിവാസികള്‍ക്കുള്ള കുടിവെള്ളപദ്ധതിയാണ് ആറു മാസത്തിലേറെയായി പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്. കോളനി നിവാസികളായ പട്ടികജാതി കുടുംബങ്ങളില്‍ ഉള്‍പ്പെടെ 40-ഓളം പേരാണ് ഈ പദ്ധതിയെ ആശ്രയിച്ചു കഴിയുന്നത്. മോട്ടോര്‍ കേടായതുകാരണമാണ് ജലവിതരണം നിലച്ചത്. പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍

പേരാമ്പ്രയിലെ വയോജനങ്ങള്‍ ഒത്തുചേര്‍ന്നു, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു; വയോജന ഗ്രാമസഭ വിളിച്ചുചേര്‍ത്ത് പഞ്ചായത്ത്

പേരാമ്പ്ര: പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ഗ്രാമസഭ ചേര്‍ന്നു. പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ഗ്രാമസഭ ബാലചന്ദ്രന്‍ പാറച്ചുവട്ടില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത വയോജനങ്ങള്‍ ഗ്രാമസഭയില്‍ പങ്കെടുത്ത് അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്തു. പരിപാടിയില്‍ വി.കെ. പ്രമോദ് അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ. എം. റീന, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി

മരുതേരിയിൽ അയല്‍പക്കത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് തെരുവുനായ; അടുത്തിടെ സമാന സാഹചര്യത്തിൽ പന്ത്രണ്ട് വയസ്സുകാരനും കടിയേറ്റിരുന്നു

പേരാമ്പ്ര: അയൽപക്കത്തെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ നാല് വയസ്സുകാരിയെ തെരുവ് നായ അക്രമിച്ചു. കടിയേറ്റ കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മരുതേരി ഊടുവഴി പൊയിൽ നൗഷാദിൻ്റെ മകൾ റിയ ഫാത്തിമയുടെ കൈയ്ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ നായയെ ഓടിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി കല്ലോട് താലൂക്ക് ആശുപത്രിയിലും കോഴിക്കോട്

വാര്‍ഷിക പദ്ധതിയില്‍ വയോജന ക്ഷേമമുറപ്പാക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു; വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ വിളിച്ച് ചേര്‍ത്ത് നൊച്ചാട് ഗ്രാമപഞ്ചായത്ത്

നൊച്ചാട്: ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ ചേര്‍ന്നു. 2023 – 2024 വര്‍ഷത്തെ പഞ്ചായത്തിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ‘നവകേരളത്തിന് ജനകീയാസൂത്രണം’ എന്ന പേരില്‍ വെള്ളിയൂർ മിനർവ്വ കോളേജിലാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണൻ സഭ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ

പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു

അരിക്കുളം: പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ : പരേതയായ രാധാമണി മക്കൾ : ഇന്ദിര,ലിഖിത മരുമക്കൾ : സി എം മനോജ് കുമാർ (ജില്ലാകോടതി, കോഴിക്കോട് ) ഷൈലേഷ് ( പൂക്കാട് ). പിതാവ് : പരേതനായ കുന്നുമ്മൽ നാരായണൻ നായർ. (റിട്ട:

സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ; പ്രചരണത്തിനായി മരുതേരിയിൽ നിർമ്മിച്ച സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നിർമാണതൊഴിലാളി യൂനിയൻ സി.ഐ.ടി.യു മരുതേരി യൂനിറ്റ് കമ്മറ്റി നിർമ്മിച്ച സംഘാടക സമിതി ഓഫീസ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നിർമ്മാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഏരിയാ കമ്മറ്റി മെമ്പർ പ്രകാശൻ പഴേടത്തിൽ അധ്യക്ഷത വഹിച്ചു. സി.ഐ.ടി .യു പഞ്ചായത്ത് സെക്രട്ടറി എൻ.കെ

error: Content is protected !!