Tag: perambra
പേരാമ്പ്രയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞതായി പരാതി. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന ബസിന് നേരെ എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ് അക്രമണം ഉണ്ടായത്. കല്ലേറില്‍ ഡ്രൈവര്‍ മനോജിന് പരിക്കേറ്റു. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ സൈഡിലുള്ള ചില്ല തകര്‍ന്ന് മനോജിന്റെ മേല്‍ പതിക്കുകയായിരുന്നു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. അമ്പലത്തിന്
വയനാടിനെ ചേർത്തുപിക്കാൻ കുഞ്ഞുകൈകളും നീളുന്നു; പേരാമ്പ്ര കോടേരിച്ചാലിലെ പതിനൊന്നുവയസുകാരി വയനാടിനായി നൽകുന്നത് സ്കൂൾ സമ്പാദ്യപദ്ധതിയിലെ 15000 ൽ അധികം തുക
പേരാമ്പ്ര: വയനാടിനെ ചേർത്തുപിക്കാൻ കുഞ്ഞുകൈകളും നീളുന്നു. ഇത് നമുക്കോരോരുത്തർക്കും അഭിമാനമാണ് . പേരാമ്പ്ര കോടേരിച്ചാലിലെ പതിനൊന്നുവയസുകാരി നൈപുണ്യ വയനാടിനായി നൽകുന്നത് തന്റെ സ്കൂൾ സമ്പാദ്യപദ്ധതിയിലെ 15000 ൽ അധികം തുക. നൈപുണ്യ സ്വന്തമായെടുത്ത തീരുമാനമാണ് തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നത്.തങ്ങളോട് ഇത് മകൾ പറഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. വെങ്ങപ്പറ്റ ജി.എച്ച് എസിൽ
പേരാമ്പ്ര ടൗണിൽ വെള്ളക്കെട്ട്; കടകൾ വെള്ളത്തിൽ, കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് അടച്ചു
പേരാമ്പ്ര: പേരാമ്പ്ര ടൗണിൽ വെള്ളക്കെട്ട് രൂക്ഷം. ഇന്ന് രാവിലെ മുതലാണ് ടൗണിൽ വെള്ളം കയറിതുടങ്ങിയത്. ഇതോടെ വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിലായി. പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപത്തെ കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് അടച്ചു. വാഹനങ്ങൾ ഇതുവഴി കടന്ന് പോകുമ്പോൾ റോഡിന് ഇരുവശവുമുള്ള കടകളിലേക്ക് വെള്ളം ശക്തിയായി ഇരച്ചെത്തുന്നതിനെ തുടർന്നാണ് റോഡ് അടച്ചത്. വാഹനങ്ങൾ ബൈപ്പാസ് വഴിയാണ് ഇപ്പോൾ കടന്നു
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന; നാടൻ വാറ്റുചാരായം കൈവശം വെച്ചതിന് മുതുകാട് സ്വദേശി അറസ്റ്റിൽ
പേരാമ്പ്ര: മുതുകാട്ടിൽ നാടൻ വാറ്റുചാരായം സൂക്ഷിച്ചതിന് മധ്യവയസ്കനെ പെരുവണ്ണാമുഴി പോലീസ് അറസ്റ്റ് ചെയ്തു. മുതുകാട് മൂന്നാം ബ്ലോക്കിലെ ഫാം ഹൗസിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. മുതുകാട് സ്വദേശിയായ തോമസ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലാണ് ഫാം. സ്ഥലത്തുനിന്നും. 3.75 ലിറ്റർ ചാരായം പെരുവണ്ണാമൂഴി പോലീസ് കസ്റ്റഡിയിലെടുത്തു. ഫാമിലെ സ്ഥിരം ജോലിക്കാരനായ ബാബു ഓളോമന (54) നെ പോലീസ്
കാറ്റിലും മഴയിലും പേരാമ്പ്ര മരുതേരിയിൽ വ്യാപക നാശം; മരങ്ങൾ വീണ് വീട്ടുമതിലുകൾ തകർന്നു, ഊടുവഴിയിൽ വിറക് പുര ഇടിഞ്ഞ് വീണു
പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും പേരാമ്പ്ര മരുതേരിയിൽ വ്യാപക നാശം.രുതേരി കൊട്ടപ്പുറത്ത് മരങ്ങൾ വീണ് വീട്ടുമതിലുകൾ തകർന്നു. ചെറുവലത്ത് മുഹമ്മദിന്റെ വീട്ടുമുറ്റത്തെ തെങ്ങ്, തേക്ക് എന്നിവയാണ് പൊട്ടി വീണത്. ഇന്ന് രാവിലെയാണ് സംഭവം. ഇലക്ട്രിക്ക് ലൈനിന് മുകളിലേക്കാണ് മരങ്ങൾ പൊട്ടി വീണത്. തുടർന്ന് പ്രദേശത്തെ വൈദ്യുത വിതരണം നിലച്ചു. ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. സമീപത്തെ വീട്ടുമതിലും
ചക്കിട്ടപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു
പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു. അടുക്കളയുടെ സൺഷേഡ് തർന്നു. കൂവ പൊയ്യിൽ പിണ്ഡപ്പാറ സരോജിനിയുടെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. വീടിന് പുറകുവശത്തെ വലിയ മൺഭിത്തി കനത്ത മഴയെ തുടർന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റും വാർഡംഗവും സ്ഥലം സന്ദർശിച്ചു. മണ്ണ് നീക്കുന്നതിനുള്ള പ്രവർത്തി ആരംഭിച്ചു.
ഇനി സുഖയാത്ര; കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച തോട്ടത്താങ്കണ്ടി പാലം നാടിന് സമർപ്പിച്ചു
നാദാപുരം: വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു. കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർ മ്മിച്ച തോട്ടത്താംകണ്ടി പാലം നാട്ടുകാർക്കായി തുറന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലങ്ങളുടെ നിർമ്മാണത്തിൽ സർക്കാർ മൂന്നുവർഷം കൊണ്ട് സെഞ്ച്വറിയടിച്ചെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ടി.പി.രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ ഇ.കെ.വിജയൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി
വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു; കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച തോട്ടത്താംകണ്ടി പാലം ഉദ്ഘാടനത്തിന് ഒരുങ്ങി
നാദാപുരം: കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച തോട്ടത്താംകണ്ടി പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിനെയും പേരാമ്പ്ര മണ്ഡലത്തിൽ ഉൾപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് കുറ്റ്യാടി പുഴയ്ക്ക് കുറുകെ പാലം നിർമ്മിച്ചത്. 9.20 കോടി ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. മരുതോങ്കര ഭാഗത്ത് 480 മീറ്റർ
കൊല്ലം-നെല്യാടി- മേപ്പയൂർ റോഡ് നവീകരണം; അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം
കോഴിക്കോട്: കൊല്ലം-നെല്യാടി-മേപ്പയൂർ റോഡിൻ്റെ നിലവിലെ അവസ്ഥയില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ജില്ലയിലെ വികസന വിഷയങ്ങൾ വിലയിരുത്തുന്നതിനായി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കൊല്ലം-നെല്ല്യാടി-മേപ്പയൂർ റോഡിന് 1.655 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ 38.96 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ചതാണ്. പ്രവർത്തിക്ക് വേണ്ടിയുള്ള ഭൂമി
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ പേരാമ്പ്ര വഴി കുറ്റ്യാടി ചുരത്തിലൂടെ ബാംഗ്ലൂരിലേക്ക് വെച്ചുപിടിക്കാം; കോഴിക്കോട്-ബാംഗ്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസ് സര്‍വീസിന് ഇന്ന് തുടക്കം
പേരാമ്പ്ര: പേരാമ്പ്ര, കുറ്റ്യാടി വഴിയുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസിന് ഇന്ന് തുടക്കം. കോഴിക്കോട് ബാംഗ്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസാണ് പേരാമ്പ്ര വഴി കുറ്റ്യാടി ചുരത്തിലൂടെ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് രാത്രി 09:00 മണിക്കും ബാംഗ്ലൂര്‍ നിന്ന് തിരികെ കോഴിക്കോട്ടേക്ക് വൈകുന്നേരം 03:00 മണിക്കുമാണ് സര്‍വീസ് നടത്തുക. അത്തോളി, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍