Tag: perambra

Total 290 Posts

കാട്ടുപന്നിയുടെ ആക്രമണം; പേരാമ്പ്ര മൂലാട് സ്വദേശിക്ക് ഗുരുതര പരിക്ക്

പേരാമ്പ്ര: കാട്ടുപന്നിയുടെ അക്രമണത്തില്‍ മൂലാട് സ്വദേശിക്ക് ഗുരുതര പരിക്ക്. മാതേടത്തു സുധാകരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. രാവിലെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോഴാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. മൂലാട് മങ്ങരമീത്തലില്‍ നിന്ന് കാട്ടുപന്നി റോഡിനു കുറുകെ ചാടി ബൈക്ക് മറിച്ചിട്ട് കാലിന് കുത്തി പരിക്കേല്‍പ്പിക്കുക യായിരുന്നു. കാലിന്റെ രണ്ട് വിരലുകള്‍ പൊട്ടുകയും ഞരമ്പിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

എന്‍സിപി നേതാവും മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു

പേരാമ്പ്ര: എൻ.സി.പി നേതാവ് പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, എൻ.സി.പി ജില്ലാ സെക്രട്ടറി, ചെമ്പേരിയിടം ഭഗവതി ക്ഷേത്രം മുൻ പ്രസിഡൻ്റ്, എന്നീ വിവിധ ചുമതലകൾ വഹിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സൗമിനി കിഴക്കയിൽ. മക്കൾ: സൗമ്യ (പി.സി പാലം യു.പി സ്കൂൾ അധ്യാപിക), ബാൽരാജ് (മർച്ചൻ്റ്

പേരാമ്പ്ര വാല്യക്കോട് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; ഓട്ടോറിക്ഷയിലെത്തിയ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് ദൃക്‌സാക്ഷികള്‍, ആയഞ്ചേരി സ്വദേശിയ്ക്ക് പരിക്ക്

പേരാമ്പ്ര: വാല്യക്കോട് ഓട്ടോ റിക്ഷക്ക് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം. വാല്യക്കോട് റോഡ് ജങ്ഷനില്‍ ഓട്ടോയില്‍ എത്തിയ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആയഞ്ചേരി സ്വദേശി ചെറിയകണ്ടി ഷിജി (44)നാണ് പരിക്കേറ്റത്. യുവാവിന്റെ ഇരുകൈകള്‍ക്കും പുറത്തും പൊള്ളലേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇയാളെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എല്‍.

മകൻ മരിച്ചിട്ട് 10 ദിവസം കഴിഞ്ഞു, അവസാനമായി ഒരുനോക്ക് കാണാൻ കാത്തിരുന്ന് കുടുംബം; സൗദിയിൽ വാഹനാപകടത്തിൽ മരിച്ച ജോയൽ തോമസിൻ്റെ മൃതദേഹം ഉടൻ നാട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം

പേരാമ്പ്ര: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ജോയൽ തോമസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരുന്ന് കുടുംബം. ഫോട്ടോഗ്രാഫറായ ജോയൽ അടുത്തിടെയായിരുന്നു സൗദി അറേബ്യയിലേക്ക് പോയത്. അവിടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലായിരുന്നു ജോലി. ആഗസത് 10ന് ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ വാഹനം നിയന്ത്രണം

പേരാമ്പ്രയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി പിടിയിലായത് വേളം സ്വദേശി

പേരാമ്പ്ര: പേരാമ്പ്രയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. വേളം ചെമ്പോട്ടു പൊയില്‍ ഷിഗില്‍ ലാലിനെയാണ് പോലീസ് വെള്ളിയാഴ്ച കഞ്ചാവുമായി പിടികൂടിയത്. പരിശോധനയില്‍ ദേഹത്ത് ഒളിപ്പിച്ച നിലയിലായില്‍ അമ്പതു ഗ്രാമിന് മുകളില്‍ തൂക്കം വരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്. പേരാമ്പ്രയില്‍ മറ്റൊരാള്‍ക്ക് വില്പനയ്ക്കായി എത്തിച്ചതായിരുന്നു. പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി.ലതീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പിയുടെ ലഹരി

ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റ്; പേരാമ്പ്ര എടവരാട് സ്വദേശിയെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍

പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ കമന്റിട്ടെന്നാരോപിച്ച് എടവരാട് കുഞ്ഞാറമ്പത്ത് മീത്തല്‍ ചന്ദ്രനെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ബംഗളുരുവില്‍ വെച്ചാണ് പേരാമ്പ്ര പൊലീസ് പ്രതികളെ പിടികൂടിയത്. എടവരാട് കുന്നത്ത് മീത്തല്‍ അന്‍ഷിദ് (28), കുട്ടോത്ത് മുണ്ടാരംപുത്തൂര്‍ മുഹമ്മദ് നാസില്‍ (24), എടവരാട് പുതിയോട്ടില്‍ അബ്ദുള്‍ റൗഫ് (28)തുടങ്ങിയവര്‍ ആണ് അറസ്റ്റില്‍ ആയത്. ആഗസ്റ്റ്

പേരാമ്പ്ര സി.കെ.ജി കോളേജിലെ റാഗിംങ്; അഞ്ച് പേർക്ക് സസ്‌പെൻഷൻ

പേരാമ്പ്ര: സികെജി ഗവ. കോളേജിലെ റാഗിംങ് സംഭവത്തിൽ അഞ്ച് പേർക്ക് സസ്‌പെൻഷൻ. പി.ടി ഗോകുൽദേവ്, ആരോമൽ, എംഎസ്എഫ് ഭാരവാഹിയും കോളേജ് യൂണിയൻ അംഗവുമായ ഇ.പി അഹമ്മദ് നിഹാൽ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ എം കെ മുഹമ്മദ് ജാസിർ, മുഹമ്മദ് ഷാനിഫ് എന്നീ വിദ്യാർഥികളെയാണ് അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തത്. എസ്എഫ്‌ഐ നേതൃത്വത്തിലുള്ള വിദ്യാർഥി യൂണിയൻ റാഗിങ്ങിന് എതിരായ

സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ പേരാമ്പ്ര സ്വദേശി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

പേരാമ്പ്ര: സൗദി അറേബ്യയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ പേരാമ്പ്ര സ്വദേശിയായ യുവാവ് ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. ചക്കിട്ടപാറ പുരയിടത്തിൽ തോമസിൻ്റെ മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരുമാണ് മരണപ്പെട്ടത്. അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്.

പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

പേരാമ്പ്ര: പേരാമ്പ്ര വാളൂരില്‍ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ കൊയിലോത്ത് മീത്തല്‍ ബാലന്റെ മകന്‍ നിബിന്‍ ആണ് മരിച്ചത്. മുപ്പതുവയസായിരുന്നു. നിബിന്റെ അച്ഛന്‍ സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ വീട്ടില്‍ നിബിന്‍ ഒറ്റയ്ക്കായിരുന്നു. അച്ഛന്റെ സഹോദരന്‍ രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് അടുക്കളയില്‍ നിബിനെ മരിച്ച നിലയിൽ കണ്ടത്. വയറിങ് തൊഴിലാളിയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം

ഫേസ്ബുക്കിൽ വർഗീയ വിദ്വേഷം പരത്തുന്ന രീതിയിൽ കമന്റ്; പേരാമ്പ്ര എടവരാട് സ്വദേശിക്ക് നേരെ അക്രമണം

പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ കമന്റിട്ടയാള്‍ക്ക് നേരെ അക്രമണം. ചേനായി കൂഞ്ഞാമ്പറത്ത് ചന്ദ്രന് നേരെയാണ് അക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12മണിയോടെ മുഖം മറച്ചെത്തിയ രണ്ടുപേര്‍ വീട്ടില്‍ കയറി അക്രമിച്ചെന്നാണ് ലഭിക്കുന്ന വിവരം. അക്രമണത്തില്‍ കൈകയ്ക്ക് പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എടവരാട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം

error: Content is protected !!