Tag: perambra
ജീവിതത്തിനും മരണത്തിനുമിടയിലെ നാഴികദൂരം! പിടിവള്ളിയായത് ‘പൈപ്പ്’; നൊച്ചാട് വാല്യക്കോട്ടെ ലീലയ്ക്ക് ഇത് പുനര്‍ജന്മം
പേരാമ്പ്ര: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍…. ഒരു മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ അപകടം സംഭവിച്ചേനെ. നൊച്ചാട് വാല്യക്കോട് അമ്പത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ വയോധികയെ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റി പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 10.59 ഓടെയാണ് ഒരാള്‍ കിണറ്റില്‍ അബദ്ധത്തില്‍ വീണെന്ന ഫോണ്‍ കോള്‍ സ്റ്റേഷനിൽ വരുന്നത്. ഉടന്‍ തന്നെ സ്‌റ്റേഷന്‍
കുഴൽപ്പണക്കാരെ ആക്രമിച്ച് പണം തട്ടുന്ന അന്തർ സംസ്ഥാന കവർച്ചാസംഘം പേരാമ്പ്രയിൽ പിടിയിൽ
പേരാമ്പ്ര: കുഴൽപ്പണം എത്തിക്കുന്നവരെ ആക്രമിച്ച് പണം തട്ടുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘം പേരാമ്പ്ര പോലീസിൻ്റെ പിടിയിൽ. പോണ്ടിച്ചേരി സ്വദേശികളായ വിനോദ് (21), മാരിയൻ (24), ശ്രീറാം (21), മാഹി സ്വദേശി ഷിജിൻ (35) തുടങ്ങിയവരാണ് അറസ്റ്റിലായത്. കുഴൽപ്പണ സംഘങ്ങളെ രഹസ്യമായി നിരീക്ഷിച്ചു സംഘം ചേർന്ന് ആക്രമിച്ചു പണം തട്ടുന്ന രീതിയായിരുന്നു ഇവരുടെത്. ബൈക്കിൽ എത്തുന്ന
ആറ് കൊലപാതകം, 14 വധശ്രമം മറ്റ് നിരവധി കേസുകളും; തമിഴ്നാട് പോലീസ് വെടിവെച്ച് കൊന്ന കുപ്രസിദ്ധ ഗുണ്ട ഒന്നര മാസം ഒളിവിൽ കഴിഞ്ഞത് പേരാമ്പ്രയിൽ
പേരാമ്പ്ര: തമിഴ്‌നാട് പൊലീസ് കഴിഞ്ഞദിവസം വെടിവെച്ചു കൊന്ന കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒന്നരമാസത്തോളം ഒളിവില്‍ താമസിച്ചത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍. ഇക്കഴിഞ്ഞ ജൂലൈയില്‍ പൊലീസ് അന്വേഷിച്ചെത്തിയതോടെയാണ് ഇയാള്‍ ഇവിടംവിട്ടത്. കര്‍ക്കിടകത്തിലെ ഉഴിച്ചിലിന് എന്ന പേരിലാണ് ഇയാള്‍ വെള്ളിയൂരിലെത്തി വാടക വീടെടുത്ത് താമസിച്ചത്. വെള്ളിയൂര്‍ വലിയ പറമ്പിലെ രണ്ടുനില വീട്ടിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടില്‍
പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നു; ഡോറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതിനെ തുടര്‍ന്ന് അപകടം. ഡോറില്‍ ബൈക്കടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും മുതുകാട് സ്വദേശിയുമായ രജീഷിന് (37) ആണ് കാലിനു പരിക്കേറ്റത്. പേരാമ്പ്ര കല്ലോട് സി.കെ.ജി.എം ഗവണ്‍മെന്റ് കോളേജിന് സമീപം വൈകുന്നേരം ആണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു
‘ആദ്യം പായിപ്പിച്ചിട്ടും പിന്നെയും വന്നു’; പേരാമ്പ്ര ചങ്ങരോത്ത് തെരുവുനായകൾ കൂട്ടമായെത്തി ആടിനെയും ആട്ടിൻകുട്ടികളെയും കടിച്ചുകൊന്നു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ തെരുവുനായകളുടെ ആക്രമണത്തിൽ ആടുകൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചങ്ങരോത്ത് പഞ്ചായത്തിലെ എട്ടാം വാർഡായ പന്തിരിക്കരയിൽ കല്ലങ്കണ്ടി മീത്തൽ സൂപ്പിയുടെ വീട്ടിലെ ആടുകളാണ് നായയുടെ ആക്രമണത്തിൽ ചത്തത്. നാലോളം തെരുവുനായകളാണ് അക്രമിച്ചിരിക്കുന്നത്. കൂട്ടമായി എത്തിയ ഇവയെ ആദ്യം സൂപ്പി പ്രദേശത്ത് നിന്നും ഓടിച്ചിരുന്നു. എന്നാൽ പിന്നീട് രാത്രി ഇവ വീണ്ടും എത്തി
രാത്രിയിൽ പാചകവാതകം ചോർന്ന് വീടാകെ പരന്നു, വീട്ടുകാർ അറിഞ്ഞത് കാലത്ത്; പേരാമ്പ്രയിൽ ഫയർ ഫോഴ്സിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
പേരാമ്പ്ര: രാത്രിയില്‍ പാചക വാതകം ചോർന്ന് വീടാകെ നിറഞ്ഞു. വീട്ടുകാർ അറിഞ്ഞത് കാലത്ത് അഞ്ചുമണിയോടെ വീട്ടുകാർ ഉണർന്നപ്പോൾ. വിവരമറിഞ്ഞ് എത്തിയ പേരാമ്പ്ര അഗ്നി രക്ഷാസേനയുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വൻദുരന്തം. പേരാമ്പ്ര കൊടേരിച്ചാല്‍ പടിഞ്ഞാറേ മൊട്ടമ്മല്‍ രാമദാസിന്‍റെ വീട്ടിലാണ് ഉപയോഗശേഷം റെഗുലേറ്റർ ഓഫാക്കാത്തതിനെ തുടർന്ന് പൈപ്പ് ജോയിന്‍റിലൂടെ ഗ്യാസ് ചോർന്ന് വീട്ടിലെ മുറികളില്‍ നിറഞ്ഞത്. പുലർച്ചെ
ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഫിസിയോതെറാപ്പി ദിനത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ, ഡോക്ടർ
വയനാടിനുവേണ്ടി എ.ഐ.വൈ.എഫിന്റെ ബുള്ളറ്റ് ചലഞ്ച് നറുക്കെടുപ്പ്; ബുള്ളറ്റടിച്ചത് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി വിറ്റ ടിക്കറ്റിന്, വിജയിയായി വേളം ചേരാപുരം സ്വദേശി
മേപ്പയ്യൂര്‍: എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബുള്ളറ്റ് ചലഞ്ച് നറുക്കെടുപ്പില്‍ വിജയിയായി വേളം ചേരാപുരം സ്വദേശി. മേപ്പയ്യൂര്‍ മണ്ഡലത്തിലെ തുറയൂര്‍ മേഖല കമ്മിറ്റി വിറ്റ ടിക്കറ്റിനാണ് ബുള്ളറ്റ് സമ്മാനമായി ലഭിച്ചത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി എ.ഐ.വൈ.എഫ് നിര്‍മ്മിച്ചു നല്‍കുന്ന പത്തുവീട് പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് ബുള്ളറ്റ് ചലഞ്ച് സംഘടിപ്പിച്ചത്. വേളം സ്വദേശിയായ മുഹമ്മദലിയാണ് നറുക്കെടുപ്പ് വിജയിയായത്.
പേരാമ്പ്ര കൂത്താളിയിലെ വയോധികൻ്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി; മകൻ അറസ്റ്റിൽ
പേരാമ്പ്ര: കൂത്താളിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരൻ (69) നെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ശ്രീധരനും മകൻ ശ്രീലേഷും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ശ്രീധരനും മകനും തമ്മിൽ വീട്ടിൽ എപ്പോഴും വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ
കാട്ടുപന്നിയുടെ ആക്രമണം; പേരാമ്പ്ര മൂലാട് സ്വദേശിക്ക് ഗുരുതര പരിക്ക്
പേരാമ്പ്ര: കാട്ടുപന്നിയുടെ അക്രമണത്തില്‍ മൂലാട് സ്വദേശിക്ക് ഗുരുതര പരിക്ക്. മാതേടത്തു സുധാകരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. രാവിലെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോഴാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. മൂലാട് മങ്ങരമീത്തലില്‍ നിന്ന് കാട്ടുപന്നി റോഡിനു കുറുകെ ചാടി ബൈക്ക് മറിച്ചിട്ട് കാലിന് കുത്തി പരിക്കേല്‍പ്പിക്കുക യായിരുന്നു. കാലിന്റെ രണ്ട് വിരലുകള്‍ പൊട്ടുകയും ഞരമ്പിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.