Tag: perambra
ലോക്ക്ഡൗണിനിടെ കുറ്റ്യാടിയില്‍ നിന്നും മോഷണം പോയ ബസുമായി പേരാമ്പ്ര സ്വദേശി കോട്ടയത്ത് പിടിയില്‍
പേരാമ്പ്ര: കുറ്റ്യാടിയില്‍ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി യുവാവ് കോട്ടയത്ത് പിടിയില്‍. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് ഇന്നലെ മോഷ്ടിച്ച ബസ്സുമായി ഇന്ന് കുമരകം പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടു കൂടിയാണ് കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സ് യുവാവ് മോഷ്ടിച്ചത്. നേരം പുലരുമ്പോഴേക്കും കോട്ടയം കുമരകത്ത് എത്തിയിരുന്നു. രാവിലെ കുമരകം
പേരാമ്പ്രയില്‍ വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു
പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിലെ വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു. കുഴിപ്പറമ്പില്‍ മീത്തല്‍ കുഞ്ഞമ്മദ് ആണ് കോവിഡ് ബാധിച്ചു മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. പൈതോത്ത് ഒലീവ് പബ്ലിക്ക് സ്‌കൂളിന് സമീപത്താണ് കുടുംബം താമസിക്കുന്നത്.
കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്ന് പേരാമ്പ്ര സ്വദേശികളായ ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു
പേരാമ്പ്ര: കിടപ്പുമുറിയിലെ എ.സി യിൽനിന്ന് തീപടർന്നതിനെത്തുടർന്ന് ബല്ലാരിയിൽ മലയാളി ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര അപ്പക്കൽ ജോയി പോൾ (66), ഭാര്യ ഉഷ ജോയ് (58) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ശബ്ദംകേട്ട് തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന മകനെത്തി വാതിൽ പൊളിച്ചാണ് ഇരുവരെയും മുറിക്ക് പുറത്തെത്തിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇരുവരെയും
പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ വിജയിച്ചു
പേരാമ്പ്ര: പേരാമ്പ്രയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന്‍ വിജയിച്ചു. കേരളത്തില്‍ പുറത്തു വരുന്ന ആദ്യ ഫലമാണിത്. കോഴിക്കോട് ജില്ലയില്‍ ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് പേരാമ്പ്ര മണ്ഡലം. 1957 ല്‍ തുടങ്ങുന്ന മണ്ഡല ചരിത്രം പരിശോധിക്കുമ്പോള്‍ മണ്ഡലത്തിലെ ഇടത് സ്വാധീനം വളരെ വ്യക്തമാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കുമാരന്‍ മഠത്തിലായിരുന്നു വിജയിച്ചത്. പിന്നീട് ഇതുവരെ നടന്ന
സിപിഎം പ്രാദേശിക നേതാവ് മുളിയങ്ങൽ കരിമ്പാംകുന്നുമ്മല്‍ വല്‍സന്‍ അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര കോടതിയിലെ അഭിഭാഷകനും സി.പി.ഐ.എം പുറ്റാട് ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ മുളിയങ്ങലിലെ കരിമ്പാംകുന്നുമ്മല്‍ വല്‍സന്‍ അന്തരിച്ചു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ഷാജിമ ടീച്ചറാണ് ഭാര്യ. സിപിഎം ഏരിയാ കമ്മറ്റി അംഗം കെ.കെ.രാജന്‍ സഹോദരനാണ്. രാവിലെ പത്രവിതരണം കഴിഞ്ഞ് വീട്ടിലെത്തിയ വല്‍സന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇഎം എസ് ഹോസ്പിറ്റലില്‍ എത്തിക്കാനായെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച
പേരാമ്പ്രയില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു; ഇടപെടല്‍ നടത്തിയത് മന്ത്രി ടിപി രാമകൃഷ്ണന്‍
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തില്‍ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാകുന്നു. മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പ്രശ്‌നം അവതരിപ്പിച്ചതിനെ തുടര്‍ന്ന് ‘ജലജീവന്‍’ പദ്ധതി മണ്ഡലത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഒന്‍പത് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തുറയൂര്‍, പേരാമ്പ്ര, ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു പഞ്ചായത്തുകളിലെ പതിനാലായിരം കുടുങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ 4500 കോടി
പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ സംഭവം; പേരാമ്പ്രയില്‍ തിരുവള്ളൂര്‍ മുരളി അറസ്റ്റില്‍
പേരാമ്പ്ര: 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതി കേരള കാമരാജ് കോണ്‍ഗ്രസ്സ് സംസ്ഥാന മുന്‍ വര്‍ക്കിങ് പ്രസിഡണ്ട് തിരുവള്ളൂര്‍ മുരളി ( 50 )യെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. 2020 ഒക്ടോബര്‍ മാസത്തിലാണ് സംഭവം നടന്നത്. എരവട്ടൂര്‍ കുണ്ടുംങ്കര മുക്കില്‍ ഫ്‌ലോര്‍ മില്ലിനായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് കാണാനെത്തിയ കുട്ടിയെ മുരളി
കൂരാച്ചുണ്ടില്‍ ഹോം ഐസൊലേഷന്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികള്‍ക്കായി ഡിസിസികള്‍ ആരംഭിക്കണമെന്ന് ഡിവൈഎഫ്‌ഐ
കൂരാച്ചുണ്ട്: പേരാമ്പ്ര കൂരാച്ചുണ്ടില്‍ ഹോം ഐസൊലേഷന്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികള്‍ക്കായി അടിയന്തിരമായി ഡിസിസി കള്‍ ആരംഭിക്കണമെന്ന് ഡിവൈഎഫ്‌ഐ. വീട്ടില്‍ ഐസൊലേഷന്‍ സൗകര്യമില്ലാത്ത രോഗികള്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ അവിടെ തന്നെ താമസിക്കേണ്ടി വരുന്ന സാഹചര്യം രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. ഇതൊഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഒറ്റമുറി വീടുകളിലും ഷെഡ്ഡുകളിലുമെല്ലാം താമസിക്കുന്നവരും നിത്യരോഗികളും പ്രായമായവരുമുള്ള പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള വീടുകളുമുള്ള
ചക്കിട്ടപാറ പത്താം വാര്‍ഡ് ഇനി സ്മാര്‍ട്ടാക്കും; പൊതുജനങ്ങള്‍ക്കായി വാര്‍ഡ് മെമ്പറുടെ നേതൃത്വല്‍ മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ ജനങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുങ്ങുന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മൊബൈല്‍ ആപ്ലിക്കേഷന്‍. പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, പഞ്ചായത്ത് അറിയിപ്പുകള്‍, വാര്‍ത്തകള്‍ എന്നിവയെല്ലാം ഇനി ഒറ്റക്ലിക്കിലൂടെ സാദ്ധ്യമാക്കാം. പഞ്ചായത്തിലെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള അപേക്ഷ മാതൃക മുതല്‍ പരിഹാരം ലഭ്യമാകുന്നത് വരെയുള്ള
പേരാമ്പ്രയില്‍ 96 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പേരാമ്പ്ര: പേരാമ്പ്രയില്‍ 96 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു ജനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്. ചെറുവണ്ണൂരില്‍ 19 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയില്‍ എല്ലാ വിധ ജാഗ്രതാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പേരാമ്പ്രയിലെ ഇന്നത്തെ കോവിഡ് കണക്ക് ഒറ്റനോട്ടത്തില്‍ പേരാമ്പ്ര – 32 മേപ്പയ്യൂര്‍- 10 ചെറുവണ്ണൂര്‍