Tag: perambra

Total 293 Posts

വാഹനാപകടത്തില്‍ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു; പേരാമ്പ്ര സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റിന് ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം നല്‍കാന്‍ വിധി

പേരാമ്പ്ര: ലോറിയിടിച്ച് ബൈക്ക് യാത്രികനായ പേരാമ്പ്ര സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റ കേസില്‍ 10018160 രൂപയും ഒമ്പതുശതമാനം പലിശയുമടക്കം നഷ്ടപരിഹാരം നല്‍കാന്‍ വിധി. വടകര മോട്ടോര്‍ ആക്‌സിഡന്റ് കോടതിയുടേതാണ് വിധി. പേരാമ്പ്ര മരുതേരി മേഞ്ഞാണ്യത്ത് പീടികയുള്ള പറമ്പില്‍ ഇബ്രാഹിമിന്റെ മകന്‍ പി.പി.അദ്‌നാന്‍ (22)ന് ഗുരുതരമായി പരിക്കേറ്റ കേസിലാണ് കോടതി വിധി. അദ്‌നാനുവേണ്ടി അഡ്വ.വി.എ നജീബാണ് ഹാജരായത്. 2020

കൂത്താളി കൃഷിഫാമില്‍ ഇനി ആടും പോത്തും താറാവും കോഴിയുമൊക്കെ വളരും! കൃഷി വകുപ്പ് അനുവദിച്ചിരിക്കുന്നത് 7.63 കോടി രൂപയുടെ പദ്ധതി

പേരാമ്പ്ര: കൂത്താളി ജില്ലാ കൃഷിഫാമില്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താനും മത്സ്യക്കൃഷിക്കും പദ്ധതി. 7.63 കോടിയുടെ പദ്ധതിയാണ് ആര്‍.ഐ.ഡി.എഫില്‍ കൂത്താളി കൃഷിഫാമിന് അനുവദിച്ചിരിക്കുന്നത്. പോത്ത്, കോഴി, താറാവ്, ആട് എന്നിവയെയാണ് വളര്‍ത്തുക. പോത്തുപരിപാലനത്തിന് 48.54 ലക്ഷം, കോഴിവളര്‍ത്തലിന് 16.76 ലക്ഷം, താറാവ് വളര്‍ത്താന്‍ 3.22 ലക്ഷം, ആട് വളര്‍ത്താന്‍ 10.40 ലക്ഷം, മത്സ്യക്കൃഷിക്ക് 6.56 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട്

തല്ലെന്ന് പറഞ്ഞാല്‍ കൂട്ടത്തല്ല്; കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാര്‍ തമ്മില്‍ തെറിവിളിയും തമ്മില്‍ത്തല്ലും

കോഴിക്കോട്: നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ഒരേ റൂട്ടിലോടുന്ന രണ്ട് സിറ്റിബസുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലിലേക്ക് ആദ്യം സിറ്റി ബസെത്തുകയും തുടർന്ന് ലൈൻ ബസ് വരുകയും ചെയ്തു. തൊട്ട് പുറകിലുള്ള ബസ്

ഇത് കാരുണ്യത്തിന്റെ രുചിയുള്ള ബിരിയാണി! ഇവാന്‍ ഫണ്ടിലേക്ക് ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ ഒന്നേ കാല്‍ ലക്ഷം നല്‍കി പേരാമ്പ്ര കളിക്കളം ട്രസ്റ്റ്

പേരാമ്പ്ര: ഗുരുതര ജനിതക രോഗമായ എസ്.എം.എ രോഗം ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ രണ്ട് വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടി പേരാമ്പ്ര കളിക്കളം ട്രസ്റ്റ് ബിരിയാണി ചലഞ്ചിലൂടെ 1,25,000 രൂപ സമാഹരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് വി.പി.ഷിജുവില്‍ നിന്നും ചികിത്സാ കമ്മിറ്റി ഭാരവാഹി ശിഹാബ് കന്നാട്ടി ഫണ്ട് ഏറ്റുവാങ്ങി. സെക്രട്ടറി സി.കെ.ഹാഫിസ്, കെ.എം.ഷൈനീഷ്, വി.വി.ഷൈജു, പി.കെ.അജിത്ത്, വി.വി.പ്രസീത്,

പേരാമ്പ്ര കൈതക്കല്‍ പുതുക്കുടികുനിയില്‍ ശേഖരന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര: കൈതക്കല്‍ പുതുക്കുടികുനിയില്‍ ശേഖരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കള്‍: രാജീവന്‍ (Vodafone), സജീവന്‍ (ഗ്രാന്‍ഡ് ഹൗസ് ), സിന്ധു. മരുമക്കള്‍: ശ്രീകുമാര്‍ പൈതോത്ത്, ബിന്ദു പടിഞ്ഞാറത്തറ, രധില മുതുവണ്ണാച്ച. സഹോദരങ്ങള്‍: ശ്രീധരന്‍ നായര്‍, പത്മനാഭന്‍ നായര്‍, പരേതനായ ദാമോദരന്‍ നായര്‍, അശോകന്‍.

പേരാമ്പ്ര പത്താംവാര്‍ഡ് മെമ്പര്‍ സത്യന്റെ അമ്മ അരിയായി അന്തരിച്ചു

പേരാമ്പ്ര: പേരാമ്പ്ര മരുതേരി പരപ്പൂര് മീത്തല്‍ അരിയായി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: അരുമ. മക്കള്‍: ജാനകി, ലീല, സത്യന്‍. സഹോദരങ്ങള്‍: കല്ല്യാണി, നാരായണന്‍ (റിട്ടയേര്‍ഡ് കെ.എസ്.ആര്‍.ടി.സി), ശങ്കരന്‍, പരേതരായ ഗോപാലന്‍, ഗോവിന്ദന്‍.

കോഴിക്കോട് അടക്കം ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: പേരാമ്പ്ര മേഖലയില്‍ കനത്ത മഴ തുടരുന്നു

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ രാവിലെയും തുടരുകയാണ്. ഇടയ്ക്കിടെ ശക്തമായ കാറ്റുമുണ്ട്. ഇന്നും കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ കക്കയം ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍

‘സര്‍ക്കാരിനും സി.പി.എമ്മിനും എതിരായ യു.ഡി.എഫ്-ബി.ജെ.പി വ്യാജ പ്രചരണങ്ങളെ തുറന്നുകാട്ടാന്‍’ സി.പി.എമ്മിന്റെ പ്രചരണ ജാഥ പേരാമ്പ്രയില്‍

പേരാമ്പ്ര: സര്‍ക്കാറിന്റെ വികസന ജനക്ഷേമ പദ്ധതികളും യുഡിഎഫ്-സംഘപരിവാര്‍-വലത് പക്ഷ മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങളും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സി.പി.എം സംഘടിപ്പിക്കുന്ന പേരാമ്പ്ര ഏരിയാ തല ജാഥയ്ക്ക് തുടക്കമായി. അധികാരം നഷ്ടമായ കോണ്‍ഗ്രസ്, സംഘപരിവാറിനെ കൂട്ട് പിടിച്ചു പോലും കേരളത്തിലെ ജനകീയ സര്‍ക്കാരിനെ തകര്‍ക്കാന്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും വലിയ

പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്; പൊലീസ് തേര്‍വാഴ്ച അവസാനിപ്പിച്ചില്ലെങ്കില്‍ യു.ഡി.എഫ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടുമെന്ന് പി.കെ.ഫിറോസ്

പേരാമ്പ്ര: യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി,വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പൊലീസ് നടത്തുന്ന വേട്ടയാടല്‍ അവസാനിപ്പിക്കുക, സി.പി.എം നടത്തിയ അക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.വൈ.എസ്.പി ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. യൂത്ത് ലീഗ്

പേരാമ്പ്രയിലെ രാഷ്ട്രീയ അക്രമങ്ങള്‍: അന്വേഷണ ചുമതല ഡി.വൈ.എസ്.പി ഹരിദാസിന്

പേരാമ്പ്ര: അടുത്തിടെ പേരാമ്പ്രയിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ അന്വേഷണ ചുമതല ഡി.വൈ.എസ്.പി ആര്‍.ഹരിദാസിന്. പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ അന്വേഷണ മേല്‍നോട്ടമാണ് ക്രൈം ബ്രാഞ്ച് റൂറല്‍ ഡി.വൈ.എസ്.പിയും മുന്‍ കൊയിലാണ്ടി സി.ഐയുമായ ഹരിദാസിന് നല്‍കിയത്. റൂറല്‍ എസ്.പി ഡോ. എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ചുമതലയേറ്റത്. പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിലായി രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ

error: Content is protected !!