Tag: perambra
വൃക്ക രോഗം മുന്‍കൂട്ടി അറിയാം; സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് മുയിപ്പോത്ത് ക്രസന്റും തണലും
പേരാമ്പ്ര: മുയിപ്പോത്ത് ക്രസന്റും തണലും ചേര്‍ന്ന് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. ക്രസന്റ് കെയര്‍ ഹോമില്‍ വെച്ച് നടന്ന ക്യാമ്പില്‍ നൂറുകണക്കിന് പേര്‍ കിഡ്‌നി രോഗ നിര്‍ണ്ണയം നടത്തി. ഷുഗര്‍, പ്രഷര്‍, അല്‍ബുമിന്‍, ക്രിയാറ്റിന്‍ പരിശോധനകള്‍ നടന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി .ബാബു ക്യാമ്പ് ഉത്ഘാടനം ചെയ്തു. സി.കെ.പ്രഭാകരന്‍ അധ്യക്ഷത
ഒരു വണ്‍ഡേ ട്രിപ്പ് പോയാലോ? പേരാമ്പ്രയില്‍ നിന്നും കുടുംബസമേതം ഒരുപകല്‍കൊണ്ട് പോകാനാവുന്ന മനോഹരമായ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അറിയാം
സ്വന്തം ലേഖകൻ പേരാമ്പ്ര: ദിവസങ്ങള്‍ നീളുന്ന ലോങ് ട്രിപ്പുകള്‍ പോലെ വണ്‍ഡേ ട്രിപ്പുകൾക്ക് പോകുന്നവരുടെ എണ്ണവും ഇപ്പോള്‍ വർധിച്ചുവരികയാണ്. ലോങ് ട്രിപ്പുകളെ അപേക്ഷിച്ച് സമയലാഭം, കുറഞ്ഞ ചെലവ് എന്നിവയാണ് വണ്‍ഡേ ട്രിപ്പുകളുടെ സവിശേഷത. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി വിനോദം ഉറപ്പുവരുത്തുന്ന വണ്‍ഡേ ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി ലക്ഷ്യസ്ഥാനം കണ്ടെത്തുക എന്നതാണ്. ഫ്രണ്ട്‌സും
ഗവർണർ-മുഖ്യമന്ത്രി പോരിൽ രാഷ്ട്രപതി ഇടപെടണമെന്ന് സി.പി.എ.അസീസ്; പേരാമ്പ്രയിൽ മുസ്ലിം ലീഗിന്റെ പദയാത്ര
പേരാമ്പ്ര: ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് കേരളത്തിൽ ഭരണഘടനാ പ്രതിസന്ധി സൃൽ്ടിച്ച സാഹചര്യത്തിൽ ഈ വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്. സെപ്റ്റംബർ 21 മുതൽ 26 വരെ പേരാമ്പ്രയിൽ നടക്കുന്ന നിയോജകമണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര മരുതേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എരവട്ടൂരിലെ പെട്രോള്‍ പമ്പില്‍ തീപിടുത്തത്തിന് കാരണമായത് ഉപയോഗശൂന്യമായ പെട്രോള്‍ ടാങ്കില്‍ നിന്ന് നീക്കുന്നതിനിടെ മൊബൈല്‍ സിഗ്നല്‍ മൂലമുണ്ടായ സ്പാര്‍ക്കെന്ന് സംശയം; പമ്പിലെ ഇന്ധനം നീക്കം ചെയ്ത് അപകടകരമായ സാഹചര്യം ഒഴിവാക്കിയതായി പൊലീസ്
എരവട്ടൂര്‍: പേരാമ്പ്ര എരവട്ടൂരിലെ പെട്രോള്‍ പമ്പില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിന് ഇടയാക്കിയത് ഉപയോഗശൂന്യമായ പെട്രോള്‍ ടാങ്കില്‍ നിന്ന് നീക്കുന്നതിനിടെ മൊബൈല്‍ സിഗ്നലോ മറ്റോ മൂലമുണ്ടായ സ്പാര്‍ക്കെന്ന് സംശയം. തീപിടുത്തമുണ്ടായ ഉടനെ ജീവനക്കാര്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. രാവിലെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പമ്പില്‍ അപകടകരമായ സാഹചര്യത്തിലുണ്ടായിരുന്ന ഇന്ധനം മുഴുവന്‍ നീക്കം ചെയ്തതായി പൊലീസ് പേരാമ്പ്ര
പേരാമ്പ്ര എരവട്ടൂരില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം
പേരാമ്പ്ര: എരവട്ടൂരില്‍ പെട്രോള്‍ പമ്പില്‍ തീപ്പിടുത്തം. പെട്രോള്‍ ടാങ്കിന്റെ മോട്ടോറില്‍ നിന്ന് സ്പാര്‍ക്ക് ഉണ്ടായതാണെന്നാണ് സംശയം. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അടുത്തിടെ തുടങ്ങിയ എരവട്ടൂരിലെ എം.വി.ആര്‍.എല്‍ ഇന്റിമേറ്റ് പെട്രോള്‍ പമ്പിനാണ് തീപിടിച്ചത്. പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഡീസലും പെട്രോളും മാറ്റുന്നതിനിടെയാണ് അപകടം. ഉടന്‍തന്നെ ജീവനക്കാര്‍ അഗ്നിശമന സംവിധാനം ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചതിനാല്‍ വലിയ അപകടം
”കരുതലോടെയാവട്ടെ കൗമാരം”; പേരാമ്പ്രയില്‍ കൗമാരക്കാര്‍ക്കായി ബോധവത്കരണ ക്ലാസ്
പേരാമ്പ്ര: ഗ്രാമപഞ്ചായത്തിലെ 140 , 141,146,147,153,156,162,164 അങ്കണവാടികളും പേരാമ്പ്ര ജി.യു.പി സ്‌കൂള്‍ ജാഗ്രതാ സമിതിയും സംയുക്തമായി കൗമാരക്കാര്‍ക്കായി ‘കൗമാരം കരുതലോടെ’ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി.ആര്‍.സി ഹാളില്‍ നടന്ന പരിപാടി HM ഗജരാജന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു.പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ വി.എം.ഷീജ സ്വാഗതവും എന്‍.എം.കമല നന്ദിയും പറഞ്ഞു. എന്‍.പി, ഷിജില.കെ എന്നിവര്‍ പ്രസംഗിച്ചു. ഫയര്‍ഫോഴ്‌സ്
റോഡ് പണി തീരുമ്പോഴേക്കും എത്ര മനുഷ്യജീവനുകള്‍ പൊലിയും? നിര്‍മ്മാണഘട്ടത്തില്‍ വേണ്ടമുന്‍കരുതലുകള്‍ പാലിച്ചില്ല, കൊയിലാണ്ടി-താമരശേരി-എടവണ്ണ സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു
ഉള്ള്യേരി: നവീകരണം പൂര്‍ത്തിയാവുന്ന കൊയിലാണ്ടി – താമരശ്ശേരി – എടവണ്ണ സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു. നിര്‍മാണഘട്ടത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകളോ ജാഗ്രതനിര്‍ദേശങ്ങളോ ഇല്ലാത്തതാണ് ഈ റോഡിനെ കുരുതിക്കളമാക്കുന്നത്. നിത്യേന അപകടവാര്‍ത്തകള്‍ കാണുമ്പോള്‍ റോഡ് പണി തീരുമ്പോഴേക്കും എത്ര മനുഷ്യ ജീവനുകള്‍ പൊലിയുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. സംസ്ഥാനപാത വീതികൂട്ടി നവീകരിച്ചതോടെ ഇതുവഴി വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ കുതിച്ചുപായുകയാണ്. നവീകരണപ്രവൃത്തി പൂര്‍ത്തിയായ
വെള്ളക്കെട്ട് വില്ലനാകുന്നു; പേരാമ്പ്ര പൈങ്കുളം പാടശേഖരത്തെ തരിശുഭൂമിയെ കതിരണിയിക്കാനുള്ള ശ്രമം പാളുന്നു
പേരാമ്പ്ര: പൈങ്കുളം പാടശേഖരത്തെ തരിശുഭൂമിയില്‍ കൃഷിയിറക്കാനുള്ള ശ്രമം വിഫലമാകുന്നു. വെള്ളക്കെട്ടാണ് കൃഷിയിറക്കാനുള്ള പ്രധാന തടസം. വാല്യക്കോട് നിന്ന് തുടങ്ങി വേവുകണ്ടി വരെ നീളുന്ന നാല് കിലോമീറ്റര്‍ ദൂരത്തില്‍ പാടശേഖരത്തിലൂടെ തോടുണ്ട്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപ്പാണ്ടിയില്‍ എത്തിച്ചേരുന്നതാണ് ഈ തോട്. ഈ തോട്ടിലൂടെ വെള്ളം ഒഴുകി പോകാതെ പാടശേഖരത്തില്‍ തന്നെ കെട്ടിനില്‍ക്കുന്ന സ്ഥിതിയാണിപ്പോള്‍. ഏതാനും വര്‍ഷംമുമ്പ് തോട്
ബൈക്കിന് കുറുകേ തെരുവുനായ ചാടി; പേരാമ്പ്ര സ്വദേശിയായ അമ്മയ്ക്കും മകനും പരിക്ക്
പേരാമ്പ്ര: കുറ്റ്യാടിയില്‍ ബൈക്കിന് കുറുകെ തെരുവുനായ ചാടി അമ്മക്കും മകനും പരിക്ക്. പേരാമ്പ്ര സ്വദേശി മല്ലിക, മകന്‍ രജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മല്ലികയുടെ തലയ്ക്കാണ് പരിക്ക്. കുറ്റ്യാടി താലൂക്ക് ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മല്ലികയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുറ്റ്യാടി വലിയപാലത്തുവെച്ചായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച ബൈക്കിന് കുറുകെ തെരുവുനായ്
‘പക്ഷേ നാളെ ഇത് പേരാമ്പ്രക്ക് ഭയാനക കാഴ്ചകളായി മാറിയേക്കാം” തെരുവ് നായ പ്രശ്‌നം പേരാമ്പ്രയില്‍ എത്രത്തോളം രൂക്ഷമാണെന്ന് കാട്ടുന്ന പേരാമ്പ്ര സ്വദേശി രഞ്ജിത്ത് മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു
പേരാമ്പ്ര: പേരാമ്പ്ര നഗരത്തില്‍ തെരുവുനായ ശല്യം എത്രത്തോളം രൂക്ഷമാകാന്‍ സാധ്യതയുണ്ട് എന്ന് പ്രവചിക്കുന്ന രഞ്ജിത്ത് മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. പേരാമ്പ്രയടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായകള്‍ ഭീതിവിതയ്ക്കുന്ന സാഹചര്യത്തിലാണ് ജൂലൈ 12ലെ രഞ്ജിത് മലയിലിന്റെ പോസ്റ്റ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പേരാമ്പ്രയിലെ അവസ്ഥ ഫോട്ടോ സഹിതം കാണിച്ചുകൊണ്ടായിരുന്നു രഞ്ജിത് അധികാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചത്. രഞ്ജിത് മലയിലിന്റെ ഫേസ്ബുക്ക്