Tag: perambra

Total 275 Posts

ചെളിവെള്ളത്തിൽ ചവിട്ടിനിന്ന് മീൻവാങ്ങിയിരുന്ന ദുരിതകാലം ഇനി ഓർമകളിലേക്ക്; പേരാമ്പ്രയിലെ പുതിയ മത്സ്യമാർക്കറ്റ് നാളെ നാടിന് സമർപ്പിക്കും

പേരാമ്പ്ര: അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന പേരാമ്പ്ര മത്സ്യമാർക്കറ്റ് പുതുമോടിയിലേക്ക്. മഴക്കാലത്ത് ചെളിവെള്ളത്തിൽ ചവിട്ടിനിന്ന് മീൻവാങ്ങിയിരുന്ന ദുരിതകാലം ഇനി ഓർമയാകും. പഞ്ചായത്തിന്റെ മുൻകൈയാൽ നിർമിച്ച പുതിയ മത്സ്യമാർക്കറ്റ് കെട്ടിടം നാളെ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. ബ്ലോക്ക്–- ഗ്രാമപഞ്ചായത്തുകൾ ചേർന്ന് 70ലക്ഷം രൂപ ചെലവിലാണ് പുതിയ മാർക്കറ്റ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നേരത്തെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചാണ് പുതിയത്

അമ്പതടി ഉയരമുളള പ്ലാവില്‍ കയറി കുടുങ്ങി മുളിയങ്ങല്‍ സ്വദേശി റഹീസ്; യുവാവിനെ മരത്തോട് കയര്‍ കെട്ടി ബന്ധിച്ച് സുരക്ഷിതനാക്കി കെ.എസ്.ഇ.ബി ജീവനക്കാരന്‍, ഒടുക്കം താഴെയിറക്കി അഗ്നിരക്ഷാസേന- വീഡിയോ കാണാം

പേരാമ്പ്ര: അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറിയ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിയ മുളിയങ്ങല്‍ സ്വദേശിയെ അഗ്നിരക്ഷാസേന അംഗങ്ങള്‍ താഴെയിറക്കി. പേരാമ്പ്ര കൈതക്കലില്‍ അബ്ദുള്ളയുടെ വീട്ടിലായിരുന്നു സംഭവം. മുളിയങ്ങല്‍ പനമ്പ്രേമ്മല്‍ ലക്ഷംവീട് കോളനിയില്‍ റഹീസിനെയാണ് കെ.എസ്.ഇ.ബി ജീവനക്കാരനും അയല്‍വാസിയും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മരത്തില്‍ കയറി കൊമ്പുകൊത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അബ്ദുള്ളയുടെ

അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറി, ദേഹാസ്വാസ്ഥ്യം തോന്നിയതോടെ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങി; മുളിയങ്ങല്‍ സ്വദേശിക്ക് രക്ഷകരായത് അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി ജീവനക്കാരനും

പേരാമ്പ്ര: അമ്പതടി ഉയരമുള്ള പ്ലാവില്‍ കൊമ്പ് കൊത്താനായി കയറിയ മുളിയങ്ങല്‍ സ്വദേശി ഇറങ്ങാന്‍ കഴിയാതെ പ്ലാവില്‍ കുടുങ്ങിപ്പോയി. പേരാമ്പ്ര കൈതക്കലില്‍ അബ്ദുള്ളയുടെ വീട്ടിലെ പ്ലാവില്‍ കയറിയ മുളിയങ്ങള്‍ പനമ്പ്രേമ്മല്‍ ലക്ഷംവീട് കോളനിയിലെ റഹീസാണ് ഇറങ്ങാന്‍ പറ്റാതെ ബുദ്ധിമുട്ടിയത്. മരത്തില്‍ കയറി കൊമ്പുകൊത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അബ്ദുള്ളയുടെ അയല്‍വാസിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ സുനില്‍ കൈതയ്ക്കല്‍

പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പേരാമ്പ്ര അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്

മേപ്പയ്യൂര്‍: പേരാമ്പ്ര അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അസറ്റ് നവജീവനം 2022-2025 പദ്ധതിയുടെ ഭാഗമായി നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടമാണിത്. കാരയാട് ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റിന്റെയും മുസ്ലിം യൂത്ത്

”ന്യൂസിലാന്‍ഡിലെ വീഡിയോ കാണിച്ച് പറ്റിക്കുന്നോ” ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല ഈ ദൃശ്യഭംഗി കരിയാത്തുംപാറയുടേതാണെന്ന്- വീഡിയോ വൈറലാകുന്നു

പേരാമ്പ്ര: കണ്ണിനും മനസിനും ആനന്ദം പകരുന്ന കരിയാത്തുംപാറയിലെ മനോഹരമായ കാഴ്ചകളുള്‍പ്പെട്ട വീഡിയോ വൈറലാകുന്നു. മഞ്ഞുപുതച്ച മലനിരകളും നീര്‍ച്ചാലുകളും അതിനിടയിലെ പച്ചപ്പുമെല്ലാം ഏതോ മായാലോകത്തെത്തിയ അനുഭൂതിയാണ് പകരുന്നത്. നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്. ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ന്യൂസിലന്‍ഡിലെ വീഡിയോ കാണിച്ച് പറ്റിക്കുന്നു’ എന്നാണ് ഈ വീഡിയോയ്‌ക്കൊപ്പം സച്ചിന്‍ദേവ്

‘അച്ഛന്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ സഹിച്ചില്ല, അതോടെയാണ് എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ കാണണമെന്ന് തീരുമാനിച്ചത്’ മുഖ്യമന്ത്രിയെക്കാണാനായി വീടുവിട്ടിറങ്ങിയ ആവള ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി ദേവനന്ദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

പേരാമ്പ്ര: ശനിയാഴ്ച സന്ധ്യയോടടുത്തിട്ടും മകന്‍ ദേവനന്ദ് വീട്ടിലെത്താതായതോടെ വേളം കാക്കുനി നമ്പാംവയലിലെ തറക്കണ്ടി രാജീവന്റെ വീടും വീട്ടുകാരും ആകെ ആശങ്കയിലായിരുന്നു. സ്‌കൂളില്‍ വിളിച്ച് കാര്യം തിരിക്കിയപ്പോള്‍ മകന്‍ ഇന്ന് സ്‌കൂളിലെത്തിയിട്ടില്ലയെന്ന മറുപടി കൂടിയായപ്പോള്‍ ആധി ഇരട്ടിച്ചു. ഒടുക്കം രാത്രി പത്തുമണിയോടെ മകന്‍ തിരുവനന്തപുരത്തുണ്ടെന്ന് അറിയുന്നതുവരെ ആ പ്രദേശവും ദേവനന്ദിന്റെ ബന്ധുക്കളുമെല്ലാം തിന്ന തീയ്ക്ക് കണക്കില്ല. സാമ്പത്തിക

നാടിനെ ലഹരിവിമുക്തമാക്കാന്‍ അണിചേര്‍ന്ന് സമന്വയ റസിഡന്‍സ് അസോസിയേഷനിലെ കൗമാരക്കാര്‍; എരവട്ടൂരില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

എരവട്ടൂര്‍: സമന്വയ റസിഡന്‍സ് അസോസിയേഷനിലെ കൗമാരക്കാരായ യുവാക്കളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പതിനെട്ടാം വാര്‍ഡ് മെമ്പര്‍ കെ.നബീസ യോഗം ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ പി.പി.ജയരാജ് ക്ലാസ് എടുത്തു. പി.കെ.അഭിനന്ത് കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേഘ ശങ്കര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.വി.അഭിജിത്ത് സ്വാഗതവും സത്ചിത് വിനോദ് നന്ദിയും

നാളത്തെ ഹര്‍ത്താല്‍ പേരാമ്പ്ര മേഖലയിലെ വ്യാപാരികളെ ബാധിക്കുമോ? വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ സെക്രട്ടറി സന്തോഷ് സെബാസ്റ്റന്‍ പറയുന്നു

പേരാമ്പ്ര: സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുവിലെ സ്ഥിതിയനുസരിച്ച് നിലപാട് എടുക്കുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറിയും പേരാമ്പ്ര ഏരിയ സെക്രട്ടറിയുമായ സന്തോഷ് സെബാസ്റ്റിയന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ”പൊതുസമൂഹത്തിന്റെ ഭാഗമായി നില്‍ക്കുന്നയാളുകളാണ് ഞങ്ങള്‍. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഹര്‍ത്താല്‍ പറഞ്ഞാല്‍ അതിനോട് സഹകരിക്കുകയല്ലാതെ

ബഹ്‌റൈന്‍ കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി സ്ഥാപകന്‍ വാളിയില്‍ കുട്ട്യാലി സാഹിബിനെ അനുസ്മരിച്ച് കീഴപ്പയ്യരിലെ മുസ്‌ലിം ലീഗ്

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ മണപ്പുറം ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി വാളിയില്‍ കുട്ട്യാലി സാഹിബ് അനുസ്മരണവും എസ്.എസ്.എല്‍.സി-പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി.എം മായന്‍കുട്ടി അധ്യക്ഷനായി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ.അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എം.എം.അഷ്‌റഫ്, കീഴ്‌പ്പോട്ട്

റോഡിന് കുറുകെ കാട്ടുപന്നിചാടി; താമരശേരിയില്‍ ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

താമരശ്ശേരി: കട്ടിപ്പാറ വെട്ടി ഒഴിഞ്ഞതോട്ടം അങ്ങാടിക്ക് സമീപം റോഡിന് കുറുകെ കാട്ടുപന്നിചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ കട്ടിപ്പാറ ചെമ്പ്രകുണ്ട ബംഗ്ലാവ് കുന്ന് അബ്ദുള്‍ സലീം, കട്ടിപ്പാറ ഹൈസ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മുഫസില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൂനൂരില്‍ ബേക്കറി ജീവനക്കാരാണ് ഇരുവരും. ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. അബ്ദുള്‍ സലീമിന്റെ

error: Content is protected !!