Tag: perambra
പേരാമ്പ്ര താലൂക്ക് ആശുപത്രിയ്ക്ക് കീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ യൂണിറ്റിലേക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് കീഴില്‍ ആരംഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ഡോക്ടര്‍മാരുടെ അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഒക്ടോബര്‍ 25ന് വൈകുന്നേരം നാല് മണിക്ക് മുന്‍പായി മെഡിക്കല്‍ ഓഫീസര്‍ മുഖേന നല്‍കേണ്ടതാണ്
പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്
] പേരാമ്പ്ര: പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കന്നാട്ടിയിലെ ശ്രീനിവാസന്റെ വീട്ടില്‍ ബോംബറുണ്ടായത്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സി.പി.എം ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ശക്തമായ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ്
പേരാമ്പ്രയിലെ കടയില്‍ നിന്നും ലഹരി ഉല്പന്നങ്ങള്‍ പിടികൂടി; മുതുവണ്ണാച്ച സ്വദേശി പിടിയില്‍
പേരാമ്പ്ര: ടൗണിലെ കടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. ടാക്‌സി സ്റ്റാന്റിന് സമീപം കട നടത്തുന്ന മുതുവണ്ണാച്ച സ്വദേശി വിജയന്‍ ആണ് പിടിയിലായത്. ഹാന്‍സ്, കൂള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. പേരാമ്പ്ര എ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. പേരാമ്പ്ര ഉള്‍പ്പെടെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി
കീഴരിയൂര്‍ മണപ്പാട്ടില്‍ ചാത്തു അന്തരിച്ചു
കീഴരിയൂര്‍: മണപ്പാട്ടില്‍ ചാത്തു അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. മക്കള്‍: ദിലീപന്‍, ദീപ.മരുമക്കള്‍ ഷാനിദിലീപ്, മധു. സഹോദരങ്ങള്‍: ഗോവിന്ദന്‍, നാരായണന്‍, കൃഷ്ണന്‍, രവീന്ദ്രന്‍, മാധവി, സൗമിനി, ചഞ്ചലാക്ഷി, പരേതരായ ശങ്കരന്‍, രാഘവന്‍ (കീഴരിയൂര്‍ മുന്‍ പഞ്ചായത്തു പ്രസിഡന്റ്). സംസ്‌കാരം നാളെ ശനിയാഴ്ച കാലത്ത് 9 മണിയ്ക്ക് വീട്ടുവളപ്പില്‍
നൊച്ചാട് സ്വദേശിയുടെ പേഴ്‌സ് ബസില്‍ വെച്ച് നഷ്ടപ്പെട്ടതായി പരാതി
കല്‍പ്പത്തൂര്‍: കല്‍പ്പത്തൂര്‍ രാമല്ലൂര്‍ സ്വദേശിയുടെ പേഴ്‌സ് ബസില്‍ വെച്ച് നഷ്ടപ്പെട്ടതായി പരാതി. കല്‍പ്പത്തൂര്‍ വായനശാലയില്‍ നിന്നും ഹോളിഡെയ്‌സ് എന്ന ബസില്‍ പേരാമ്പ്രയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പേഴ്‌സ് നഷ്ടമായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9846708134 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പേരാമ്പ്ര മരുതേരിയില്‍ വിറകുപുരയ്ക്ക് തീപിടിച്ചു; തേങ്ങയും ചേവും കത്തിനശിച്ചു
പേരാമ്പ്ര: മരുതേരിയില്‍ വിറകുപുര കത്തി നാശനഷ്ടം. നീലഞ്ചേരിക്കണ്ടി കണാരന്റെ വീട്ടിലെ തേങ്ങാച്ചേവോടുകൂടിയ വിറകുപുരയാണ് തേങ്ങ ഉണക്കാനിട്ട തീ പടര്‍ന്ന് കത്തിനശിച്ചത്. 2000 ത്തോളം തേങ്ങയും വിറകും അഗ്‌നിക്കിരയായി. ഇന്നലെ രാത്രി ഒരുമണിയോടെയാണ് തീ വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. വിവരം പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ അറിയിച്ചതിനെതുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്‍, അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട്
പേരാമ്പ്ര ഹൈസ്‌കൂള്‍ പി.ടി.എ കമ്മിറ്റി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ അട്ടിമറിച്ചെന്ന് ആരോപണം; കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂള്‍ പി.ടി.എ. കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായി നിലപാട് സ്വീകരിച്ച റിട്ടേണിങ് ഓഫീസറുടെ നീക്കത്തില്‍ പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. റിട്ടേണിങ് ഓഫീസര്‍ നിലവിലെ പി.ടി.എ പ്രസിഡന്റിനെ സ്റ്റേജില്‍ ഇരുത്തി ഏകപക്ഷീയമായി കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയും അവതരിപ്പിക്കപ്പെട്ട നാല് പാനലില്‍ രണ്ട് പാനലുകള്‍ അംഗസംഖ്യ തികയാത്തത് കാരണം അസാധുവാക്കുകയും മൂന്നാമത് അവതരിപ്പിച്ച പാനല്‍
പഞ്ചായത്ത് പ്രസിഡന്റ് ആവശ്യമുന്നയിച്ചു, പരിഗണിക്കാമെന്ന് എം.എല്‍.എയുടെ ഉറപ്പ്; പേരാമ്പ്ര മാര്‍ക്കറ്റില്‍ ഹൈമാസ് ലൈറ്റിന് വഴിയൊരുങ്ങുന്നു
പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിന്റെ ആവശ്യത്തിന് എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ പച്ചക്കൊടി. മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി വേദിയിലിരിക്കെ സ്വാഗത പ്രസംഗത്തിലാണ് വി.കെ.പ്രമോദ് ഈ ആവശ്യം ഉന്നയിച്ചത്. അധ്യക്ഷ പ്രസംഗത്തില്‍ ഹൈമാസ് ലൈറ്റ് എത്രയും പെട്ടെന്ന് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി. ഇന്ന് രാവിലെയാണ് പേരാമ്പ്രയില്‍ പുതിയ മത്സ്യമാര്‍ക്കറ്റ് കെട്ടിടം
ഒരേസമയം അന്‍പത് പേര്‍ക്ക് മത്സ്യവില്‍പ്പന നടത്താം; പുതുതായി നിര്‍മ്മിച്ച പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് കെട്ടിടം നാടിന് സമര്‍പ്പിച്ച് മന്ത്രി എം.ബി.രാജേഷ്
പേരാമ്പ്ര: പുതുതായി നിര്‍മ്മിച്ച മത്സ്യ മാര്‍ക്കറ്റ് കെട്ടിടം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി ഏകദേശം 80 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പഴയ കെട്ടിടം പൊളിച്ചാണ് പുതിയ മാര്‍ക്കറ്റ് കെട്ടിടം നിര്‍മ്മിച്ചത്. ഒരേസമയം അന്‍പതുപേര്‍ക്ക് മത്സ്യവില്‍പ്പന നടത്താനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്.
ബെല്ല ഫര്‍ണിച്ചര്‍ ഫെസ്റ്റ്: മാസാന്ത നറുക്കെടുപ്പില്‍ സമ്മാനം ലുലുവിന്
പേരാമ്പ്ര: ബെല്ല ഫര്‍ണിച്ചര്‍ വിപണനോത്സവം 2022ന്റെ ഭാഗമായി നടന്ന മാസാന്ത നറുക്കെടുപ്പില്‍ മൂലാട് ചെമ്പോത്തന്‍കണ്ടി ലുലു സമ്മാനാര്‍ഹയായി. പേരാമ്പ്ര ബെല്ല ഷോറൂമില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജന. സെക്രട്ടറി ഒ.പി.മുഹമ്മദ് ആണ് നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിച്ചത്. മാനേജിംഗ് ഡയരക്ടര്‍ എം.കെ. ജലീല്‍, കെ.വി.വി.ഇ.എസ് വൈസ് പ്രസിഡന്റ് ജയകൃഷ്ണന്‍, ട്രഷറര്‍ സലീം