Tag: Perambra Police

Total 8 Posts

പേരാമ്പ്രയിൽ യുവാവിനെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; കല്ലോട് സ്വദേശി റിമാൻഡിൽ

പേരാമ്പ്ര: പേരാമ്പ്രയിൽ യുവാവിനെ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കൂത്താളി സ്വദേശി ഈരാറ്റുമ്മൽ ശ്യാം സേതുവിനാണ് പരിക്കേറ്റത്. കല്ലോട് സ്വദേശി വിഷ്ണുപ്രസാദാണ് മർദ്ദിച്ചത്. പേരാമ്പ്രയിലെ വിദേശ മദ്യഷോപ്പിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റ ശ്യാംസേതുവിനെ ഉടനെ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതി വിഷ്ണുപ്രസാദിനെ

” എനിക്ക് ഭാര്യയുമൊത്ത് ജീവിച്ചുപോകാന്‍ കഴിയില്ല” എന്ന് പറഞ്ഞ് പെട്രോളില്‍ കുളിച്ച് പൊലീസിന് മുന്നില്‍ ആത്മഹത്യഭീഷണിയുമായി കടിയങ്ങാട് സ്വദേശിയായ 26കാരന്‍; യുവാവിനെ മണിക്കൂറുകളെടുത്ത് അനുനയിപ്പിച്ച് പേരാമ്പ്ര പൊലീസ്‌

പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയോടെ അരങ്ങേറിയ ഉദ്വേഗഭരിതമായ സംഭവ വികാസങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. സംഭവത്തെക്കുറിച്ചുള്ള പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് കെ.ടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ സുഹൃത്താണ് സ്വന്തം ഫേസ് ബുക്കിലൂടെ റിയാസിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാനസിക പിരിമുറുക്കത്തിന്റെ തീവ്രതയിൽ രക്ഷയില്ലാതെ മരണം വരിക്കാൻ തീരുമാനിച്ച കടിയങ്ങാട്

കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് വൈകീട്ട് പേരാമ്പ്ര സ്റ്റേഷനില്‍ നിന്നിറങ്ങി, മരണം വീഡിയോ കോള്‍ വഴി ഭര്‍ത്താവിനെ അറിയിച്ച ശേഷം; വനിത പോലീസ് ഓഫീസറുടെ മരണത്തിന്റെ ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍

പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സപഹ്രവർത്തകരും. വെെകീട്ട് കുട്ടിയെ കൂട്ടാനുണ്ടെന്ന് പറഞ്ഞാണ് ബീന സ്റ്റേഷനിൽ നിന്നിറങ്ങുന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ സഹപ്രവർത്തകയുടെ വിയോ​ഗവാർത്തയാണ് അവരെ തേടിയെത്തിയത്. ഇന്ന് വെെകീട്ട് അഞ്ച് മണിയോടെയാണ് ബീനയെ വീട്ടിലെ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെെകീട്ട് നാല് മണി

പേരാമ്പ്ര സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലീസ് ഓഫീസര്‍ മരിച്ച നിലയിൽ

പേരാമ്പ്ര : പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. നിലയിൽ എരവട്ടൂർ കൈപ്രം, കുന്ദമംഗലത്ത് ബീനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാൽപത്തി ഏഴ് വയസ്സായിരുന്നു. വീട്ടിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് ബീനയെ കണ്ടെത്തിയത്. സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയ ശേഷം വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. മൃതദേഹം പേരാമ്പ്ര

രക്ഷപ്പെടുന്നതിനിടിയിൽ മൊബെെൽ ഫോൺ നഷ്ടപ്പെട്ടു, ചങ്ങരോത്ത് കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ച കേസിൽ കടിയങ്ങാട്, ചങ്ങരോത്ത് സ്വദേശികൾ അറസ്റ്റിൽ

പേരാമ്പ്ര: ചങ്ങരോത്ത് കോൺഗ്രസ് കൊടിമരം നശിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കടിയങ്ങാട് കോവുമ്മൽ മീത്തൽ സ്റ്റാലിൻ (31), ചങ്ങരോത്ത് കരിങ്കണ്ണികുന്നുമ്മൽ സരയൂജ് (24)എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച മൊബെെൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആ​ഗസ്റ്റ് 13-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി 11.50 -ന്

കാവുന്തറ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ കാണാനില്ലെന്ന് പരാതി

പേരാമ്പ്ര: കാവുന്തറ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കുട്ടമ്പത്ത് വീട്ടിൽ ജനാർദ്ധന്റെ മകൻ ശ്രീജേഷിനെയാണ് കാണാതായത്. 22 വയസാണ്. കഴിഞ്ഞ ഒമ്പതാം തിയ്യതി മുതലാണ് യുവാവിനെ കാണാതായത്. രാവിലെ വീട്ടിൽ നിന്ന് പോയ ശ്രീജേഷ് പിന്നെ തിരികെയെത്തിയില്ല. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ

പ്രാക്ടിക്കല്‍ പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപകന്‍ പേരാമ്പ്രയില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പേരാമ്പ്ര: എസ്.എസ്.എല്‍.സി. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനികളെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. അവിടനെല്ലൂര്‍ രവീന്ദ്രനിവാസില്‍ പ്രമോദിനെയാണ് (44) പോക്‌സോ കേസില്‍ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. കായണ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഇന്‍വിജിലേറ്ററായി എത്തിയതാണ് പ്രമോദ്. പരീക്ഷയ്ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് കുട്ടികള്‍ നല്‍കിയ

പേരാമ്പ്ര സ്റ്റേഷനില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ്; എസ്.ഐയും എ.എസ്.ഐയും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കൂടി രോഗബാധ

പേരാമ്പ്ര: പേരാമ്പ്ര സ്റ്റേഷനില്‍ എസ്.ഐയും എ.എസ്.ഐയും ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇന്‍സ്‌പെക്ടര്‍ അടക്കം ഏഴ് പേര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇതേത്തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് എസ്.ഐ.മാരും ഒരു എ.എസ്.ഐ.യും ഇതില്‍ ഉള്‍പ്പെടും. ആദ്യം രോഗം വന്നവരുമായി സമ്പര്‍ക്കമുള്ളവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ്

error: Content is protected !!