Tag: Perambra Panchyat

Total 11 Posts

മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ ആക്ഷൻ പ്ലാൻ; പേരാമ്പ്രയിൽ അവലോകന യോഗം ചേർന്നു

പേരാമ്പ്ര: പേരാമ്പ്രയിൽ മഴക്കാലരോഗ പ്രതിരോധ പ്രവർത്തന അവലോകന യോഗം ചേർന്നു. ഗ്രാമ പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിർവഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കെ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മഴക്കാല രോഗങ്ങളെപ്പറ്റി പന്നിക്കോട്ടൂർ എഫ്.എച്ച്.സിയിലെ

‘പുതിയ സാമ്പത്തിക വര്‍ഷം എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കാം?’ പേരാമ്പ്ര പഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു

പേരാമ്പ്ര: പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. പഞ്ചായത്ത് ഭരണസമിതി, ആസൂത്രണ സമിതി എന്നിവയില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കരട് നിര്‍ദ്ദേശങ്ങളാണ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.കെ

‘പഞ്ചായത്തിൽ അനധികൃത നിയമനങ്ങളും അഴിമതിയും’; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ച്

പേരാമ്പ്ര: കേരളത്തിൽ പിൻവാതിൽ നിയമന കമ്മീഷനായി സി.പി.എം മാറിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ് പി.എം നിയാസ്. ഗ്രാമപഞ്ചായത്തിലെ അനധികൃത നിയമനങ്ങൾക്കും അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലെവിടെ എന്ന് ചോദിച്ച് ഡൽഹിയിൽ പോയി സമരം ചെയ്തവർ കേരളത്തിലെ പിൻവാതിൽ നിയമനത്തിന് കൂട്ടുനിൽക്കുകയാണ്.

‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’; ലഹരി വിരുദ്ധ ക്യാമ്പയിനുമായി പഞ്ചായത്ത്

പേരാമ്പ്ര: പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ രണ്ട് മാസം നീളുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നവംബര്‍ 1ന് ആരംഭിച്ച് 2023 ജനുവരി 1ന് സമാപിക്കുന്ന തരത്തിൽ വിപുലമായ പ്രചാരണ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുക. ക്യാമ്പയിന്‍റെ പ്രചാരണ പോസ്റ്റര്‍ പേരാമ്പ്ര എ.എസ്.പി ടി.കെ.വിഷ്ണു പ്രദീപ് പേരാമ്പ്ര ബ്ലോക്ക്

‘ജനങ്ങളിൽ ഭീതിപടർത്തി പേപ്പട്ടികൾ വിലസുന്നു, സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും നോക്കുകുത്തികളാവുന്നു’; ആരോപണവുമായി പേരാമ്പ്ര പഞ്ചായത്തം​ഗം

പേരാമ്പ്ര: പേപ്പട്ടി ശല്യം രൂക്ഷമാവുമ്പോൾ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും നോക്കുകുത്തിയാവുന്നു എന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്തം​ഗം അർജുൻ കറ്റയാട്ട് അഭിപ്രായപെട്ടു. പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നും അർജുൻ പറഞ്ഞു. പേരാമ്പ്ര ഹൈസ്കൂൾ പരിസരത്ത് ചേർമലയിൽ വീട്ട്മുറ്റത്ത് നിന്ന വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായി. കുട്ടിയെ നായ കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. പൈതോത്ത്, പാറപ്പുറം

‘വായ്പ അനുമതിപത്രവും, സംരംഭകർക്കുള്ള പഞ്ചായത്ത് ലൈസൻസ് വിതരണവും; പേരാമ്പ്രയിൽ ലോൺ-ലൈസൻസ്-സബ്സിഡി മേള

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിൽ ലോൺ-ലൈസൻസ്-സബ്സിഡി മേള സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരുലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായാണ് 29-ാം തിയ്യതി പഞ്ചായത്ത് ഹാളിലാണ് മേള സംഘിപ്പിക്കുന്നത്. അന്നേദിവസം വായ്പ അനുമതിപത്രം വിതരണം, പുതിയ വായ്പാ അപേക്ഷ സ്വീകരിക്കൽ, സംരംഭകർക്കുള്ള പഞ്ചായത്ത് ലൈസൻസ് വിതരണം എന്നിവയുണ്ടാകും. എഫ്.എസ്.എസ്.എ.ഐ. രജിസ്‌ട്രേഷനും ഉദ്യം രജിസ്‌ട്രേഷനും സൗകര്യമുണ്ടാകും. Summary: Loan-license-subsidy

പ്രസിഡന്റിന്റെ പ്രതിഷേധം ഫലംകണ്ടു; പേരാമ്പ്ര പഞ്ചായത്ത് വീണ്ടും ബി കാറ്റഗറിയിലേക്ക് മാറ്റിയതായി വി.കെ.പ്രമോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിനെ സി കാറ്റഗറിയില്‍ നിന്ന് വീണ്ടും ബി കാറ്റഗറിയിലേക്ക് മാറ്റി. പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്ക് കണക്കാക്കിയതിലുള്ള പിശകാണ് പഞ്ചായത്ത് കാറ്റഗറി സി യിലേക്ക മാറാന്‍ കാരണമായതെന്നും ഇത് കളക്ടറെ ബോധപ്പെടുത്തിയതോടെയാണ് പേരാമ്പ്ര ബി യിലേക്ക് മാറിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കന്നുകുട്ടി പരിപാലന പദ്ധതിക്ക് പേരാമ്പ്ര പഞ്ചായത്തില്‍ തുടക്കമായി

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ 2020 – 21 വര്‍ഷത്തെ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്‌കെ എം റീന അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര സര്‍ക്കിള്‍ വി.എസ് ഡോ നീനാ തോമസ് പദ്ധതി വിശദീകരിച്ചു ബ്ലോക്ക് മെമ്പര്‍ കെ അജിത, വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത്,

പേരാമ്പ്രയും ചക്കിട്ടപ്പാറയും കാറ്റഗറി ബിയില്‍ തുടരുന്നു; ഈ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്തൊക്കെ? ടിപിആര്‍ നിരക്ക് എപ്രകാരം? വിശദാംശങ്ങള്‍ ചുവടെ

പേരാമ്പ്ര: പേരാമ്പ്ര മേഖലയ്ക്ക് ആശ്വാസമായി ചക്കിട്ടപ്പാറ, പേരാമ്പ്ര പഞ്ചായത്തുകൾ ബി കാറ്റഗറിയിൽ തുടരും. സമീപ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം ആശങ്കയായി നിൽക്കുമ്പോള്‍ കൊവിഡ് പ്രതിരോധം ഫലപ്രദമായി നടപ്പിലാക്കി ചക്കിട്ടപ്പാറയും, പേരാമ്പ്രയും മാതൃക തീർക്കുന്നത്. 5 മുതൽ 10 ശതമാനം വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളാണ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ചക്കിട്ടപ്പാറയിലെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ്

എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറുമേനി വിജയം; പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുമോദനവുമായി പഞ്ചായത്ത്

പേരാമ്പ്ര: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിനെ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ആദരിച്ചു. സ്‌കുളില്‍ നിന്നും 539 പേരാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഇവരെല്ലാവരും ഉന്നത പഠനത്തിന് യോഗ്യത നേടിയതോടെയാണ് സ്‌കുളിന് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചത്. സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ മാത്രമാണ്

error: Content is protected !!