Tag: Perambra Fire Station
‘അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങളും പാചകവാതകത്തിന്‍റെ സുരക്ഷിത ഉപയോഗകവും’; സുഭിക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകി പേരാമ്പ്ര ഫയർഫോഴ്സ്
പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സുഭിക്ഷാ എരവട്ടൂര്‍ യൂണിറ്റിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങളിലും, ഫയര്‍ എക്സ്റ്റിംഗുഷര്‍ ഉപയോഗ രീതികളെകുറിച്ചും പാചകവാതകത്തിന്‍റെ സുരക്ഷിത ഉപയോഗക രീതികളെകുറിച്ചും അഗ്നിരക്ഷാ നിയലത്തിലെ ജീവനക്കാർ പ്രായോഗിക പരിശീലനം നല്‍കി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍, ഫയര്‍ആൻഡ്റെസ്ക്യൂ ഓഫീസ്സര്‍ പി.വി മനോജ് എന്നിവര്‍ ക്ലാസ് നയിച്ചു.
ആള്‍മറയോ വേലിയോ ഇല്ലാത്ത തുറന്ന കിണറുകള്‍ കന്നുകാലികള്‍ക്ക് ഭീഷണിയെന്ന് അഗ്നിരക്ഷാസേന; കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ പശുവിനെ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി (വീഡിയോ കാണാം)
പേരാമ്പ്ര: കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ പശുവിനെ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് എത്തി രക്ഷിച്ചു. പാംബ്ലാനിയില്‍ തോമസിന്റെ തോട്ടത്തിലെ കാട് മൂടിയ സ്ഥലത്തുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് പശു വീണത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘമാണ് പശുവിനെ രക്ഷിച്ചത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ശ്രീകാന്താണ് കിണറ്റില്‍ ഇറങ്ങി പശുവിനെ പുറത്തെത്തിച്ചത്. പി.ആര്‍.സോജു,
ദേഹത്ത് വീണ് മൂടിപ്പോയ കല്ലും മണ്ണും മാറ്റിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ, കോൺക്രീറ്റ് സ്ലാബ് കാലിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി; പേരാമ്പ്രയിൽ മതിലിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ നാരായണക്കുറുപ്പിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ നാരായണക്കുറുപ്പിനെ രക്ഷിച്ച് പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. വീഡിയോ ഈ വാർത്തയുടെ അവസാനം വായനക്കാർക്ക് കാണാം. ഇന്നലെ സന്ധ്യയോടെയാണ്
കുടുങ്ങിക്കിടക്കുന്നത് എവിടെയെന്ന് കണ്ടെത്തിയത് ശബ്ദം പിന്തുടർന്ന്, കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കാല് കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി; മണ്ണിനടിയില്‍ കുടുങ്ങിയ നാരായണക്കുറുപ്പിനെ പുറത്തെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ്
പേരാമ്പ്ര: വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തുമ്പോൾ നാരായണക്കുറുപ്പിനെ കാണാൻ പോലും സാധിക്കാത്തവിധം മണ്ണും കല്ലും മൂടിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ടത് ശ്രദ്ധിച്ചാണ് ആൾ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ മനസിലാക്കിയത്. പിന്നെ അതിവേഗം നാരായണക്കുറുപ്പിനെ രക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് സേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം
തീറ്റതേടി ഇറങ്ങിയപ്പോള്‍ കാല്‍വഴുതി കിണറ്റില്‍ വീണു; ചക്കിട്ടപ്പാറയില്‍ കിണറ്റില്‍ വീണ ആടിന് രക്ഷകരായി അഗ്നിശമനസേന ഉദ്യോഗസ്ഥര്‍
പേരാമ്പ്ര: കിണറ്റില്‍ വീണ ആടിന് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍. ചക്കിട്ടപാറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമരമുക്കില്‍ മാപ്പിളകുന്നേല്‍ ജോണിന്റെ രണ്ട് മാസംപ്രായമായ ആട്ടിന്‍കുട്ടിയാണ് തീറ്റതേടി ഇറങ്ങിയപ്പോള്‍ 25 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീണത്. നാട്ടുകാര്‍ ആടിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല. പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചടിനെ തുടര്‍ന്ന് അഗ്നിശമനസേന