Tag: Perambra Fire force
കുടുങ്ങിക്കിടക്കുന്നത് എവിടെയെന്ന് കണ്ടെത്തിയത് ശബ്ദം പിന്തുടർന്ന്, കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കാല് കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി; മണ്ണിനടിയില്‍ കുടുങ്ങിയ നാരായണക്കുറുപ്പിനെ പുറത്തെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ്
പേരാമ്പ്ര: വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തുമ്പോൾ നാരായണക്കുറുപ്പിനെ കാണാൻ പോലും സാധിക്കാത്തവിധം മണ്ണും കല്ലും മൂടിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ടത് ശ്രദ്ധിച്ചാണ് ആൾ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ മനസിലാക്കിയത്. പിന്നെ അതിവേഗം നാരായണക്കുറുപ്പിനെ രക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് സേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം
പശുവിനെ രക്ഷിക്കാനായി ഇറങ്ങിയ രണ്ട് പേർ കിണറ്റിൽ കുടുങ്ങി; രക്ഷകരായി പേരാമ്പ്ര ഫയർ ഫോഴ്സ് (വീഡിയോ കാണാം)
പേരാമ്പ്ര: പശുവിനെ രക്ഷിക്കാനായി ഇറങ്ങി കിണറ്റിൽ കുടുങ്ങിപ്പോയ രണ്ട് പേർക്ക് രക്ഷകരായി പേരാമ്പ്ര ഫയർ ഫോഴ്സ്. പെരുവണ്ണാമൂഴി താഴത്തുവയലില്‍ എഴുത്തുപുരയ്ക്കല്‍ സനലിന്‍റെ വീട്ടിലാണ് സംഭവമുണ്ടായത്. ഏകദേശം 65 അടി ആഴമുള്ള കിണറിലാണ് പശു വീണത്. കിണറിൽ 15 അടിയോളം വെള്ളവുമുണ്ടായിരുന്നു. പശുവിനെ രക്ഷിക്കാനായാണ് സന്തോഷ് കുന്നോത്ത്, കെ.സി.ഷാജി കുഞ്ഞാമ്പുറത്ത് എന്നിവർ കിണറ്റിലിറങ്ങിയത്. തിരികെ കയറാനാകാതെ ഇവർ
ചക്കിട്ടപാറയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന
പേരാമ്പ്ര: ചക്കിട്ടപാറ കൊത്തിയപാറയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍. അമ്പാട്ട് വര്‍ക്കിയുടെ ഒരുവയസ്സ് പ്രായമുള്ള ആട്ടിന്‍കുട്ടിയാണ് കിണറ്റില്‍ വീണത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വര്‍ക്കിയുടെ വീട്ടിലെ കിണറിലാണ് ആട്ടിന്‍കുട്ടി വീണത്. തുടര്‍ന്ന് അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ &റെസ്‌ക്യൂ ഓഫീസ്സര്‍ ആര്‍ ജിനേഷ് കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തി.
സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ വീണ സഹോദരങ്ങളെ സാഹസികമായി രക്ഷപ്പെടുത്തി; പേരാമ്പ്ര ഫയര്‍ ഫോഴ്‌സിലെ രണ്ട് ജീവനക്കാരെ സത്‌സേവന പത്രം നല്‍കി ആദരിച്ചു
പേരാമ്പ്ര: മേപ്പയ്യൂര്‍ ചങ്ങരംവള്ളിയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കിന്റെ കുഴിയില്‍ വീണ സഹോദരങ്ങളെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ രണ്ട് സേനാംഗങ്ങള്‍ക്ക് സത് സേവനപത്രം നല്‍കി ആദരിച്ചു. സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ (ഗ്രേഡ്) ഉണ്ണികൃഷ്ണന്‍.ഐ, ഫയര്‍ ഓഫീസ്സര്‍ ജിനേഷ്.ആര്‍ എന്നിവര്‍ക്കാണ് കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ രജീഷ്.ടി സത് സേവനപത്രം നല്‍കിയത്.