Tag: Perambra Fire force
ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നിൽ വൻ തീപിടുത്തം; തീ അണച്ചത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നിൽ വൻ തീപിടുത്തം. മലയുടെ ഇരു ഭാഗങ്ങളിലേക്കും തീ പടർന്നു പിടിച്ചു.ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷ സേന സ്ഥലത്തെത്തി. തീപ്പിടിച്ച മലയുടെ ഏറ്റവും മുകളിൽ ഫയർ എഞ്ചിൻ എത്തിക്കാനാകില്ല. അതിനാൽ നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് തീ
രക്ഷാപ്രവർത്തകന്റെയും പരിശീലകന്റെയും റോളില്‍ 26 വര്‍ഷം; രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നേട്ടത്തില്‍ പേരാമ്പ്ര നിലയത്തിലെ പി. സി പ്രേമനും
പേരാമ്പ്ര: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്ക്കാരത്തിന് അർഹനായി പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പ്രേമൻ.പി. സി. സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ 2025ലെ ഫയർ സർവീസ് മെഡലിന് അര്‍ഹരായ അഞ്ച് പേരിലൊരാൾ ഇദ്ദേഹമാണ്. അഗ്നി രക്ഷാ ഉദ്യോഗസ്ഥർക്കുള്ള ഏറ്റവും വലിയ ബഹുമതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. തന്റെ മാത്രം പരിശ്രമത്തിനല്ല, കൂട്ടായ പ്രയത്നമാണ് ഇത്തരത്തിലൊരു
മേയുന്നതിനിടെ 35 അടി താഴ്ചയുള്ള കിണറിൽ വീണു, പിന്നാലെ കിണറിൽ ഇറങ്ങി ആടിനെ കയറിൽ കെട്ടി സുരക്ഷിതനാക്കി നാട്ടുകാരൻ; സംഭവം പേരാമ്പ്രയിൽ
പേരാമ്പ്ര: പള്ളിയത്ത് അങ്ങാടിക്ക് സമീപം കിണറിൽ വീണ ആടിന് രക്ഷപ്പെടുത്തി. പള്ളിയത്ത് കൊട്ടോറ അഫ്സത്ത് എന്നിവരുടെ ആടിനെയാണ് രക്ഷിച്ചത്. പേരാമ്പ്ര ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. വീടിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ മേയുന്നതിനിടെ ആൾമറയില്ലാത്ത 35 അടി താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരനായ മാണിക്കോത്ത് ബാബു ഉടനെ എട്ടടിയോളം വെള്ളമുള്ള കിണറിൽ
അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ് ആടുകള്‍; രക്ഷകരായെത്തി പേരാമ്പ്ര അഗ്നിരക്ഷാസേന
കായണ്ണ: കായണ്ണ തറവട്ടത്ത് വീട്ടുമുറ്റത്തെ കിണറില്‍ വീണ ആടുകളെ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്നലെ വൈകീട്ട് 6.30 തോടെയാണ് സംഭവം. തറവട്ടത്ത് മുഹമ്മദ് സലീമിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ആടുകള്‍ വീഴുകയായിരുന്നു. ഏകദേശം 60 അടി താഴ്ച്ചയുള്ളതും ആൾ ഉള്ളതുമായ കിണറിലാണ് രണ്ട് ആടുകള്‍ വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍
ആവളയില്‍ എഴുപതടിയോളം താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു; സുരക്ഷിതമായി പുറത്തെടുത്ത് പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍
ചെറുവണ്ണൂര്‍: ആവളയില്‍ എഴുപതടിയോളം താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു. പെരിങ്ങളത്ത് പൊയിലില്‍ വരിക്കോളിച്ചാലില്‍ റാബിയയുടെ വീട്ടുമുറ്റത്തെ കിണറിലാണ് ആട്ടിന്‍കുട്ടി വീണ്. മേയാന്‍ വിട്ടതിനിടയിലാണ് അബദ്ധവശാല്‍ കിണറിലകപ്പെട്ടതെന്ന് റാബിയ പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി.ഗിരീശന്റെയും, അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍ കെ.ശ്രീകാന്ത് കിണറിലിറങ്ങി ആട്ടിന്‍കുട്ടിയെ
വീട് വൃത്തിയാക്കുന്നതിനിടെ ശക്തമായ മഴ പെയ്തതോടെ രണ്ടാംനിലയിലെ സണ്‍ഷേഡില്‍ കുടുങ്ങി തൊഴിലാളി; താഴെ ഇറക്കിയത് പേരാമ്പ്രയിലെ അഗ്നിരക്ഷാപ്രവര്‍ത്തകര്‍
പേരാമ്പ്ര: വീട് വൃത്തിയാക്കുന്നതിനിടെ രണ്ടാം നിലയിലെ സണ്‍ഷേഡില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കൂത്താളി മൂരികുത്തിയിലാണ് സംഭവം. കണ്ണിപ്പൊയില്‍ അബ്ദുല്‍ റഷീദിന്റെ വീടിന് മുകളിലാണ് ശുചീകരണ തൊഴിലാളിയായ കിളച്ചപറമ്പില്‍ അഷ്‌റഫ് കുടുങ്ങിപ്പോയത്. വീടിന്റെ ഷേഡും, പാത്തിയും വൃത്തിയാക്കുന്നതിനിടയില്‍ മഴയെ തുടര്‍ന്ന് കാല്‍ വഴുതി അപകടത്തില്‍പ്പെടുകയായിരുന്നു. യാതൊരു സുരക്ഷ സംവിധാനവും
പേരാമ്പ്ര പുളിയോട്ട് മുക്കിലെ മരമില്ലിന് തീ പിടിച്ചു; ഷെഡും മോട്ടോറും സ്വിച്ച് ബോര്‍ഡും ഈര്‍ന്നിട്ട മരവുമെല്ലാം കത്തി നശിച്ചു, അഗ്നിശമനസേനയെത്തി തീയണച്ചു
പേരാമ്പ്ര: പുളിയോട്ട് മുക്കില്‍ പ്രവര്‍ത്തിക്കുന്ന മരമില്ലിന് തീപിടിച്ചു. ഇന്നലെ രാത്രി രണ്ടര മണിയോടെയാണ് സംഭവം. ബാലുശ്ശേരി വട്ടോളി ബസാറിലെ മുച്ചിലോട്ട് കണ്ടി ഷെരീഫ്, ആരിഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള മരമില്ലിനാണ് തീപിടിച്ചത്. മരമില്ലിന്റെ ആസ്ബറ്റോസ് ഷീറ്റിന്റെ മേല്‍ക്കുരക്ക് കീഴെ പാകിയിരിക്കുന്ന തെങ്ങോലകള്‍ക്ക് തീപിടിച്ചത് കാരണം മില്ലിന്റെ മുഴുവന്‍ ഭാഗത്തേക്കും പെട്ടെന്ന് തന്നെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ
കുറ്റ്യാടി ടൗണിൽ മൂന്ന് നില കെട്ടിടത്തിൽ തീ പിടിത്തം; തീ അണച്ചത് പേരാമ്പ്രയിൽ നിന്നും നാദാപുരത്ത് നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ്
കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ തൊട്ടിൽ പാലം റോഡിലുള്ള മനാഫ് തിരുമംഗലത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിൽ തീപ്പിടുത്തം. ഉപയോഗശൂന്യമായ കാർഡ് ബോർഡ് പെട്ടികളും കടലാസുകൾക്കും തീ പിടിച്ച് കത്തി പടരുകയായിരുന്നു. സംഭവമറിഞ്ഞ് നാദാപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നു സ്റ്റേഷൻ ഓഫീസർ ടി .ജാഫർ സാദിഖി ൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും പേരാമ്പ്രയിൽ നിന്ന്
അലറിക്കരഞ്ഞ് ആട്, റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി ഉയർത്തിയെടുത്ത് ഫയർ ഫോഴ്സ്; കക്കയത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്ന ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ പേരാമ്പ്രയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷിച്ച് പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആട് കിണറ്റിൽ വീണത്. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിലിന്റെ ആട് മേയുന്നതിനിടെ വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും
മേയുന്നതിനിടെ കിണറ്റിൽ വീണു, ജീവശ്വാസത്തിനായി പിടഞ്ഞു; കക്കയത്ത് കിണറ്റിലകപ്പെട്ട ആടിന് പുതുജന്മമേകി പേരാമ്പ്ര ഫയർ ഫോഴ്സ്
പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ രക്ഷിച്ച് പേരാമ്പ്ര ഫയർ ഫോഴ്സ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിൽ വളർത്തുന്ന ആട് വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഫയർ ആന്റ് റെസ്ക്യൂ