Tag: Perambra Estate

Total 4 Posts

പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ കടവയുടെ സാന്നിധ്യം; തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും പഞ്ചായത്തിന്റെയും ഫോറസ്റ്റ് അധികൃതരുടെയും ജാഗ്രതാ നിര്‍ദേശം

ചക്കിട്ടപ്പാറ: പേരാമ്പ്ര എസ്റ്റേറ്റ് കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥറും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. റിസര്‍വോയറിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. കടുവയെ നേരില്‍കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പെരുവണ്ണാമൂഴി

കാട്ടുപന്നി ആക്രമണം തുടര്‍ക്കഥയാവുന്നു; പേരാമ്പ്ര എസ്‌റ്റേറ്റിലെ രണ്ട് തൊഴിലാളികള്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടുപന്നി ആക്രമണം. ഡി ഡിവിഷനിലെ പൊന്നാപാറയിലാണ് സംഭവം. റബ്ബര്‍ ടാപ്പിങ് തൊഴിലാളികളായ രണ്ട് പേര്‍ക്ക് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികള്‍ സ്‌കൂട്ടറില്‍ വരുമ്പോള്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പരിക്കേറ്റ ടി.കെ.ഉഷ, വീജു ദേവസ്യ എന്നീ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്

റബ്ബര്‍ വെട്ടാന്‍ ‘കാട്ടിലൂടെ’ പോകണം; പേരാമ്പ്ര എസ്റ്റേറ്റില്‍ അടിക്കാട് കൃത്യമായി വെട്ടിനീക്കാത്തതിനാല്‍ ദുരിതത്തിലായി ടാപ്പിങ് തൊഴിലാളികള്‍

പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷനു കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിലെ റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ ദുരിതത്തില്‍. തോട്ടത്തിലെ അടിക്കാട് വെട്ടാത്തതാണ് തൊഴിലാളികളുടെ ദുരിതത്തിന് കാരണം. മുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 943 ഹെക്ടര്‍ വരുന്ന പേരാമ്പ്ര എസ്റ്റേറ്റില്‍ 470 ഹെക്ടര്‍ സ്ഥലത്താണ് റബ്ബറുള്ളത്. 1.24 ലക്ഷം റബ്ബര്‍ മരങ്ങളാണ് ഇവിടെയുള്ളത്. പുറത്തുനിന്ന് യന്ത്രംകൊണ്ടുവന്ന് കാടുവെട്ടിക്കാന്‍ ഇത്തവണയും ശ്രമം

നിലത്ത് വീണപ്പോള്‍ പിറകെ ഓടിയെത്തിയ ആന ചവിട്ടാന്‍ നോക്കി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മുതുകാട്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന സ്ത്രീക്ക് പരിക്ക്

പേരാമ്പ്ര: മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ സ്ത്രീയുടെ പിന്നാലെ പാഞ്ഞ് കാട്ടാന. എസ്റ്റേറ്റില്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന കുമ്പളശ്ശേരി ലൈസമ്മ ജോണിന് പിന്നാലെയാണ് ആന ഓടിയെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എസ്റ്റേറ്റിലെ തൊഴിലാളിയായ ലൈസമ്മ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആന പിന്നാലെ വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവെ നിലത്ത് വീണ ലൈസമ്മയെ പിന്നാലെ എത്തിയ കാട്ടാന

error: Content is protected !!