Tag: perambra beverages outlet

Total 2 Posts

സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഒക്ടോബര്‍ ഒന്നിനും രണ്ടിനും തുറക്കില്ല

കോഴിക്കോട്: സംസ്ഥാനത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ തുറക്കില്ല. അര്‍ധവാര്‍ഷിക കണക്കെടുപ്പും ഗാന്ധിജയന്തിയും പ്രമാണിച്ചാണ് അവധി. കണക്കെടുപ്പിനായി സെപ്റ്റംബര്‍ 30 ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പിന്നെ തുറക്കുക ഒക്ടോബര്‍ മൂന്നിനാണ്. സെപ്റ്റംബര്‍ 30 ന് ഏഴ് മണിക്ക് ആരംഭിക്കുന്ന അര്‍ധവാര്‍ഷിക കണക്കെടുപ്പ് ഒക്ടോബര്‍ ഒന്നിനും തുടരും.

ബവ്‌റിജസ് ഔട്ട്ലെറ്റിന്റെ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടിലായി ജനം; പേരാമ്പ്രയിലെ ഔട്ട്ലെറ്റ് മാറ്റണമെന്ന ആവശ്യം ശക്തം

പേരാമ്പ്ര: ടൗണിന്റെ ഹൃദയ ഭാഗത്ത് പ്രവർത്തിക്കുന്ന ബവ്റിജസ് കോർപറേഷൻ ഔട്ട്‌ലെറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന മദ്യഷോപ്പിൽ മദ്യം വാങ്ങാൻ എത്തുന്നവർക്ക് വരി നിൽക്കാൻ പോലും സൗകര്യമില്ലാത്തതിനാൽ റോഡിലെ നടപ്പാതയിലും കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത്. കോവിഡ് വ്യാപന ഭീതിയിൽ വ്യാപാരികൾ ഉൾപ്പെടെ ആശങ്കയിലാണ്. ഈ ഭാഗത്തെ കടകളിൽ

error: Content is protected !!