Tag: perambra

Total 288 Posts

പേരാമ്പ്രയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പേരാമ്പ്ര: മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസിൻ്റെ പിടിയിൽ. പേരാമ്പ്ര കല്ലോട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തിവന്നിരുന്ന പേരാമ്പ്ര ലാസ്റ്റ് കല്ലോട് സ്വദേശി കുരുടിയത്ത് വീട്ടിൽ മുഹമ്മദ് ലാൽ (35) ആണ് പേരാമ്പ്ര പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് ഒരു ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നാർകോട്ടിക്

ഇരിങ്ങത്ത് റോഡ് പണിക്കിടെ കംപ്രസർ വാഹനത്തിൽ കുടുങ്ങി അപകടം; പേരാമ്പ്ര സ്വദേശിയായ തൊഴിലാളി മരിച്ചു

പയ്യോളി: തുറയൂരിൽ റോഡ് പണിക്കിടെ കംപ്രസര്‍ വാഹനത്തിനടിയില്‍ കുടുങ്ങി പേരാമ്പ്ര സ്വദേശിക്ക് ദാരുണാന്ത്യം. ചേനോളി കൊറ്റിലോട്ട് സന്തോഷ് (47) ആണ് മരിച്ചത്‌. ഇരിങ്ങത്ത് വെച്ച് തിങ്കളാഴ്ച രാവിലെ 9മണിയോടെയാണ് അപകടം. റോഡ് പണിക്കിടെ കംപ്രസര്‍ വാഹനം നീങ്ങി സന്തോഷ് അതിനിടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെകൂടെയുണ്ടായിരുന്നവര്‍ മേപ്പയ്യൂര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ശേഷം കൊയിലാണ്ടി

പേരാമ്പ്രയില്‍ യുവതിയ്ക്കുനേരെ ആസിഡ് ആക്രമണം; മുഖത്തും നെഞ്ചിലും പൊള്ളലേറ്റു

പേരാമ്പ്ര: ചെറുവണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിനിയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുന്‍ ഭര്‍ത്താവും കൂട്ടാലിട സ്വദേശിയുമായ പ്രശാന്തിനെ മേപ്പയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടുവേദനയ്ക്ക് ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. ഇവിടെയെത്തിയ പ്രശാന്ത് യുവതിയ്ക്കുനേരെ ആസിഡ് ഒഴിക്കുകയായിരുന്നു. പ്രശാന്തും യുവതിയും തമ്മില്‍ വിവാഹ

വീണ്ടും കഞ്ചാവ് വേട്ട; ചങ്ങരോത്ത് കഞ്ചാവുമായി വേളം സ്വദേശിയായ യുവാവ് പിടിയിൽ

പേരാമ്പ്ര: ചങ്ങരോത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. വേളം പഴശ്ശി നഗർ കുണ്ടു വീട്ടിൽ രാഹുൽ രാജു (27)ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 10ഗ്രാം കഞ്ചാവ് പിടികൂടി. ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ബേബി കെ.വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്‌. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ ചങ്ങരോത്ത് കുന്നശ്ശേരി വെള്ളക്കൊലിത്താഴത്ത് – പടിഞ്ഞാറെച്ചാലിൽ മുക്ക് റോഡരികിൽ വെച്ചാണ് പ്രതിയെ

പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിനിടെ പേരാമ്പ്രയില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

പേരാമ്പ്ര: പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിനിടെ പേരാമ്പ്രയില്‍ യൂത്ത് ലീഗ് നേതാവ്‌ പിടിയിൽ. യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത് സീനിയർ വൈസ്‌ പ്രസിഡന്റ്‌ അനസ് വാളൂരി (28)നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ടൗണില്‍ പ്രസിഡന്‍സി കോളേജ് റോഡില്‍ വച്ച്‌ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് പകൽ 3.45 ഓടെ ഇതുവഴി

ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

പേരാമ്പ്ര: ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കൈതക്കല്‍ കണിയാംങ്കണ്ടി  അര്‍ജ്ജുന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ദര്‍ശന (കോഴിക്കോട്) ഈസ്റ്റ് ഹില്‍. അച്ഛൻ പ്രേമൻ, അമ്മ ഗീത പ്രേമന്‍. സഹോദരി: അഞ്ജന. സഹോദരി ഭര്‍ത്താവ്: ധനരാജ് (കതിരൂര്‍). മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. Summary: A young man

ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പാക്ക് ചെയ്ത് വില്പന; പേരാമ്പ്ര എരവട്ടൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

പേരാമ്പ്ര: പേരാമ്പ്ര എരവട്ടൂരില്‍ വില്‍പനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ കനാല്‍മുക്ക് സ്വദേശി മുഹമ്മദ് ഷമീം കെ.കെ (39)ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് തൂക്കി പാക്ക് ചെയ്തു വില്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മസാലപാക്കിംഗ് നടത്തിവന്നിരുന്ന എരവട്ടൂരിലെ

മാരക ലഹരി മരുന്നായ ഹൈബ്രിഡ് കഞ്ചാവുമായി പേരാമ്പ്രയില് യുവാവ് പിടിയിൽ

പേരാമ്പ്ര: പേരാമ്പ്രയില്‍ ഹൈബ്രിഡ് കഞ്ചാവുമായി ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍. കോട്ടൂര്‍ തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍(23) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ആറ് മണിക്ക് വാകയാട് തിരുവോട് ഭാഗത്തുമാണ് ഇയാള്‍ പേരാമ്പ്ര എക്‌സൈസിന്റെ പിടിയിലായത്. മാരകശേഷിയുള്ള ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് യുവാവില്‍ നിന്നും കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത് യുവാവിന്റെ പേരില്‍ എന്‍ഡിപിഎസ് കേസെടുത്തു. പേരാമ്പ്ര എക്സൈസ്

‘ഭിന്നശേഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം’; പേരാമ്പ്രയില്‍ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കണ്‍വെന്‍ഷന്‍ ചേര്‍ന്നു

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി സി.പി.എ.അസീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാതെയും ആശ്വാസ കിരണം പദ്ധതി വഴി നല്‍കി വരുന്ന സാമ്പത്തി സഹായം നിര്‍ത്തി വെച്ച് ഭിന്നശേഷിക്കാരെയും അവരുടെ ആശ്രിതരേയും അഗണിച്ച്

ചങ്ങരോത്ത് അടയ്ക്കാ പറിക്കാനായി കവുങ്ങില്‍ കയറിയ വയോധികൻ കാല് കുടുങ്ങി തല കീഴായി തൂങ്ങിക്കിടന്നത് ഒരു മണിക്കൂർ; അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

ചങ്ങരോത്ത്: ചങ്ങരോത്ത് തെക്കേടത്ത് കടവിനടുത്ത് പുറവൂരിൽ സ്വന്തം തോട്ടത്തിലെ കവുങ്ങില്‍ മെഷീൻ ഉപയോഗിച്ച് അടയ്ക്ക പറക്കുന്നതിനിടയിൽ മെഷീനിൽ കാൽ കുടുങ്ങി തല താഴേക്ക് മറിഞ്ഞ് തൂങ്ങിക്കിടന്ന വയോധികനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മുതുവണ്ണാച്ച തൊട്ടാർമയങ്ങി വീട്ടിൽ അമ്മദ് ഹാജി (60)യാണ് കവുങ്ങിൽ കുടുങ്ങിയത്. ഒരു മണിക്കൂർ നേരത്തെ ശ്രമകരമായ പ്രവർത്തനത്തിലൂടെയാണ് പേരാമ്പ്ര അഗ്നി

error: Content is protected !!