Tag: pension
മേപ്പയ്യൂർ പഞ്ചായത്തിലെ പെൻഷൻ വാങ്ങുന്നവരാണോ? വരുമാനസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കിൽ പണി പാളും; വിശദമായി അറിയാം
മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തില്‍ നിന്ന് 2019 ഡിസംബര്‍ 31 വരെ വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിച്ചിട്ടുള്ളവര്‍ പുതിയ വരുമാനസര്‍ട്ടിഫിക്കറ്റ് (ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ) ഓഫീസില്‍ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 2022 സെപ്തംബര്‍ ഒന്ന് മുതല്‍ 2023 ഫെബ്രുവരി 28 വരെ വരുമാനസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിയ്ക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതാണ്. ഇങ്ങനെ തടയപ്പെടുന്ന
പെൻഷൻ മാനദണ്ഡം പുതുക്കി; ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യക്ഷേമ പെൻഷന് അർഹതയുണ്ട്
കോഴിക്കോട്: സാമൂഹ്യ സുരക്ഷാ പെൻഷനുള്ള അർഹതയിൽ മാറ്റങ്ങൾ വരുത്തി സംസ്ഥാന സർക്കാർ. ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യക്ഷേമ പെൻഷന് അർഹതയുണ്ടെന്ന് പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു. പ്രതിമാസം 4000 രൂപ വരെ എക്സ്ഗ്രേഷ്യാ ലഭിക്കുന്നവർക്കും പെൻഷന് അർഹതയുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനായി മാനദണ്ഡങ്ങളും അനുബന്ധ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നുവെന്നും വാഹനമുണ്ടെന്നുമുള്ള കാരണത്താല്‍
ദുരിതകാലത്ത് സർക്കാരിന്റെ തലോടൽ; ക്ഷേമ പെൻഷൻ വിതരണം ഓഗസ്റ്റിൽ, ഓരോരുത്തർക്കും 3200 രൂപ വീതം
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യും. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷനാണ് ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യുകയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലാണ് എന്നത് കണക്കിലെടുത്താണ് തീരുമാനം. 55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഓരോരുത്തര്‍ക്കും രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ലഭിക്കുമെന്ന് ധനമന്ത്രി
സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും
തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600 ഉം ചേര്‍ത്ത് 3100 രൂപയാണ് കൈയ്യിലെത്തുക. ഈസ്റ്റര്‍, വിഷു പ്രമാണിച്ചാണ് പരമാവധി നേരത്തെ എല്ലാവര്‍ക്കും പെന്‍ഷന്‍ എത്തിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കുന്നവര്‍ക്ക് മാര്‍ച്ചിലെ തുക ഇന്ന് മുതല്‍ അക്കൗണ്ടിലെത്തും. സഹകരണ സംഘങ്ങള്‍വഴി