Tag: payyoli
പയ്യോളി കിഴൂർ കണ്ണോത്ത് പ്രഭാകരക്കുറുപ്പ് അന്തരിച്ചു
പയ്യോളി: കിഴൂർ കണ്ണോത്ത് പ്രഭാകരക്കുറുപ്പ് (64) അന്തരിച്ചു. പരേതരായ കുഞ്ഞികൃഷ്ണക്കുപ്പിൻ്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ചിത്ര. മക്കൾ: ഇന്ദു, വിഷ്ണു. മരുമകൻ: വിനീത് (ഇൻഡ്യൻ നേവി).സഹോദരങ്ങൾ: ശ്രീധരക്കുറുപ്പ്, കുട്ടിക്കൃഷ്ണൻ, ശാന്ത, സരസ, പരേതരായ ഗംഗാധരക്കുറുപ്പ്, പത്മനാഭക്കുറുപ്പ്, ജാനുക്കുട്ടി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.
പയ്യോളിയില്‍ കോവിഡ് ഡിഫെന്‍സ് ടീം ഉദ്ഘാടനം ചെയ്തു
പയ്യോളി: ദിശ പയ്യോളിയുടെ നേതൃത്വത്തില്‍ കോവിഡ് മഹാമാരിക്കെതിരെ ഡിഫെന്‍സ് ടീം രൂപീകരിച്ചു. പയ്യോളി നഗരസഭയിലെ 20, 21 ഡിവിഷന്റെ ഭാഗങ്ങളിലാണ് ഇതിന്റെ പ്രവര്‍ത്തനം. ദിശ കുടുംബാംഗങ്ങള്‍ നല്‍കിയ സംഭാവനയിലൂടെ 10 ഓക്‌സിമീറ്റര്‍, 25 PPE കിറ്റ്, ഫോഗിംഗ് മെഷീന്‍, സ്‌പ്രേയര്‍ എന്നിവ കൊയിലാണ്ടി നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല ഏറ്റുവാങ്ങി നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ ദിശ
പയ്യോളി നഗരസഭയിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ പുഴുക്കളെ കണ്ടെത്തി; പ്രതിഷേധിച്ച് നാട്ടുകാർ
പയ്യോളി: പയ്യോളി നഗരസഭ വിതരണംചെയ്യുന്ന കുട്ടിവെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയതായി ആക്ഷേപം. നഗരസഭയിലെ 26, 27, 28 ഡിവിഷനുകളിൽ വിതരണം ചെയ്ത വെള്ളത്തിലാണ് ചത്ത പുഴുക്കളെ കണ്ടെത്തിയത്. നാട്ടുകാർ വെള്ളം വിതരണം ചെയ്ത വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി. കുടിവെള്ള വിതരണം നിർത്തിവെക്കാനും നിലവിൽ വിതരണം ചെയ്ത വെള്ളം
ഇരിങ്ങൽ സർഗാലയയ്ക്ക് സമീപം റെയിൽവേഗേറ്റ് അടച്ചിടും
പയ്യോളി: ഇരിങ്ങൽ സർഗാലയയ്ക്ക് സമീപമുള്ള റെയിൽവേഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ചൊവ്വാഴ്ച രാവിലെ അടയ്ക്കും. 10 മണിമുതൽ രണ്ടുവരെയാണ് അടയ്ക്കുകയെന്ന് കൊയിലാണ്ടി റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനിയർ അറിയിച്ചു.
ദേശീയ അവാർഡ് തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിന് നൽകി പത്താം ക്ലാസ്സുകാരൻ അദ്വൈത് മാതൃകയായി
പയ്യോളി: നൂതന ആശയങ്ങൾ അവതരിപ്പിച്ചതിന് ദേശീയ അവാർഡ് ജേതാവായ പത്താം ക്ലാസുകാരൻ അവാർഡിനൊപ്പം ലഭിച്ച തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് സംഭാവനയായി നൽകി. ചിങ്ങപുരം സി.കെ.ജി ഹയർസെക്കന്റെറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി കെ.അദ്വൈത് ആണ് സമ്മാനത്തുകയായ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായത്. കാർഷിക മേഖലയിൽ നൂതന ആശയം അവതരിപ്പിച്ചതിനാണ് നേഷണൽ ഇന്നൊവേഷൻ
അധ്യാപകനും, സാഹിത്യകാരനും, പൊതുപ്രവർത്തകനുമായ മണിയൂർ ബാലൻ മാസ്റ്റർ അന്തരിച്ചു
തിക്കോടി: അധ്യാപകനും, സാഹിത്യകാരനും, പൊതു പ്രവർത്തകനുമായ മണിയൂർ ബാലൻ മാസ്റ്റർ (83) അന്തരിച്ചു. ഇന്ന് പുലർച്ചെ തിക്കോടിയിലെ വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. കൊയിലാണ്ടി ഗവ.സ്കൂൾ, പയ്യോളി ഗവ.ഹൈസ്കൂൾ തുടങ്ങി നിരവധി സ്കൂളുകളിൽ അധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. മണിയൂർ ജനത ലൈബ്രറി, ഗ്രാമീണ കലാവേദി എന്നിവയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഡിപാർട്ട്മെന്റ് സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ്
റെയില്‍ ട്രാക്കില്‍ അവശനിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കനെ രക്ഷപ്പെടുത്തിയത് ഒരു സംഘം യുവാക്കള്‍; കരുണയുടെ മുഖമായത് പയ്യോളിയിലെ യുവാക്കള്‍
പയ്യോളി: അവശനായതിനെ തുടര്‍ന്നു റെയില്‍വേ ട്രാക്കില്‍ കുഴഞ്ഞ് വീണയാള്‍ക്ക് രക്ഷകരായത് ഒരു സംഘം യുവാക്കള്‍. യുവാക്കള്‍ രക്ഷപ്പെടുത്തിയതിന് ശേഷം മധ്യവയസ്‌കന് യുവാക്കള്‍ വെള്ളവും ഭക്ഷണവും നല്‍കി പരിപാലിച്ചു. ശേഷം പോലീസെത്തി ഇദ്ദേഹത്തെ നാട്ടിലേക്ക് അയച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. അയനിക്കാട് പെട്രോള്‍ പമ്പിന് നേര്‍ പടിഞ്ഞാറ് റെയില്‍വേ ട്രാക്കിലാണ് അവശനിലയില്‍ മധ്യവയസ്‌കനെ കാണപ്പെട്ടത്. രാമനാട്ടുകര
മൂരാട് തിരുവോത്ത് ആനന്ദൻ അന്തരിച്ചു
പയ്യോളി: മൂരാട് തിരുവോത്ത് നെടുവയലിൽ ആനന്ദൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: പ്രദീപൻ (കെ.ആർ.എസ്, കോഴിക്കോട്), പ്രസീത, പ്രിയ. മരുമക്കൾ: ശ്രീജിത (ചെക്കോട്ടി ബസാർ), രതീശൻ (മാക്കൂൽ പീടിക), പ്രകാശൻ (കോട്ടക്കൽ). സഹോദരങ്ങൾ: കുമാരൻ, പരേതനായ കണാരൻ.
മണ്ണിന്, മനുഷ്യന്, പ്രകൃതിയ്ക്ക്, കരുതലായി പയ്യോളിയിലെ വിദ്യാര്‍ത്ഥികള്‍
പയ്യോളി: വീടും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 75 ആഴ്ച നീളുന്ന ‘ഭാരത് കാ അമൃത് മഹോത്സവ് ‘ പരിപാടിയുടെ ഭാഗമായി പയ്യോളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍. ഹരിതം NG C/Seed ക്ലബിനു കീഴിലുള്ള 25 പേരാണ്
പയ്യോളിയില്‍ ഡോക്ടര്‍ മരിച്ചു; കോവിഡ് മരണമെന്ന് സ്ഥിരീകരണം
പയ്യോളി: പയ്യോളിയില്‍ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇരിങ്ങല്‍ താഴത്തെ പുനത്തില്‍ ഡോ എം.കെ.മോഹന്‍ദാസാണ് മരിച്ചത്. എഴുപത്തിയഞ്ച് വയസായിരുന്നു. രാവിലെ ക്ലിനിക്കിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന സമയത്തു ശ്വാസ തടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇരിങ്ങലിലെവീട്ടുവളപ്പില്‍ നടത്തി.