Tag: payyoli

Total 137 Posts

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി

പയ്യോളി: തലസ്ഥാനത്തെ സ്തംഭിപ്പിച്ച് തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി. പയ്യോളി ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ആര്‍.പി.കെ.രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അനിത, അനില്‍ കരുവാണ്ടി,അഷറഫ് തുടങ്ങിയിവര്‍ സംസാരിച്ചു. എം.ആര്‍.നഭ ചടങ്ങില്‍ ആദ്ധ്യക്ഷം വഹിച്ചു.വിഷ്ണു.കെ.സത്യന്‍സ്വാഗതവും ,സാരംഗ് സജീന്ദ്രന്‍ നന്ദിയും പറഞ്ഞു. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്

മണിയൂര്‍ ചെരണ്ടത്തുര്‍ ചിറയില്‍ വന്‍ കൃഷി നാശം

പയ്യോളി: മണിയൂര്‍ ചെരണ്ടത്തുര്‍ ചിറയിലെ കൃഷി ഇന്നലെയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. പൂഞ്ച കൃഷിയുടെ ഞാറ്റാടികളും വളം ചെയ്ത് നിലമൊരുക്കിയ പാടങ്ങളും മുങ്ങി നശിച്ചു. കടം വാങ്ങിയും ബാങ്കുകളില്‍ നിന്ന് ലോണെടുത്തുമാണ് പലരും ഇവിടെ കൃഷിയിറക്കിയത്. കനത്ത മഴയെ തുടര്‍ന്ന് വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. ചിറയില്‍ സ്ഥാപിച്ചിട്ടുള്ള പമ്പ് സെറ്റുകളും പാടശേഖര സമിതിയുടെ

മൂരാട് അപകടം; വൻ ഗതാഗത കുരുക്ക്

വടകര: മൂരാട് പാലത്തിന് സമീപം ദേശീയ പാതയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. നാട്ടുകാരുടെയും, ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. റോഡിൽ മറിഞ്ഞു കിടന്ന ലോറി ക്രെയിൻ ഉപയോഗിച്ച് സൈഡിലേക്ക് മാറ്റിയിട്ടുണ്ട്. വടകരയിൽ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ വാഹന ഗതാഗതം സ്തംഭിച്ച നിലയിലാണ്.

ഹാർദവിനായി നാടൊന്നിച്ചു, ഇനിയും വേണം സഹായം

പയ്യോളി: തിക്കോടി പാലൂർകാട്ടിൽ രാജീവൻ്റെ ഏഴ് മാസം പ്രായമായ മകൻ ഹാർദ്ദവിൻ്റെ ചികിത്സക്കായുള്ള ധനശേഖരണാർത്ഥം ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തി. സഖ്യകേരള മേലടിയുടെ ആഭിമുഖ്യത്തിൽ പയ്യോളി നെല്യേരിമാണിക്കോത്തെ കിക്ക് ഓഫ് ടർഫിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിച്ചു. ശനിയാഴ്ച്ച രാവിലെ ഏഴിന് ആരംഭിച്ച ടൂർണ്ണമെൻ്റിൽ പതിനാറ് ടീമുകൾ

നഗരസഭ അദ്ധ്യക്ഷൻമാരെ ഇന്ന് തിരഞ്ഞെടുക്കും

കൊയിലാണ്ടി: സംസ്ഥാനത്ത് നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചെയർമാൻ തിരഞ്ഞെടുപ്പും, ഉച്ചയ്ക്ക് 2 മണിക്ക് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുമാണ് നടക്കുക. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ഥാനാർത്ഥി മാത്രമാണുള്ളതെങ്കിൽ അവരെ വിജയിയായി പ്രഖ്യാപിക്കും. ഒന്നിലേറെ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. ഓപ്പൺ ബാലറ്റ് മുഖേനയാണ്

വടക്കയിൽ ഷെഫീഖ് പയ്യോളി നഗരസഭ ചെയർമാൻ ആകും

പയ്യോളി: വടക്കയിൽ ഷെഫീഖിനെ പയ്യോളി നഗരസഭ ചെയർമാനായി തീരുമാനിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പാർട്ടി ലീഡറായി ഷഫീഖിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. നാൽപ്പതുകാരനായ ഷഫീഖ് ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 17 ആം വാർഡായ തച്ചംകുന്നിൽ നിന്നാണ് വിജയിച്ചത്. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്. നേരത്തെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. പേരാമ്പ്ര അർബൻ

പാലക്കുളം ബസ് സ്റ്റോപ്പ് ലോറി അപകടത്തിൽ തകർന്നു

മൂടാടി: പാലക്കുളം കുഞ്ഞികൃഷ്ണൻ സ്മാരക ബസ് സ്റ്റോപ്പ് ലോറി ഇടിച്ച് തകർന്നു. ഇന്ന് പുലർച്ചെ 5 മണിക്കാണ് കർണ്ണാടക റജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയത്. സാരമായ പരിക്കുകളോടെ ലോറിഡ്രൈവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സ്റ്റോപ്പ് പൂർണമായും തകർന്നിട്ടുണ്ട്. 25 വർഷം മുൻപ് മൂടാടി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ

error: Content is protected !!