Tag: payyoli police

Total 20 Posts

പയ്യോളിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വേണ്ട നപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം; പരാതി കിട്ടിയ ഉടനെ നടപടി സ്വീകരിച്ചെന്ന് പോലീസ്

പയ്യോളി: പയ്യോളിയില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി എത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വേണ്ട നപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പയ്യോളി പോലീസ്. പരാതി ലഭിച്ചതിനു ശേഷം മൂന്നാം ദിവസം തന്നെ എഫ്.ബി.ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് പോലീസ് പറഞ്ഞു. എഫ്.ബി.ആര്‍ റിപ്പോര്‍ട്ട് പ്രകാരം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള നാല് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ കൂട്ടികളെ ഹാജരാക്കാനുള്ള നപടികള്‍ സ്വീകരിച്ചിരുന്നുവെന്ന്

യുവതിയെ വീട്ടിൽ കയറി കൈയ്യേറ്റം ചെയ്തതായി പരാതി; തിക്കോടി സ്വദേശി അറസ്റ്റിൽ

പയ്യോളി: യുവതിയെ വീട്ടിൽ കയറി കൈയ്യേറ്റം ചെയ്ത സംഭവത്തിൽ തിക്കോടി സ്വദേശി അറസ്റ്റിൽ. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം ഉബൈദ് (60) ആണ് അറസ്റ്റിലായത്. ജനുവരി 28 നാണ് കേസിന് ആസ്പദമായ സംഭവം. അതിർത്തി തർക്കത്തിന്റെ പേരിൽ പൊതുവഴിയിൽ തടഞ്ഞ് നിർത്തി ഭീക്ഷണിപ്പെടുത്തി, ഭവനഭേദനം നടത്തി അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് തിക്കോടി സ്വദേശിനിയായ യുവതി നൽകിയ

തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടി; യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍

തിക്കോടി: തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലിനെയാണ് പിടികൂടിയത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രാക്കിന്റെ പ്രവൃത്തിയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഇതുവഴി പോകുന്ന പെണ്‍കുട്ടികളെ ഇയാള്‍ ചൂളംവിളിച്ചും കമന്റടിച്ചും ശല്യം ചെയ്തിരുന്നതായിരുന്നു നാട്ടുകാര്‍ പറയുന്നു. ഇന്ന്

തിക്കോടിയില്‍ ട്രെയിന്‍ തട്ടിമരിച്ച മധ്യവയസ്‌ക്കനെ തിരിച്ചറിഞ്ഞില്ല

തിക്കോടി: തിക്കോടിയില്‍ ഇന്നലെ ട്രെയിനിടിച്ച് മരിച്ച മധ്യവയസ്‌ക്കനെ തിരിച്ചറിഞ്ഞില്ല. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തിക്കോടി പഞ്ചായത്ത് ബസാര്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. നീല ഷര്‍ട്ടും പാന്റുമായിരുന്നു ഇയാളുടെ വേഷം. ആളെ തിരിച്ചറിയാത്തതിനാല്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും സിജോ എന്ന പേര്

പയ്യോളിയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഹാൻസ് വിൽപ്പന; വയോധികൻ പിടിയിൽ

പയ്യോളി: പയ്യോളിയിൽ നിരോധിത പുകയില ഉല്പന്നങ്ങളുമായി വയോധികൻ പിടിയിൽ. പയ്യോളി പുതിയോട്ടിൽ മജീദ് (64) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുകൊണ്ട് വീട് കേന്ദ്രീകരിച്ച് ഇയാൾ ഹാൻസ് വിൽപ്പന നടത്തുകയായിരുന്നു. വിദ്യാർഥികൾ ഇവിടെയെത്തി ലഹരി ഉല്പന്നങ്ങൾ വാങ്ങുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പയ്യോളി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ്

പട്ടാപ്പകൽ വീട്ടിൽ കയറി സ്വർണ്ണാഭരണം മോഷ്ടിച്ചു; പയ്യോളി അങ്ങാടി സ്വദേശി പിടിയിൽ

പയ്യോളി: ഇടിഞ്ഞകടവിൽ വീട്ടിൽ കയറി സ്വർണ്ണം മോഷ്ടിച്ച കേസിൽ പയ്യോളി അങ്ങാടി സ്വദേശി പിടിയിൽ. ചെറ്റയിൽവീട്ടിൽ ആസിഫ് (24) ആണ് പയ്യോളി പൊലീസിന്റെ പിടിയിലായത്. ഒന്നര പവൻ സ്വർണ്ണമാണ് ഇയാൾ മോഷ്ടിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. മോഷണം നടന്ന വീട്ടിൽ രണ്ടുദിവസം മുമ്പ് ഇയാൾ കോഴിക്കൂട് നിർമ്മാണത്തിനായി എത്തിയിരുന്നു. വീട്ടിൽ വിമലയെന്ന വീട്ടുകാരി തനിച്ചാണ് താമസിക്കുന്നതെന്ന് മനസിലാക്കി.

വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നും പിടിച്ചെടുത്തത് 52 കുപ്പി മാഹി മദ്യം; തിക്കോടി സ്വദേശി പിടിയില്‍

പയ്യോളി: തിക്കോടിയിലെ വീട്ടില്‍ സൂക്ഷിച്ച 52 കുപ്പി മാഹി മദ്യം പിടികൂടി. കരിയാറ്റിക്കുനി റിനീഷി (45) ന്റെ വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 500 മില്ലി ലി.ന്റെ 52 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്

വീടിന്റെ വരാന്ത മുതല്‍ മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍; കീഴൂര്‍ തച്ചന്‍കുന്നില്‍ നാട്ടുകാരെ ഭീതിയിലാക്കിയ സംഭവത്തിന് ഒടുവില്‍ വ്യക്തതയായി

പയ്യോളി: കീഴൂര്‍ തച്ചന്‍കുന്നിലെ വീടിന്റെ വരാന്തയിലും മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍ കണ്ടെത്തിയത് കഴിഞ്ഞദിവസങ്ങളില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. വീട്ടുകാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. വീട്ടില്‍ നിന്നും കണ്ടെത്തിയത് മനുഷ്യരക്തമല്ല.

ഹലാലായ ആട് ബിസിനസ്; ചിങ്ങപുരം സ്വദേശികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ, മലപ്പുറം സ്വദേശികൾക്കെതിരെ കേസെടുത്ത് പയ്യോളി പോലിസ്

പയ്യോളി: ഹലാലായ ആട് ബിസിനസിൽ പണം നിക്ഷേപിച്ചവരെ കബളിപ്പിച്ചതായി പരാതി. ചിങ്ങപുരം സ്വദേശികളായ സാദിഖ്, ഭാര്യ, സഹോദരന്റെ ഭാര്യ സഹോദരന്റെ ഭാര്യയുടെ ഉമ്മ എന്നിവർക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. ഇവരുടെ പരാതിയിൽ മലപ്പുറം തിരൂരങ്ങാടി കാവുങ്കൽ സലീഖ്, എടവണ്ണ മണക്കാട്ട് പറമ്പ് കുന്നുമ്മൽ റിയാസ് ബാബു, അക്കൗണ്ടന്റ് ഷംനാസ്, ഏജന്റെ നിഷാദ് എന്നിവർക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു.

പയ്യോളി കീഴൂരിൽ കാഴ്ചപരിമിതനെ ആക്രമിച്ചതിന് പിന്നാലെ അയൽവാസിയായ സി.പി.എം നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായും പരാതി; അയനിക്കാട് സ്വദേശി അനൂപിനെതിരെ വീണ്ടും കേസ്

പയ്യോളി: അയനിക്കാട് സ്വദേശിയെ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും കേരള സ്റ്റേറ്റ് ആർടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പാലേരി മുക്കിൽ വടക്കേടത്ത് രവിയാണ് പരാതി നൽകിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രവിയുടെ അയൽവാസി കൂടിയായ അയനിക്കാട് സ്വദേശിയായ കുന്നുംപറമ്പത്ത് അനൂപ് ആണ് ആക്രമിച്ചത്. സംഭവവുമായി

error: Content is protected !!