Tag: payyoli

Total 137 Posts

പയ്യോളി പെരുമാൾപുരത്ത് ട്രെയിൻതട്ടി മരിച്ചത് കൊയിലാണ്ടി പൊയിൽകാവ് സ്വദേശി

പയ്യോളി: പയ്യോളി പെരുമാൾപുരത്ത് ട്രെയിൻതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പൊയിൽക്കാവ് ചിറ്റയിൽതാഴെ ഗിതാനന്ദൻ ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. പയ്യോളിയിലെ മണവാട്ടി ഗോൾഡ് കവറിങ് ജീവനക്കാരനാണ്. വെള്ളിയാഴ്‌ച രാത്രി 7.45നാണ് പെരുമാൾപുരം പുലി റോഡിന് സമീപം മൃതദേഹം കണ്ടത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ഫോക്ലോർ ഗവേഷകനും ഭാഷാ അധ്യാപകനും ബാലസാഹിത്യകാരനും ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പഴയകാല നേതാവുമായിരുന്ന സി.ഗോപാലൻ

കല്ലകം കടപ്പുറത്ത് നിര്‍ത്തിയിട്ട പയ്യോളി സ്വദേശിയുടെ ഫൈബര്‍ വള്ളത്തിന്റെ എഞ്ചിന്‍ മോഷ്ടിച്ചതായി പരാതി

പയ്യോളി: തിക്കോടി കല്ലകത്ത് കടപ്പുറത്ത് നിന്നും ഫൈബര്‍ വള്ളത്തിന്റെ എഞ്ചിനും വള്ളത്തിലുണ്ടായിരുന്ന മണ്ണെണ്ണയും മോഷണം പോയതായി പരാതി. പയ്യോളി സ്വദേശി ശ്രീജിത്ത്.സി.പിയുടെ ഉടമസ്ഥതയിലുളള ശ്രീകുറുംബ ഫൈബര്‍ വളളത്തിന്റെ എഞ്ചിനാണ് മോഷണം പോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തിക്കോടി കല്ലകത്ത് നിന്നാണ് വള്ളം സ്ഥിരമായി മത്സ്യബന്ധനത്തിനായി പോകാറുള്ളതെന്ന് ശ്രീജിത്ത് പറഞ്ഞു. ഇന്നലെ പതിവുപോലെ കടപ്പുറത്ത് വള്ളം നിര്‍ത്തിയിട്ടതായിരുന്നു.

അയനിക്കാട് കളത്തായി താരേമ്മൽ കിഴക്കയിൽ കൗസു അന്തരിച്ചു

പയ്യോളി: അയനിക്കാട് കളത്തായി താരേമ്മല്‍ കിഴക്കയില്‍ കൗസു അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ വാസുദേവന്‍. മക്കള്‍: സുരേന്ദ്രന്‍ റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി., പരേതനായ രമേശന്‍ ബി.എസ്.എന്‍.എല്‍. മരുമക്കള്‍: പ്രസന്ന, ബിന്ദു. സഹോദരങ്ങള്‍: രാധ ബേബി, സുമ, പരേതരായ കുമാരന്‍ കൃഷ്ണന്‍, വിശ്വന്‍, രാജന്‍. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു. Summary: Kalathayi Tharemmal Kausu Passed

തളിപ്പറമ്പ് നഗരത്തിലെ ശല്യക്കാരൻ ഇനി പയ്യോളിയുടെ സ്വന്തക്കാരൻ; തളിപ്പറമ്പ് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് ശല്യക്കാരനായി മാറിയ കുതിരയെ നഗരസഭ പിടിച്ചുകെട്ടി ലേലം ചെയ്തു, കുതിരയെ സ്വന്തമാക്കി പയ്യോളി സ്വദേശി

കണ്ണൂർ: തളിപ്പറമ്ബ് നഗരത്തിലെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും തീരാ ശല്യക്കാരനായ കുതിര ഇനി പയ്യോളിയിലേക്ക്. ഉടമസ്ഥൻ ഉപേക്ഷിച്ച് ഏറ്റെടുക്കാൻ ആളില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന കുതിരയാണ് തളിപ്പറമ്പിലെ നാട്ടുകാർക്കും വ്യാപാരികൾക്കും ഒരു പോലെ തലവേദനയായി മാറിയത്. ഒടുവിൽ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ കുതിരയെ പിടിച്ചു കെട്ടുകയായിരുന്നു. ഉടമസ്ഥന്‍ വരാത്തതിനെ തുടര്‍ന്നാണ് കുതിരയെ പരസ്യമായി ലേലം ചെയ്യാൻ നഗരസഭ തീരുമാനിച്ചത്.

ചേലിയ സ്വദേശിയായ നവവധു പയ്യോളിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയിൽ

പയ്യോളി: ചേലിയ സ്വദേശിയായ നവവധു പയ്യോളിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ. ചേലിയ കല്ലുവെട്ടുകുഴി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെയാണ് പയ്യോളിയിലെ മൂന്ന്കുണ്ടന്‍ചാലില്‍ ഭര്‍ത്താവ് ഷാന്‍ ന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു. ഫെബ്രുവരി 2 ന് ആയിരുന്നു ഇവരുടെ വിവാഹം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മുതദേഹം പോലീസെത്തി കോഴിക്കോട്

പയ്യോളിയില്‍ നഗരസഭാംഗത്തിന്റെ വീട്ടിലെ കവര്‍ച്ച; കീഴൂർ സ്വദേശികളായ രണ്ട് പേര്‍ പിടിയിൽ

പയ്യോളി: കീഴൂര്‍ തുറശ്ശേരിക്കടവിന് സമീപം നഗരസഭാംഗത്തിന്റെ വീട്ടില്‍ക്കയറി പണം കവര്‍ര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. കീഴൂര്‍ സ്വദേശികളായ പുതുക്കാട് മുഹമ്മദ് റാഷിദ് (37), മാനയില്‍ കനി എം.കെ സജീര്‍ (19) എന്നിവരാണ് പിടിയിലായത്. പയ്യോളി പോലീസ് ഇൻസ്പെക്ടർ എ.കെ സജീഷിൻ്റെ നിർദ്ദേശമനുസരിച്ച് എസ്.ഐ പി റഫീഖിൻ്റെ നേതൃത്വത്തിൽ സിപിഒ ഷനോജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ

പയ്യോളി തച്ചൻകുന്ന് പുനത്തിൽ പ്രീജേഷ് ചന്ദ്രൻ അന്തരിച്ചു

പയ്യോളി: തച്ചൻകുന്ന് പുനത്തിൽ പ്രീജേഷ് ചന്ദ്രൻ അന്തരിച്ചു. നാൽപ്പത് വയസായിരുന്നു. അച്ഛൻ ചാന്ദ്രൻ. അമ്മ ശൈലജ (വേണ്ടർ എസ്.ആർ.ഒ പയ്യോളി). ഭാര്യ: പ്രിന്യ (പനായി, ബാലുശേരി). മകൾ: ആദ്യ. സഹോദരങ്ങൾ: പ്രജീഷ് ചന്ദ്രൻ, പ്രവീണ (അധ്യാപിക, ബി.ഇ.എം എച്ച്.എസ്.എസ് തലശ്ശേരി). Summary: Punathil Preejesh Chandran Passed away at Payyoli Thachankunnu

പയ്യോളിയില്‍ നഗരസഭാംഗത്തിന്റെ വീട്ടില്‍ കവര്‍ച്ച; ദിര്‍ഹവും 42,000രൂപയും നഷ്ടമായി

പയ്യോളി: കീഴൂര്‍ തുറശ്ശേരിക്കടവിന് സമീപം നഗരസഭാംഗത്തിന്റെ വീട്ടില്‍ക്കയറി പണം കവര്‍ന്നു. കോവുപ്പുറത്തുനിന്നുള്ള നഗരസഭാംഗമായ സി.കെ.ഷഹനാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 1200 യു.എ.ഇ ദിര്‍ഹവും 42,000 രൂപയുമാണ് നഷ്ടപ്പെട്ടത്. സഹോദരി ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ഷഹനാസും കുടുംബവും. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. മുകള്‍നിലയില്‍ ഓടിട്ടതായിരുന്നു. ഇത് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

പയ്യോളി മത്സ്യ മാര്‍ക്കറ്റ് ഒഴിപ്പിക്കാനെത്തി; നഗരസഭ അധികൃതരും മത്സ്യ തൊഴിലാളികളും തമ്മിൽ തര്‍ക്കം

പയ്യോളി: നവീകരണ പ്രവൃത്തിയുടെ ഭാഗമായി പയ്യോളി മത്സ്യ മാര്‍ക്കറ്റ് ഒഴിപ്പിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരും മത്സ്യ മാര്‍ക്കറ്റ് തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മുന്‍കൂട്ടി അറിയിച്ച പ്രകാരം തൊഴിലാളികളുമായി നഗരസഭാ അധികൃതര്‍ മാര്‍ക്കറ്റിലെത്തിയപ്പോഴാണ് വാക്കു തര്‍ക്കമുണ്ടായത്. മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മത്സ്യ തൊഴിലാളികള്‍ക്ക് നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കണമെന്നും രേഖാപരമായ ഉറപ്പ്

പയ്യോളിയിൽ യുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ

പയ്യോളി: പയ്യോളി ഹൈസ്‌കൂള്‍ സ്റ്റോപ്പിന് സമീപത്തായി യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ഇതുവഴി കടന്നുപോയ ആളുകള്‍ മൃതദേഹം കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ നിന്നും തെറിച്ച് വീണതാണോയെന്ന സംശയമുണ്ട്. പയ്യോളി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

error: Content is protected !!