Tag: pathanamthitta

Total 4 Posts

വീണ്ടും ഇരട്ട കൊലപാതകം; പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. കലഞ്ഞൂര്‍ പാടത്താണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. വൈഷണവിയും വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

കാറിലിടിച്ച ശേഷം ചുറ്റുമതിൽ തകർത്ത് പള്ളിക്ക് അകത്തേക്ക്, കമാനം തകർന്ന് ബസ്സിന് മുകളിൽ പതിച്ചു; പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്, അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

പത്തനംതിട്ട: കെ.എസ് ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കോന്നി കിഴവള്ളൂരിൽ ഉച്ചയ്ക്ക് 1.40-നായിരുന്നു അപകടം. കാറിലിടിച്ച ബസ് പിന്നീട് റോഡരികിലുള്ള പള്ളിയുടെ ചുറ്റുമതിലും കമാനവും ഇടിച്ചു തകർത്തശേഷമാണ് നിന്നത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ആദ്യം എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പത്തനംത്തിട്ടയിൽ നിന്ന്

വഴിത്തര്‍ക്കം; പത്തനംതിട്ടയില്‍ വയോധികന്റെ കൈ വെട്ടി പരുക്കേല്‍പ്പിച്ചു, വീടിന്റെ മതില്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റും സംഘവും

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് 72 വയസുകാരനെ അര്‍ധരാത്രി വെട്ടിപ്പരുക്കേല്‍പ്പിച്ചു എന്നാണ് പരാതി. തെങ്ങേരി പുതിരിക്കാട്ട് സ്വദേശി രമണനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചുവും സംഘവുമാണ് ആക്രമണം നടത്തിയത്. ജെസിബി ഉപയോഗിച്ച് മതില്‍ തകര്‍ക്കുകയും ചെയ്തു.രമണന്റെ വീടിനുമുകളിലേക്ക്

കൊടും ക്രൂരത; പത്തനംതിട്ടയില്‍ വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് നഗ്‌നനാക്കി മര്‍ദിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വൃദ്ധന് ക്രൂരമര്‍ദനം. വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തോണ്ട മണ്ണില്‍ റഷീദി(75)നെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേയ്ക്ക് എത്തുകയായിരുന്നു. പിതാവിനെ മകന്‍ ഷാനവാസ്, ഭാര്യ ഷീബ, ഇവരുടെ സഹോദരന്‍ എന്നിവര്‍ ചേര്‍ന്ന് നഗ്‌നനാക്കി മര്‍ദിക്കുകയായിരുന്നു. അതിക്രൂരമായ മര്‍ദനമാണ് ഇദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നത്.

error: Content is protected !!