Tag: panthirikkara

Total 11 Posts

‘പരിസ്ഥിതിയെ തകിടം മറിക്കും, 400 ഓളം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും’; പന്തിരിക്കരയില്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍

പന്തിരിക്കര: കോക്കാട് -പാറച്ചാല്‍ മല കേന്ദ്രീകരിച്ചു തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭൂമി വാങ്ങി കൂട്ടുന്നതില്‍ ശക്തമായ പ്രതിഷേധമറിയിച്ച് പ്രദേശ വാസികള്‍. കോക്കാട്, പാറച്ചാല്‍ ആവടുക്ക മുതലായ വലിയൊരു ഭൂപ്രദേശത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ പാറച്ചാല്‍ മല മോഹ വില നല്‍കി ഉടമകളില്‍ നിന്ന് വാങ്ങി 30ഓളം ഏക്കറില്‍ 170 കോടി രൂപ മുതല്‍ മുടക്കില്‍ സ്വകാര്യ

ഇനി ടാപ്പിലൂടെയെത്തും ശുദ്ധജലം: ജലജീവന്‍ മിഷന് തുടക്കമിട്ട് ചങ്ങരോത്ത് പഞ്ചായത്ത്

പന്തിരിക്കര: ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും 2024 മാര്‍ച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജലജീവന്‍ മിഷന് ചങ്ങരോത്ത് പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.അരവിന്ദാക്ഷന്‍, ടി.കെ.ശൈലജ വാര്‍ഡ്

കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തിലെ ഇടനിലക്കാരനും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലായി; ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടെന്നും റിപ്പോര്‍ട്ട്

പേരാമ്പ്ര: കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിലെ ഇടനിലക്കാരന്‍ ദുബൈയില്‍ സ്വര്‍ണക്കടത്ത് സംഘം കസ്റ്റഡിയില്‍വെച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശി ജസീലാണ് തടങ്കലിലായത്. കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി പരിചയപ്പെടുത്തിയത് ജസീലായിരുന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ 916 നാസര്‍ എന്ന സ്വാലിഹിന്റെ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ജസീലിന് ക്രൂര മര്‍ദനമേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി; പന്തിരിക്കര പള്ളിയില്‍ കബറടക്കി- വീഡിയോ

പേരാമ്പ്ര: പേരാമ്പ്ര: മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് സാന്നിധ്യത്തില്‍ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഇന്ന് ഉച്ചയോടെയാണ് പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ദീപക്കിന്റെ വീട്ടിലെത്തി മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങിയത്. ആര്‍.ഡി.ഒ, അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് പന്തിരിക്കരയിലെ ഹയാത്തുല്‍ ഇസ്‌ലാം പള്ളിയില്‍ കബറടക്കിയതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ പേരാമ്പ്ര

ഇര്‍ഷാദ് ഒളിവില്‍ കഴിഞ്ഞത് വയനാട്ടിലെ ലോഡ്ജില്‍; മുറിയെടുത്തത് ഷെമീര്‍: ഇവിടെ നിന്നും കാറിലെത്തിയ സംഘം കൂട്ടിക്കൊണ്ടുപോയെന്ന് ലോഡ്ജ് ഉടമ

പേരാമ്പ്ര: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് കൊല്ലപ്പെട്ട ഇര്‍ഷാദ് താമസിച്ചത് വയനാട് വൈത്തിരിയില്‍ ലോഡ്ജിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 16 മുതല്‍ സംഘം തട്ടിക്കൊണ്ടുപോകുന്നതുവരെ ഇര്‍ഷാദ് ഇവിടെയാണ് താമസിച്ചത്. ജൂലൈ നാലിനാണ് സംഘം ഇര്‍ഷാദിനെ ലോഡ്ജില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്നും ലോഡ്ജ് ഉടമ വെളിപ്പെടുത്തി. ചികിത്സയ്‌ക്കെന്ന് പറഞ്ഞാണ് ഇര്‍ഷാദും ഷമീറും റൂം എടുത്തത്. പോലീസ് ലോഡ്ജിലെത്തി പരിശോധന

മൃതദേഹം ദീപക്കിന്റേതാണോയെന്നതില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നിട്ടും ഡി.എന്‍.എ ഫലം വരുന്നതിനു മുമ്പ് ദഹിപ്പിച്ചതെന്തിന്? ചോദ്യമുയര്‍ത്തി സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ കുടുംബം

പേരാമ്പ്ര: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റേതാണെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ മകനെ സ്വര്‍ണക്കടത്ത് സംഘം അപായപ്പെടുത്തിയതാകാമെന്ന ആരോപണവുമായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍. ഇര്‍ഷാദിന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണ്ണം തിരികെ വേണമെന്നാവശ്യപ്പെട്ട് നാസര്‍ എന്നയാളാണ് വിളിക്കാറുള്ളത്. ഇയാള്‍ മുമ്പ് ഇര്‍ഷാദിനെ തേടി നാട്ടില്‍ വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു. അറസ്റ്റിലായ സമീര്‍

കോടിക്കൽ ബീച്ചിൽ നിന്ന് ലഭിച്ച മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിൽ പോലീസിന് വീഴ്ചപറ്റിയിട്ടില്ല; സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മരണം കൊലപാതകമായി കണ്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് റൂറല്‍ എസ്.പി മാധ്യമങ്ങളോട്- വീഡിയോ

തിക്കോടി: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമായി കണ്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് റൂറല്‍ എസ്.പി കറുപ്പസ്വാമി പറഞ്ഞു. ഇര്‍ഷാദിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും അദ്ദേഹം വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിക്കോടി കോടിക്കല്‍ ബീച്ചില്‍

ഡി.എന്‍.എ ഫലം വന്നു; തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചതായി പൊലീസ്

പേരാമ്പ്ര: തിക്കോടി കോടിക്കല്‍ ബീച്ചില്‍ ജൂലൈ 17ന് കരയ്ക്കടിഞ്ഞ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശിയുടേതെന്ന് ഡി.എന്‍.എ പരിശോധനാ ഫലം. വടകര നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോഴിക്കോട് റൂറൽ എസ്.പി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോടിക്കല്‍ ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂരിൽ നിന്ന് കാണാതായ കൂനം വെള്ളിക്കാവ് സ്വദേശി ദീപക്കിന്റേതാണെന്നാണ് ആദ്യം കരുതിയത്. ബന്ധുക്കളെത്തി തിരിച്ചറിച്ച

പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പീഡനക്കേസ്; കേസെടുത്തത് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ മൊഴിയില്‍

പേരാമ്പ്ര: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന് ഇയാളാണ് യുവതിയെ

പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത് കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

ചങ്ങരോത്ത്: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്‌സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.

error: Content is protected !!