Tag: Paleri

Total 19 Posts

ശക്തമായ മഴയ്ക്കൊപ്പം എത്തിയ ഇടിമിന്നൽ നാശം വിതച്ചു; പേരാമ്പ്ര പാലേരിയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു

പേരാമ്പ്ര: ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലിലാണ് പാലേരിയില്‍ വീടിന് കേടുപാട് സംഭവിച്ചത്. പാലേരി കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാന്ദന്റെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. വൈകിട്ട് 5.30 ഓടെയാണ് ശക്തമായി പെയ്ത മഴക്കൊപ്പം വലിയ ശബ്ദത്തോടെ ഇടിമിന്നലും ഉണ്ടായത്. ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തി

എന്‍സിപി നേതാവും മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു

പേരാമ്പ്ര: എൻ.സി.പി നേതാവ് പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, എൻ.സി.പി ജില്ലാ സെക്രട്ടറി, ചെമ്പേരിയിടം ഭഗവതി ക്ഷേത്രം മുൻ പ്രസിഡൻ്റ്, എന്നീ വിവിധ ചുമതലകൾ വഹിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സൗമിനി കിഴക്കയിൽ. മക്കൾ: സൗമ്യ (പി.സി പാലം യു.പി സ്കൂൾ അധ്യാപിക), ബാൽരാജ് (മർച്ചൻ്റ്

രക്തസാക്ഷിത്വ ദിനത്തില്‍ ധീര വിപ്ലവകാരികളുടെ സ്മരണ പുതുക്കി ഡി.വൈ.എഫ്.ഐ പാലേരി; അനുസ്മരണയോഗം സംഘടിപ്പിച്ചു

പാലേരി: ഡി.വൈ.എഫ്.ഐ പാലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നീ ധീര വിപ്ലവകാരികളുടെ രക്തസാക്ഷിത്വ ദിന അനുസ്മരണയോഗം സംഘടിപ്പിച്ചു. തോട്ടത്താംകണ്ടിയിൽ നടന്ന അനുസ്മരണ യോഗം പി. .കെ.അജീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ ജിമേഷ് അധ്യക്ഷനായ ചടങ്ങില്‍ മേഖല എക്സിക്യൂട്ടീവ് അംഗം സനുരാജ് സ്വാഗതം പറഞ്ഞു. അഖില, അശ്വിൻ ചന്ദ്ര,

പാലേരി ചരത്തിപ്പാറയില്‍ പോതിവയലില്‍ കല്യാണി അന്തരിച്ചു

പാലേരി: ചരത്തിപ്പാറയിലെ പോതിവയലില്‍ കല്ല്യാണി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ദാമോദരന്‍, നിര്‍മ്മല, ഗിരീഷ്, അജീഷ്. മരുമകള്‍: സുജ ദാമോദരന്‍. സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍, കമല, പരേതരായ ബാലന്‍, കുഞ്ഞിക്കണ്ണന്‍. സഞ്ചയനം ശനിയാഴ്ച.  

പാലേരിയില്‍ അര്‍ധരാത്രില്‍ എന്‍ഐഎ റെയിഡ്; നാദാപുരവും പേരാമ്പ്രയും ഉള്‍പ്പടെ സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ വീണ്ടും പരിശോധന

പേരാമ്പ്ര: പാലേരിയിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. പാലേരിയിലും, നാദാപുരത്തുമടക്കം അൻപതിലധികം കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. പാലേരിയിലെ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് എൻ.ഐ.എ പരിശോധന നടത്തുന്നത്. നാദാപുരത്ത് വിലാദപുരത്ത് നൗഷാദ്, ആനക്കുഴിക്കര റഫീഖ്

‘കലോത്സവങ്ങളിൽ പങ്കെടുക്കാൻ മതമില്ല, ആസ്വദിക്കാൻ ലിംഗ വിവേചനവും പാടില്ല’; പാലേരിയിൽ ഡിവൈഎഫ്ഐയുടെ സാംസ്കാരിക പ്രതിഷേധ സദസ്

പാലേരി: ചെറിയ കുമ്പളം ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള വാർഡിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിൽ പുരുഷന്മാരെ വിലക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പാലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങൾക്ക് പങ്കെടുക്കുന്നവർക്ക് മതം ഇല്ല, അത് ആസ്വദിക്കാൻ

കന്നാട്ടിയില്‍ ഡി.വൈ.എഫ്.ഐ. നോതാവിന്റെ ബൈക്ക് കത്തിച്ച സംഭവം;രാഷ്ട്രീയ പകയെന്ന് സംശയം,പൊലീസ് പരിശോധന നടത്തി

പാലേരി: കന്നാട്ടിയില്‍ ബൈക്ക് കത്തിച്ച സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ഒരു ബ്രാണ്ടിക്കുപ്പിയും രണ്ട് മിനറല്‍ വാട്ടര്‍ ബോട്ടിലുമാണ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചത്. ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി അംഗവും വടക്കുമ്പാട് ഹയർസെക്കണ്ടറി സ്ക്കൂൾ അധ്യാപകനുമായ പാറക്കുതാഴ സൗപർണ്ണികയിൽ എസ്.ശിബിന്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ 56 ഡി. 3899 ഹീറോഹോണ്ട ബൈക്കാണ് കത്തിനശിച്ചത്. ‘ഇന്നു പുലര്‍ച്ചെ

മാലിന്യക്കൂമ്പാരത്തിന് നടുവില്‍ പാലേരി വടക്കുമ്പാട്ടുകാര്‍; റോഡരികും കനാലും എല്ലാം മാലിന്യമയം

പേരാമ്പ്ര: മാലിന്യപ്രശ്നം കാരണം വലയുകയാണ് പാലേരി വടക്കുമ്പാട് പ്രദേശവാസികള്‍. റോഡെന്നോ കനാലെന്നോ വ്യത്യാസമില്ലാതെയാണ് ആളുകള്‍ തങ്ങളുടെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ദിവസേന വിദ്യാര്‍ഥികള്‍ നടന്ന് പോകുന്ന പാലേരി വടക്കുമ്പാട് സ്കൂളിന് സമീപത്തെ വഴിയരികില്‍ രണ്ട് ഭാഗത്തായാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. നായകളും മറ്റ് ജാവികളും വന്ന് ചിലപ്പോഴൊക്കെ ഈ മാലിന്യങ്ങള്‍ ചിതറിച്ചിട്ട് പോവാറുമുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതിയിയുടെ

‘പന്തിരിക്കരയിലെ റിഹാബ് യൂണിവേഴ്‌സിറ്റിക്കുള്ള തടസ്സങ്ങള്‍ നീക്കണം’; നിവേദനവുമായി മുന്നൂറ് ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍

പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയില്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി തണല്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന റിഹാബ് യൂനിവേഴ്‌സിറ്റിക്കുള്ള തടസ്സങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് നിവേദനം നല്‍കി. കടിയങ്ങാട് തണല്‍-കരുണ സ്‌കൂളിലെ 300 ഭിന്നശേഷിക്കാരായ മക്കളുടെ രക്ഷിതാക്കള്‍ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. പന്തിരിക്കരയില്‍ തണല്‍ പ്രഖ്യാപിച്ച റിഹാബ് യൂനിവേഴ്‌സിറ്റിയെ തികച്ചും വാസ്തവവിരുദ്ധമായ പ്രകൃതിപ്രശ്‌നങ്ങള്‍ പറഞ്ഞ് തടയാന്‍ ശ്രമിക്കുന്ന

പാലേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ ആറംഗ അക്രമിസംഘം എത്തിയത് മാരകായുധങ്ങളുമായി, പിന്നിൽ ആർ.എസ്.എസ്സെന്ന് സി.പി.എം

പേരാമ്പ്ര: പാലേരി വടക്കുമ്പാട് ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ അക്രമം. ബെെക്കിലെത്തിയ ആറം​ഗ സംഘം പ്രവർത്തകരെ ആയുധങ്ങളുപയോ​ഗിച്ച് മർദ്ധിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ ദിപിൻ ലാൽ, അഖിൽ കുമാർ, സായൂജ്, സ്റ്റാലിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.15 നാണ് സംഭവം. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയതായിരുന്നു പ്രവർത്തകർ. വടക്കുമ്പാട് എത്തി കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ ആക്രമിക്കുകയായിരുന്നു.

error: Content is protected !!