Tag: Padeesh

Total 1 Posts

ഓട്ടോറിക്ഷ ആയിരുന്നു ജീവിതമാർഗം, നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു: സുമനസ്സുകളെ നമുക്ക് കൈകോർക്കാം, പ്രതീഷിന്റെ ചികിത്സയ്ക്കായി

പേരാമ്പ്ര : വർഷങ്ങളായി പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറായിരുന്നു പേരാമ്പ്ര പുന്നയുള്ളപറമ്പിൽ എരവട്ടൂർ പാറപ്പുറം കുട്ടിപറമ്പിൽ പ്രദീഷ് (43). ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനത്താലാണ് ഭാര്യ ദിവ്യയും അഞ്ചാംക്ലാസിൽ പഠിക്കുന്ന മകനുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. പത്തുവർഷംമുമ്പ് പ്രദീഷിന് ബാലൻസ് തെറ്റുന്നതുമൂലം നടക്കാൻ പ്രയാസം നേരിട്ടതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. അസുഖം കൂടിയതോടെ നടക്കാനും സ്വന്തമായി കാര്യങ്ങൾ ചെയ്യാനും പ്രയാസമായി.

error: Content is protected !!