Tag: P Jayarajan

Total 5 Posts

റെഡ് ആർമി തൻ്റെ പേരിലാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു, പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം; റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം നേതാവ് പി ജയരാജൻ

കണ്ണൂർ: റെഡ് ആർമിയുമായി ബന്ധമില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി സിപിഎം നേതാവ് പി. ജയരാജൻ. പിജെ ആർമിയും ഞാനും തമ്മിലുള്ള ബന്ധം ഇല്ലായെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടു. ഇപ്പോൾ പുതിയ പ്രചരണം ആരംഭിച്ചിരിക്കുകയാണ്. പാർട്ടിസമ്മേളനങ്ങൾ നടക്കുന്ന ഘട്ടത്തിൽ ഇങ്ങനെ തെറ്റിദ്ധാരണ പരത്താൻ വേണ്ടി പല ശ്രമങ്ങളും നടക്കുന്നുണ്ട്. വ്യാജവാർത്തകളൊന്നും കേരളത്തിലെ പ്രബുദ്ധരായ ഇടതുപക്ഷ രാഷ്ട്രീയ സംസ്കാരമുള്ള ജനങ്ങൾക്കിടയിൽ

‘അൽപ്പം പണം വേണം’; പി ജയരാജന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വാട്സാപ്പിൽ നിന്ന് സന്ദേശം അയച്ച് തട്ടിപ്പിന് ശ്രമം; സന്ദേശമെത്തിയത് കൊയിലാണ്ടി സ്വദേശിയുടെ നമ്പറിൽ നിന്ന്

കൊയിലാണ്ടി: പ്രമുഖ വ്യക്തികളുടെ പേരിലുള്ള തട്ടിപ്പു തുടരുന്നു, ഇത്തവണ ഇരയായത് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. സന്ദേശം വന്നതാകട്ടെ കൊയിലാണ്ടി സ്വദേശിയുടെ നമ്പറിൽ നിന്ന്. ജയരാജന്റെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വാട്സ്ആപ്പ് പ്രൊഫൈലിൽ നിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ എത്തിയത്. ഈ അക്കൗണ്ടിൽ നിന്നും നിരവധി പേരോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ എത്തിയിട്ടുണ്ട്.

പി. ജയരാജന്‍ കോവിഡ് മുക്തനായി; ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ കോവിഡ് മുക്തനായി. കോവിഡിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ചികിത്സയ്ക്കായി നിയോഗിച്ച പ്രത്യേക മെഡിക്കല്‍ ടീമിന്റെ ഇടപെടലിന്റെ ഫലമായും രിയാരത്തെ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടുമാണ് അതിവേഗം രോഗമുക്തി നേടാനായതെന്ന് പി. ജയരാജന്‍

പി. ജയരാജന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സി.പി.ഐ.എം സംസ്ഥാന സമിതിയംഗം പി. ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  

പി.ജയരാജനു നേരെ വധശ്രമമുണ്ടാകാമെന്ന് ഇന്റലിജൻസ്; സുരക്ഷ കൂട്ടാൻ പോലീസ്, അധിക സുരക്ഷ വേണ്ടെന്ന് ജയരാജൻ

കണ്ണൂർ: സി.പി.എം സംസ്ഥാന സമിതിയംഗം പി.ജയരാജനുനേരെ അപായശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ യാത്രയ്ക്ക് കരുതൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ജയരാജനെ അറിയിക്കുകയും ചെയ്തിരുന്നു. ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. ജയരാജന് കൂടുതൽ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരമേഖലാ

error: Content is protected !!