Tag: onchiyam panchayat
കണ്ണൂക്കര – മാടാക്കര തോട് ഭിത്തി കെട്ടി സംരക്ഷണം, ഏറാമല പെരുമ്പുഴക്കര തോട് നവീകരണം; പദ്ധതികൾക്ക് ഭരണാനുമതിയായി
ഒഞ്ചിയം: ഒഞ്ചിയം പഞ്ചായത്തിലെ കണ്ണൂക്കര – മാടക്കര തോട് ഭിത്തി കെട്ടി സംരക്ഷണം, ഏറാമല പഞ്ചായത്തിലെ ഓലപ്പുഴ – പെരുമ്പുഴക്കര തോട് നവീകരണം എന്നീ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി കെ.കെ.രമ എം.എൽ.എ അറിയിച്ചു. 2024 വർഷത്തെ ബജറ്റ് നിർദ്ദേശമായി സർക്കാരിൽ സമർപ്പിച്ച പദ്ധതികൾക്കാണ് ഇപ്പോൾ ഭരണാനുമതിയായിരിക്കുന്നത്. കണ്ണൂക്കര – മാടാക്കര തോട് ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന്
ഒഞ്ചിയം പഞ്ചായത്ത് കേരളോത്സവം; എൻട്രികൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി നീട്ടി
ഒഞ്ചിയം: ഒഞ്ചിയം പഞ്ചായത്ത് കേരളോത്സവത്തിൽ പങ്കെടുക്കുന്നതിന് എൻട്രികൾ സ്വീകരിക്കുന്നതിനുള്ള സമയ പരിധി നീട്ടി. നാളെ ( നവംബർ 27) വൈകീട്ട് 5-മണി വരെ അപേക്ഷകൾ സ്വീകരിക്കും. മത്സരങ്ങളിൽ മുഴുവൻ പേരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി ക്ലബ്ബ് ഭാരവാഹികൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. മത്സരയിനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് (കല-സ്പോർട്ട്സ്) സമയ പരിമിതി ഉള്ളതിനാൽ നാളെ കഴിഞ്ഞ് ക്ലബ്ബ്
സംരഭകരെ ഇതിലേ; ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ വെള്ളിയാഴ്ച സംരഭകത്വ ശില്പശാല
ഒഞ്ചിയം: വ്യവസായ വാണിജ്യ വകുപ്പിന്റെയും ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംരഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ന് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഹാളിലാണ് ശില്പശാല നടക്കുക. സംരംഭകത്തിന്റെ പ്രാധാന്യം ,സ്വയം തൊഴിൽ, സംരംഭക വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ , വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ, ആനുകൂല്യങ്ങൾ,സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് എടുക്കുന്നതിന്റെ നടപടി ക്രമങ്ങൾ,വീടുകളിൽ
എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കി; ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്
ഒഞ്ചിയം: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്. ഡിജിറ്റൽ മേഖലയെ കുറിച്ച് പൂർണമായ അറിവില്ലാത്ത ആളുകളെ സാക്ഷരതാ പ്രേരക്മാരും, തൊഴിലുറപ്പ് മേറ്റുമാരും, എൻഎസ്എസ് വളണ്ടിയറും, കുടുംബശ്രീ വളണ്ടിയർമാരും ചേർന്ന് കണ്ടെത്തി. തെരഞ്ഞെടുക്കപ്പെട്ട ഇത്തരം ആളുകൾക്ക് വാട്സപ്പ് ഉൾപ്പടെയുള്ള പ്രധാനപ്പെട്ട സാമൂഹിക മാധ്യമങ്ങൾ സംബന്ധിച്ച് പരിചയപ്പെടുത്തിക്കൊടുക്കുക, ആ പരിചയപ്പെടുത്തലിലൂടെ ഡിജിറ്റലുമായി ബന്ധപ്പെട്ട് അറിവ് നൽകുക
കണ്ണൂക്കര കണ്ണുവയലിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം വരുന്നു; ഒരുങ്ങുന്നത് പഴയതിലും വീതിയുള്ള പാലം
കണ്ണൂക്കര: കണ്ണുവയൽ പ്രദേശത്ത് മാസങ്ങൾക്ക് മുൻപ് തകർന്ന പാലത്തിന് പകരം പുതിയ പാലം വരുന്നു. പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ് പി. ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വിവാഹ സംഘം കടന്ന് പോകുന്നതിനിടെയാണ് മാസങ്ങൾക്ക് മുൻപ് പാലം തകർന്നത്. ഭാഗ്യം കൊണ്ട് അന്നത്തെ അപകടത്തിൽ ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തെങ്ങിൻ തടികൾ കൊണ്ട്