Tag: onam celebration
വീറോടെ പിന്നോട്ട്…വിജയിച്ച് മുന്നോട്ട്; ഓണാഘോഷത്തിന്റെ ഭാഗമായി മാനാഞ്ചിറ സ്‌ക്വയറില്‍ സംഘടിപ്പിച്ച സെലിബ്രിറ്റി വടംവലി മത്സരത്തില്‍ കാലിക്കറ്റ് പ്രസ്സ് ക്ലബ് ടീം ജേതാക്കള്‍
കോഴിക്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെലിബ്രിറ്റി വടംവലി മത്സരത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലേഴ്‌സ് ടീമിനെ പരാജയപ്പെടുത്തി കാലിക്കറ്റ് പ്രസ് ക്ലബ് ടീം ജേതാക്കളായി. മാനാഞ്ചിറ മൈതാനിയില്‍ നടത്തിയ മത്സര പരിപാടി കാണികള്‍ക്ക് വളരെ ആവേശകരമായി. വനിതകളുടെ മത്സരത്തില്‍ എം.ജി.എം ഇങ്ങാപ്പുഴയെ പരാജയപ്പെടുത്തി ചക്കാലയ്ക്കല്‍ സ്‌പോര്‍ട്‌സ് അക്കാഡമി വിജയികളായി. പുരുഷവിഭാഗത്തില്‍ അള്‍ട്ടിമേറ്റ് ബാലുശ്ശേരിയെ പരാജയപ്പെടുത്തി മടവൂര്‍ സ്‌പോര്‍ട്‌സ് അക്കാഡമിവിജയിച്ചു.
മ്യൂസിക് നൈറ്റും കോമഡിഷോയും വടംവലി മത്സരവും; അടുത്ത മൂന്ന് നാളുകൾ കോഴിക്കോട് ആഘോഷപ്പെരുമഴ; മുഖ്യാതിഥിയായി ടൊവിനോയും
കോഴിക്കോട്: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷരാവുകൾക്ക് കോഴിക്കോട് ഒമ്പതാം തിയ്യതി തുടക്കമാവും. ആട്ടവും പാട്ടുമായി കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഓണം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങൾ. ജില്ലാഭരണകൂടവും ഡി.ടി.പി.സി.യുംചേർന്ന് നടത്തുന്ന മൂന്ന് ദിവസത്തെ ഓണാഘോഷം കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒമ്പതിന് രാത്രി 7.30-ന് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ടൊവിനോ തോമസ്
കേരളസാരിയില്‍ സുന്ദരിമാരായി മലയാളി മങ്കമാര്‍; നരക്കോട് കല്ലങ്കി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: നരക്കോട് കല്ലങ്കി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കല്ലങ്കി കൂട്ടായ്മയുടെ ചെയര്‍മാന്‍ മനോജ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍ കെ.എം.കെ അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സുന്ദരിക്ക് പൊട്ട് തൊടല്‍, പുരുഷ കേസരി, മലയാളിമങ്ക, ഗൃഹാങ്കണ പൂക്കള മത്സരങ്ങള്‍ എന്നിവയാണ് ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടത്. കലാസാംസ്‌കരിക രംഗത്തെ പ്രശസ്തരായ
കൊവിഡ് വ്യാപനം; ജില്ലയില്‍ ഓണാഘോഷങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്താന്‍ നിര്‍ദേശം, കൂട്ടം ചേര്‍ന്നുള്ള സദ്യകള്‍ ഒഴിവാക്കണം, വാക്‌സിനേഷന് അവസരം ലഭിച്ചാല്‍ ഉടന്‍ വാക്‌സിനെടുക്കണമെന്ന് ഡി.എം.ഒ
കോഴിക്കോട്: കോവിഡ് വ്യാപനം ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്താൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ഡി എം ഒ അഭ്യർത്ഥിച്ചു. മാസ്ക്, സോപ്പ്, സാനിറ്റൈ സർ , സാമൂഹിക അകലം എന്നിവയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തരുത്. ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷ പരിപാടികളും കൂട്ടം ചേർന്നുള്ള സദ്യകളും ഒഴിവാക്കണം.