Tag: omicron
രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം; സ്ഥിരീകരിച്ചത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് തീവ്രവ്യാപനശേഷിയുള്ള ജനിതക വകഭേദം, ജാഗ്രത കൈവിടരുതേ…
തിരുവനന്തപുരം: ഒമിക്രോണിന്‍റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. BA.5.2.1.7 അഥവാ BF.7 ആണ് പുനെയില്‍ കണ്ടെത്തിയത്. പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്ന് നിര്‍ദേശം. രാജ്യത്ത് ഇപ്പോള്‍ കണ്ടെത്തിയ വകഭേദം അമേരിക്കയിലും യൂറോപ്പിലും നേരത്തേ തന്നെ വ്യാപകമാണ്.കൊവിഡിന്‍റെ പുതിയ ജനിതക വകഭേദങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ടു ചെയ്ത
ബിഎ.2.75; ഇന്ത്യയില്‍ കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന് പുതിയ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. BA.2.75 ആണ് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. BA.. 2.75 ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണെന്നും പിന്നീട് 10 രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയെന്നും ഡബ്ല്യു.എച്ച്.ഒയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍ ഈ
കോവിഡിന്റെ പുതിയ വകഭേദമായ ‘ബി2’ ഇന്ത്യയില്‍ പടരുന്നതായി ഗവേഷകര്‍; ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി
കോഴിക്കോട്: കോവിഡിന്റെ പുതിയ ഉപ വകഭേദമായ ബി 2 ഇന്ത്യയില്‍ പടരുന്നതായി ഗവേഷകര്‍. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാള്‍ പകര്‍ച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ്. ഒമിക്രോണ്‍ ഉപവകഭേദങ്ങളായ B. A. B.A,2, B.A.3 എന്നിങ്ങനെയാണ് രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ലാബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് അറിയിച്ചു.
ഒമിക്രോണിനെ നിസ്സാരനായി കാണല്ലേ; കോഴിക്കോട് ഇന്ന് അഞ്ച് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു, സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ എഴുനൂറ് കടന്നു
കോഴിക്കോട്: ജില്ലയില്‍ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്ന് അഞ്ച് പുതിയ കേസുകളാണ് കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ജില്ലകളില്‍ നിന്നായി 62 പേര്‍ക്ക് കൂടി ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5
കേരളത്തിൽ ഒമിക്രോൺ കൂടുന്നു; മൂന്നാം തരംഗം നേരിടാൻ ഹോം കെയർ
തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാൻ ജില്ലകൾക്ക് സർക്കാർ നിർദേശം. കേസുകൾ കുത്തനെ കൂടിയാൽ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. രോഗികൾക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകുന്നതിനായി മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യവകുപ്പ് ഹോം കെയർ പരിശീലനം നൽകാൻ തുടങ്ങി. ടിപിആർ 10 കടന്നാൽ ഡെൽറ്റയെ ഒമിക്രോൺ വകഭേദം മറികടന്നതായി
ജാഗ്രത കൈവിടരുതേ! ഒന്നര മാസത്തിനകം ഒമിക്രോണ്‍ സാമൂഹികവ്യാപനം ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍
കോഴിക്കോട്: ഒന്നര മാസത്തിനുള്ളിൽ കേരളത്തിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധർ. ഒന്നര മാസത്തിനുള്ളിൽ ദിവസവും 25,000-ത്തിന് മുകളിൽ കേസുകൾ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. കൂടിയ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് മാത്രമല്ല ഇപ്പോൾ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ക്വാറന്റീൻ സമയം കഴിഞ്ഞിട്ട് രോഗബാധിതരായവരുമുണ്ട്. ഇവരിലൂടെ നാട്ടിലുള്ളവർക്കും രോഗംപകരാൻ സാധ്യതയുണ്ട്. രോഗബാധിതരായി സമ്പർക്കത്തിലായവരെ കണ്ടെത്താൻ സാധിക്കാത്ത കേസുകളും ഉണ്ട്. രോഗബാധിതരായി
ആശങ്കയുയര്‍ത്തി ഒമിക്രോണ്‍; സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി രോഗബാധ, ആകെ രോഗികള്‍ 64 ആയി
തിരുവനന്തപുരം: ആശങ്ക തുടരുന്നതിനിടെ കേരളത്തില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍
ഒമിക്രോൺ വ്യാപനം: കൂടുതൽ നിയന്ത്രണങ്ങൾ വരുമോ? കേന്ദ്രസംഘം കേരളത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണും കൊവിഡും ഉയർന്ന് നിൽക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളാണ് കേന്ദ്രസംഘം സന്ദർശിക്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ കേസുകളും കൊവിഡ് കേസുകളും ഉയരുന്ന സംസ്ഥാനങ്ങൾക്ക് പുറമെ കൊവിഡ് വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തും. കേരള, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, മിസോറം, കർണാടക, ബിഹാർ, ഉത്തർപ്രദേശ്,
ഓമിക്രോണ്‍: കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; ടി.പി.ആര്‍ നിരക്ക് കൂടിയ 27 ജില്ലകളില്‍ ഒമ്പതെണ്ണം കേരളത്തില്‍
ദില്ലി: കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്രം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ 27 ജില്ലകളിൽ ജാഗ്രത കടുപ്പിക്കണം എന്ന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഉയർന്ന ടിപിആർ ഉള്ള ജില്ലകളുടെ പട്ടികയിൽ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളും ഉള്‍പ്പെടുന്നു. അതേസമയം, ദില്ലിയിൽ
ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് പന്ത്രണ്ട് പേര്‍ക്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്ത ഏഴ് കേസുകള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയ നാലു പേര്‍ക്കും അവരുമായി അടുത്തിടപഴകിയ മൂന്നു പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ എട്ടായി. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലും ഒരു