Tag: obitury
മണിയൂര്‍ യു.പി സ്‌കൂളിലെ പ്യൂണായ ഇരുപത്തിയാറുകാരൻ കരുവാണ്ടിമുക്ക് കുടിയംവള്ളി അമല്‍ അന്തരിച്ചു
മണിയൂര്‍: കരുവാണ്ടിമുക്ക് കുടിയംവള്ളി (നടുവിലശ്ശേരി) അമല്‍ അന്തരിച്ചു. ഇരുപത്താറ് വയസ്സായിരുന്നു. മണിയൂര്‍ യു.പി. സ്‌കൂളിലെ പ്യൂണ്‍ ആണ്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അച്ഛന്‍: പ്രഭാകരന്‍, അമ്മ: ഷീജ, സഹോദരന്‍: അരുണ്‍.
കീഴരിയൂര്‍ പുത്തലത്ത് അമ്മത് അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂരിലെ പുത്തലത്ത് അമ്മത് അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആയിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ബഷീര്‍, മുനീര്‍,ഷബീര്‍, സമീറ. മരുമക്കള്‍: നിസാബി, ഷംന, ബഷീറ, ഹമീദ് (കണയങ്കോട്). സഹോദരങ്ങള്‍: അബ്ദുള്ള, മിന്നത്ത്, മറിയം, ആയിഷ, കദീശ, ജമീല.
കീഴരിയൂര്‍ മൂലത്ത് ഖദീജ അന്തരിച്ചു
മേപ്പയ്യൂര്‍: കീഴരിയൂര്‍ മൂലത്ത് ഖദീജ അന്തരിച്ചു. അന്‍പത്തേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: മൂലത്ത് കുട്ട്യാലി (ഡി.കെ.ടി.എഫ് കീഴരിയൂര്‍ മണ്ഡലം പ്രസിഡന്റ്). മക്കള്‍:ഷാനവാസ്(ദുബായ്), ഷബിന, ഷഹീന. മരുമക്കള്‍:സീനത്ത്, ഫൈജാസ് മേപ്പയൂര്‍, സമീര്‍ വാകയാട്(ബഹറൈന്‍). സഹോദരങ്ങള്‍:അബ്ദുറഹ്‌മാന്‍,കുഞ്ഞയിശ,പരേതനായ തണല്‍ കുഞ്ഞിമൊയ്തി.
മേപ്പയൂര്‍ ഐരാണിത്തറമല്‍ ചന്ദ്രന്‍ അന്തരിച്ചു
മേപ്പയൂര്‍: ഐരാണിത്തറമല്‍ ചന്ദ്രന്‍ അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: രജില. മക്കള്‍: നിള, നകുല്‍. സഹോദരങ്ങള്‍: സന്തോഷ് (കെ.എസ്.്ഇ.ബി മേപ്പയൂര്‍), ബീന കായണ്ണ, പുഷ്പ ചെറുവണ്ണൂര്‍. സഞ്ചയനം ശനിയാഴ്ച.
മുയിപ്പോത്ത് വട്ടാംതുരുത്തി പ്രകാശന്‍ അന്തരിച്ചു
പേരാമ്പ്ര: മുയിപ്പോത്ത് വട്ടാംതുരുത്തി പ്രകാശന്‍ അന്തരിച്ചു. നാല്‍പ്പത്തിനാല് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ അനന്തന്‍. അമ്മ: ജാനുഭാര്യ: സൗമ്യ (കീഴരിയൂര്‍). മക്കള്‍: കാശിനാഥ്, തൃശ്ശിക. സഹോദരങ്ങള്‍: ശോഭ, പ്രദീപന്‍ (ആരോഗ്യവകുപ്പ്, അഴിയൂര്‍).
നടുവണ്ണൂര്‍ ചാത്തോത്ത് കോയക്കുട്ടി അന്തരിച്ചു
നടുവണ്ണൂര്‍: ചാത്തോത്ത് കോയക്കുട്ടി അന്തരിച്ചു. ഭാര്യ: ആയിഷ ചാലില്‍. മക്കള്‍: ഷമീമ, നസീറ, ഷംസീറ, ഷബീന. മരുമക്കള്‍: കുഞ്ഞമ്മത് മേപ്പയ്യൂര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, വി.ഇ.എം യു.പി സ്‌കൂള്‍, മേപ്പയൂര്‍ ), ബഷീര്‍ (ചെങ്ങോട്ട്കാവ്), ബഷീര്‍ (അത്തോളി), റസാക്ക് (കുറ്റ്യാടി).
നാടകങ്ങള്‍ ഇനിയും ജീവിക്കും നാടകരചയിതാവ് ഓര്‍മ്മകളിലും: മേപ്പയ്യൂരിന്റെ കലാ- സാംസ്‌കാരിക രംഗത്ത് അടയാളപ്പെടുത്തിയ വ്യക്തിയും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുരേഷ് മേപ്പയൂരിന് വിട
മേപ്പയൂര്‍: മേപ്പയ്യൂരിന്റെ കലാ- സാംസ്‌കാരിക രംഗത്ത് അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു സുരേഷ് മേപ്പയ്യൂര്‍. ഇന്ന് രാവിലെയായിരുന്നു എഴുത്തുകാരനും നാടക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുരേഷ് മേപ്പയൂര്‍ അന്തരിച്ചത്. സംവിധായകന്‍, നടന്‍, കവി, ഗാനരചയിതാവ്, ലേഖകന്‍, പ്രഭാഷകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സുരേഷ് മേപ്പയ്യൂരെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട സുഹൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വള്ളില്‍ പ്രഭാകരന്‍ പറഞ്ഞു.
സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ നെഞ്ചുവേദ അനുഭവപ്പെട്ടു; താമരശ്ശേരി എസ്.ഐ വി.എസ് സനൂജ് അന്തരിച്ചു
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ്.ഐ വി.എസ് സനൂജ് അന്തരിച്ചു. മുപ്പത്തിയേഴ് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഇന്ന് രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും
ചെലമ്പവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു
പേരാമ്പ്ര: ചെലമ്പവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. കണ്ണൂര്‍ ജില്ലാ സഹകരണബാങ്കിലെ റിട്ട. കാഷ്യറാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സഞ്ജീവ് കുമാര്‍, പ്രദീപ് കുമാര്‍, സുനിത, മിനി, സവിത.മരുമക്കള്‍: സിമി, രമ, മനോഹരന്‍, പരേതരായ രാജന്‍, പ്രകാശന്‍ (കണ്ണൂര്‍). സഹോദരങ്ങള്‍: കാര്‍ത്യായനി, രാഘവന്‍, ബാലകൃഷ്ണന്‍, തങ്കം, ചന്ദ്രന്‍, പരേതരായ ഗോവിന്ദന്‍, മാധവി, നാരായണന്‍.
മണിയൂര്‍ വയല്‍പീടികയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അന്തരിച്ചു
മണിയൂര്‍: മണിയൂര്‍ സൗത്ത് വയല്‍ പീടികയില്‍ ഇഖ്ബാലിന്റെ മകന്‍ മാസിന്‍ ഇഖ്ബാല്‍ അന്തരിച്ചു. ഏഴ് വയസ്സായിരുന്നു. തുറയൂര്‍ ജെംസ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പനിയെത്തുടര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മാതാവ്: ഹസ്‌ന, സഹോദരങ്ങള്‍: യുംന ഇഖ്ബാല്‍, മുഹമ്മദ് ഐസില്‍ ഇഖ്ബാല്‍. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചിച്ച് തുറയൂര്‍ ജെംസ് സ്‌കൂളിന് ഇന്ന്