Tag: obituary
പതിയാരക്കര കോലാച്ചേരി മീനാക്ഷി അന്തരിച്ചു
വടകര: പതിയാരക്കര കോലാച്ചേരി മീനാക്ഷി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു മക്കൾ: വനജ, അജിത, ദിനേശൻ, സവിത മരുമക്കൾ : പരേതനായ ബാബു, ചന്ദ്രൻ, സിജിന,സത്യൻ
സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.കെ.ജി മണിയൂര്‍ അന്തരിച്ചു
വടകര: സാംസ്‌കാരിക പ്രവര്‍ത്തകന്‍ കാഞ്ഞിരങ്ങലകത്ത് ടി.കെ.ജി മണിയൂര്‍ (ടി.കെ ഗോപാലന്‍) അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു. മണിയൂര്‍ എല്‍.പി സ്‌കൂള്‍ റിട്ട.അധ്യാപകനാണ്. മണിയൂര്‍ എന്ന പേര് കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമാക്കിയ ഒരാള്‍ കൂടിയാണ് ടി.കെ.ജി. ഒരു കാലത്ത് അദ്ദേഹത്തിന്റെ കവിതാപ്രസംഗം കേള്‍ക്കാന്‍ അന്യനാട്ടില്‍ നിന്നും പോലും ആളുകള്‍ എത്തുമായിരുന്നു.
വടകര കരിമ്പനപ്പാലത്തെ ആഷിഖയിൽ എം എം ചന്ദ്രൻ അന്തരിച്ചു
വടകര: കരിമ്പനപ്പാലം ജ്യോതി പെട്രോൾ പമ്പിന് സമീപം ആഷിഖയിൽ എം എം ചന്ദ്രൻ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. കേരള കൊയർ മൂവി ഹൗസ് മാനേജിംഗ് പാർട്‌ണറാണ്. ഭാര്യ: ശ്യാമള. മക്കൾ: ഷീബ, ഷൈബ, ജിതേഷ് (കുട്ടൻ) മരുമക്കൾ: പ്രവീൺ, രഞ്ജിത്ത്, ലിജി. സഹോദരങ്ങൾ: മാധവി, പരേതരായ നാണി, നാരായണൻ, കേളപ്പൻ, രാജൻ, സുരേന്ദ്രൻ
കല്ലാച്ചി ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന നരിക്കൂട്ടുംചാൽ താളിക്കുനി ദാമോദരക്കുറുപ്പ് അന്തരിച്ചു
കുറ്റ്യാടി: കല്ലാച്ചി ഗവ. ഹൈസ്‌കൂള്‍ മുൻ അധ്യാപകൻ നരിക്കൂട്ടുംചാൽ താളിക്കുനി ദാമോദരക്കുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ടി.കെ. അജിത്ത്കുമാർ (മുൻ ഡി.ഇ.ഒ. കോഴിക്കോട്), ബീന. മരുമക്കൾ: വി.പി ഗോപാലകൃഷ്ണൻ (ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് അംഗം), ലീന ലക്ഷ്മി (മുൻ അധ്യാപിക, കുറ്റ്യാടി ജി.എച്ച്.എസ്.എസ്.). സഹോദരങ്ങൾ: പരേതരായ ടി.കെ കൃഷ്ണക്കുറുപ്പ്, ടി.ഗോപാലക്കുറുപ്പ്, ടി.ഗോവിന്ദക്കുറുപ്പ്,
വേളം പള്ളിയത്ത് കോക്കാളങ്കണ്ടി ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു
വേളം: പള്ളിയത്ത് കോക്കാളങ്കണ്ടി ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: രാധ. മക്കള്‍: ജ്യോതി, ജ്യോത്സന. സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, പരേതയായ ലക്ഷ്മി അമ്മ, കുഞ്ഞിക്കാവ അമ്മ(വടകര). സംസ്‌കാരം: നാളെ രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍. Description: Velom Palliyath Kokalangandi Sreedharan Nambiar passed away
പുറങ്കര കുഞ്ഞിക്കണ്ടി ഉസ്മാൻ അന്തരിച്ചു
വടകര: പുറങ്കര കുഞ്ഞിക്കണ്ടി ഉസ്മാൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കദീജ മക്കൾ: ഹൈദർ, അസ്സൻകുട്ടി, ഹനീഫ, ശംസുദ്ദീൻ, അക്ബർ മരുമക്കൾ: ഹൈറു, സമീറ, സമീറ, നസിയത്ത്, മയ്യത്ത് നിസ്കാരം അഴിത്തല ജുമാ മസ്ജിദിൽ നടന്നു
ഒഞ്ചിയം നെല്ലാച്ചേരി ചാക്യേരി മീത്തൽ ടി.എം പവിത്രൻ അന്തരിച്ചു
ഒഞ്ചിയം: നെല്ലാച്ചേരി ചാക്യേരി മീത്തൽ കുമാരനിലയത്തിലെ ടി എം പവിത്രൻ അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. ചെന്നൈയിൽ വ്യാപാരിയായിരുന്നു. ഭാര്യ: വിനീത മക്കൾ: അശ്വതി, ആതിര, അതുൽ മരുമകൻ: ശ്രീലാൽ സഹോദരങ്ങൾ: ചന്ദ്രി, ഗീത, ബിന്ദു, ഗിരീഷ് (ആസ്ട്രേലിയ), പരേതനായ അശോകൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
ഒഞ്ചിയം പഞ്ചായത്ത് അംഗമായിരുന്ന കണ്ണൂക്കര ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു
ഒഞ്ചിയം: കണ്ണൂക്കര ചാലിൽ ബാലകൃഷ്ണൻ അന്തരിച്ചു.എഴുപത് വയസായിരുന്നു. ഒഞ്ചിയം പഞ്ചായത്ത് മുൻ വാർഡ് മെമ്പറായിരുന്നു. ഒഞ്ചിയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സിപിഎം മുൻ ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രേമ. മക്കൾ: ലിനീഷ്, ഷീബ മരുമക്കൾ: പ്രദീപൻ , പ്രജിഷ സഹോദരങ്ങൾ: ശാന്ത, പരേതനായ നാണു
കണ്ണൂക്കര മണ്ണ്യാട്ട് മീത്തൽ ശശി അന്തരിച്ചു
ഒഞ്ചിയം: കണ്ണൂക്കര മണ്ണ്യാട്ട് മീത്തൽ ശശി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ദീർഘകാലം കണ്ണൂക്കര ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: ശോഭ മക്കൾ: സതീഷ്, സവിത മരുമക്കൾ: വിജയൻ, രജിത സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടുവളപ്പിൽ നടക്കും.
വടകര അഴിത്തല മുസ്ലിംലീഗ് നേതാവ് പോക്കർ വളപ്പിൽ മഹമൂദ് അന്തരിച്ചു
വടകര: അഴിത്തല പോക്കർ വളപ്പിൽ മഹമൂദ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. അഴിത്തല ശാഖാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റാണ്. ഭാര്യ: നബീസ മക്കൾ: ശബിനു, ഷമീന, മുബീന, അർഷിന മരുമക്കൾ: അക്ബർ, യൂനസ്, സൂബൈർ സഹോദരങ്ങൾ: നബീസ, അബൂബക്കർ, സലാം