Tag: obituary

Total 568 Posts

കീഴ്പ്പയ്യൂര്‍ മണപ്പുറം പുതിയോട്ടില്‍ ഇബ്രാഹിം അന്തരിച്ചു

കീഴ്പ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ മണപ്പുറം, പുതിയോട്ടില്‍ ഇബ്രാഹിം അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: പരേതനായ അമ്മത്. മൊയ്തീന്‍ (ഒമാന്‍) അബ്ദുള്‍സലാം(യു.എ.ഇ), അബ്ദുള്‍ റസാഖ് (ചിക്കന്‍ സ്റ്റാള്‍ മുയിപ്പോത്ത്). മരുമക്കള്‍: സുലൈഖ, റംല, ഫസീല.

ബഹ്റൈന്‍ കെ.എം.സി.സി മുന്‍സംസ്ഥാന പ്രസിഡന്റ് കല്ലോട് കാരപ്പറമ്പത്ത് കെ.പി.സി.അബ്ദുള്ള അന്തരിച്ചു

പേരാമ്പ്ര: കല്ലോട് സി.കെ.ജി.എം ഗവ: കോളേജിന് സമീപം കാരപ്പറമ്പത്ത് കെ.പി.സി.അബ്ദുല്ല അന്തരിച്ചു. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടും, പ്രവാസി ലീഗ് മുന്‍നിയോജക മണ്ഡലം പ്രസിഡണ്ടും, പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും, കല്ലോട് ഖുവ്വത്തുല്‍ ഇസ്ലാം സംഘം മുന്‍ വൈസ് പ്രസിഡണ്ടും ആയിരുന്നു. ഭാര്യ: ഹലീമ, മക്കള്‍: ശഹീല്‍.കെ.പി (പി.ആര്‍.ഒ.സി

കീഴ്പയ്യൂര്‍ കുഞ്ഞിക്കണ്ടി അമ്മാളു അമ്മ അന്തരിച്ചു

കീഴ്പയ്യൂര്‍: കീഴ്പയ്യൂരിലെ പരേതനായ കുഞ്ഞിക്കണ്ടി ചന്തുക്കുറുപ്പിന്റെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിഏഴ് വയസ്സായിരുന്നു. മക്കള്‍: ദാക്ഷായണി, കമലാക്ഷി, രാജന്‍(ആധാരം എഴുത്ത് മേപ്പയ്യൂര്‍). മരുമക്കള്‍: നാരായണന്‍ നമ്പ്യാര്‍(പേരാമ്പ്ര), പ്രമീള, പരേതനായ കരുണാകരക്കുറുപ്പ് (മുയിപ്പോത്ത്). സഹോദരങ്ങള്‍: ലക്ഷ്മി അമ്മ മലയില്‍ പരേതരായ നാരായണി അമ്മ, മാധവി അമ്മ.

കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്ന വിളയാട്ടൂരിലെ മേക്കുന്നന്‍കണ്ടി അമ്മത് ഹാജി അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മേക്കുന്നന്‍കണ്ടി അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ദീര്‍ഘകാലം കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: ആസ്യ മക്കള്‍: അബ്ദുറഹിമാന്‍, അബുബക്കര്‍, സാഹിറ. മരുമക്കള്‍: ഇബ്രായി, സീനത്ത്, ആയിഷ സഹോദരങ്ങള്‍: അബ്ദുള്ള, ഇസ്മയില്‍, പാത്തുമ്മ, കുഞ്ഞിയശ, പരേതരായ കുഞ്ഞിമൊയ്തീന്‍ ഹാജി, പക്കര്‍ മാസ്റ്റര്‍, ഇബ്രായി, അസയിനാര്‍, മൂസ, അബുബക്കര്‍, പകൃച്ചി ഉമ്മ, ബിയ്യ

യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മാര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകള്‍ പൂനെയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മാര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളും ദന്തഡോക്ടറുമായ ഡോ. ജെയ്ഷ ജോണ്‍ ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. പൂനെയിലെ പിംപ്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം ക്ലിനിക്കിലേക്ക് പോകവെ ഡോ. ജെയ്ഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചാണ്

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വടകര സ്വദേശി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു.

ജിദ്ദ: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങവേ വടകര സ്വദേശി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസര്‍ ആണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഭാര്യ നൂര്‍ജഹാനുമൊത്ത് ഉംറക്കെത്തിയതായിരുന്നു. ഭാര്യ സംഘത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ജിദ്ദ കിംങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ജിദ്ദയില്‍ തന്നെ ഖബറടക്കും.

മേപ്പയ്യൂര്‍ എളമ്പിലാക്കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: എളമ്പിലാക്കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. പരേതയായ കമലയാണ് ഭാര്യ. മക്കള്‍: ഉഷ, ജിഷ. മരുമക്കള്‍: കെ..എം ശങ്കരന്‍ കീഴ്പയ്യൂര്‍, കെ.എം സത്യന്‍ തച്ചന്‍കുന്ന്. സഹോദരങ്ങള്‍: നാരായണി, കാര്‍ത്യായനി, ദാമോദരന്‍, പരേതനായ കുഞ്ഞിരാമന്‍. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് വീട്ടുവളപ്പില്‍.

ഇരിങ്ങത്ത് കുളങ്ങര ശാന്തി നിവാസില്‍ ടി.പി.മാധവി അന്തരിച്ചു

ഇരിങ്ങത്ത്: കുളങ്ങര ശാന്തി നിവാസില്‍ ടി.പി.മാധവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ടി.പി.നാരായണന്‍ (യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി, ജില്ലാ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ്). മക്കള്‍: ഗീത, ജയരാജ്, വേണുഗോപാല്‍ (മുന്‍മന്ത്രി കെ.സി.ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം). മരുമക്കള്‍: യു.കെ.രാധാകൃഷ്ണന്‍ (പ്രധാനാധ്യാപകന്‍, ജി.എല്‍.പി.എസ് മാടാക്കര), ശ്രീബ, പത്മജ, സിത്താര.

കൊടുവളളിയിൽ പൂനൂര്‍ പുഴയില്‍ വയോധികന്‍ മരിച്ചനിലയില്‍

കൊടുവളളി: കൊടുവളളിക്ക് സമീപം പൂനൂര്‍ പുഴയില്‍ വയോധികന്‍ മരിച്ച നിലയില്‍. കട്ടിപ്പാറ ചമല്‍ കൊട്ടാരപ്പറമ്പില്‍ തുണ്ടിയില്‍ അബ്ദുല്‍ കരീം ആണ് മരിച്ചത്. എഴുപത്തഞ്ച് വയസ്സായിരുന്നു. കരീം പുഴയിലേക്ക് കാല്‍ വഴുതിവീണതെന്നാണ് പ്രാഥമിക നിഗമനം. തലയില്‍ മുറിവേറ്റിട്ടുണ്ട്. വാവാട് എരഞ്ഞോണ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 6.30 ഓടെ പ്രഭാത സവാരിക്ക് ഇറങ്ങിയ മൂന്നു പേരാണ്

അരിക്കുളം എക്കാട്ടൂരില്‍ ഇരുപത് വയസ്സുകാരി അന്തരിച്ചു

അരിക്കുളം: അരിക്കുളം എക്കാട്ടൂര്‍ ഒതയോത്ത് കുഴിയില്‍ പി.സി അനഘ അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. അച്ഛന്‍: ഷൈജു, അമ്മ: സുജനി, സഹോദരി: അഖിന. സംസകാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.

error: Content is protected !!