Tag: obituary
നൂറ്റിമൂന്ന് വയസ്സുള്ള കാവുന്തറ വലിയ പറമ്പത്ത് മറിയോമ്മ അന്തരിച്ചു
കാവുന്തറ: വലിയ പറമ്പത്ത് മറിയോമ്മ അന്തരിച്ചു. നൂറ്റിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: കോറോത്ത് ബീരാന്‍. മക്കള്‍: വി.പി. അമ്മത്(വാകമോളി), മായന്‍ മാസ്റ്റര്‍, മരുമക്കൾ: ആയിഷ വാവുള്ളാട്ട് , സഫിയ പുതിയേടത്ത് ( മേപ്പയൂർ). സഹോദരങ്ങള്‍: മൊയ്തീന്‍ മാസ്റ്റര്‍(മുന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), കച്ചേരില്ലത്ത് പക്കർ, അമ്മദ്കുട്ടി വാവുള്ളാട്ട്. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് എലങ്കമല്‍ ജുമാമസ്ജിദ്.
മേപ്പയ്യൂര്‍ തെക്കെ വലിയ പറമ്പില്‍ മാണിക്യം അന്തരിച്ചു
മേപ്പയ്യൂര്‍: തെക്കെ വലിയ പറമ്പില്‍ മാണിക്യം അന്തരിച്ചു. തൊണ്ണൂറ്റഞ്ച് വയസ്സായിരുന്നു. മക്കള്‍: ഭാസ്‌ക്കരന്‍, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, പരേതരായ കേളപ്പന്‍ കല്യാണി, നാരായണി, കുഞ്ഞികണ്ണന്‍. മരുമക്കള്‍: മാണിക്യം, ലക്ഷ്മി, വത്സല, ശാന്ത, ഗീത. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, അമ്മാളു. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണി വീട്ട് വളപ്പില്‍ നടന്നു.
തെരുത്ത് കടവ് പീതാബരൻ നടുവിലക്കണ്ടി നിര്യാതനായി
ഉള്ളിയേരി: തെരുത്ത് കടവ് നടുവിലക്കണ്ടി പീതാംബരൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. മാതാവ്: ദേവകി. ഭാര്യ: സതീദേവി. മകൾ: ആതിര. സഹോരങ്ങൾ: ബാലകൃഷ്ണൻ,കമല,വിശ്വനാഥൻ,ഗംഗാധരൻ സംസ്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.
ഏക്കാട്ടൂർ കുറ്റിക്കണ്ടി മീത്തൽ ഗോപാലൻ അന്തരിച്ചു
അരിക്കുളം: കാരയാട് ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മീത്തൽ ഗോപാലൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. പരേതനായ കോൺഗ്രസ് നേതാവ് കെ.എം.കാണാരന്റെയും പരേതയായ കുട്ടൂലിയുടെയും മകനാണ്. ഭാര്യ: ജാനു മക്കൾ: ബാലചന്ദ്രൻ,ഷീബ,ശോഭ,സുമ. മരുമക്കൾ: സിന്ധു പെരുവണ്ണാമൂഴി,ബാലൻ വാളൂർ,സുധീഷ് കണ്ണിപ്പൊയിൽ,രമേശൻ മൂടാടി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതയായ നാരായണി.
ചാലിക്കര പൊറേരി പറമ്പത്ത് കുഞ്ഞയിശ അന്തരിച്ചു
ചാലിക്കര: ചാലിക്കര പൊറേരി പറമ്പത്ത് പരേതനായ ബീരാന്‍ കുട്ടിയുടെ ഭാര്യ കുഞ്ഞയിശ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. മക്കള്‍: മുഹമദ്, കുഞ്ഞാമിന, റുഖിയ, മുനീര്‍, ഷാജി, പരേതനായ സലാം. മരുമക്കള്‍: റസിയ, ഇബ്രാഹിം, കുഞ്ഞമദ്, അസ്മ, ഷരീഫ, താഹിറ. സഹോദരങ്ങള്‍: എം.കെ.സി കൂട്ടാലി (മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍), എം.ടി കുഞ്ഞബ്ദുള്ള, എം.ടി പക്രന്‍, സി.സൂപ്പി (പ്രവാസി ലീഗ്
കൂരാച്ചുണ്ട് ഇലഞ്ഞിപ്പുറത്ത് ആലീസ് ടീച്ചര്‍ അന്തരിച്ചു
കൂരാച്ചുണ്ട്: വട്ടച്ചിററോഡ് മുസ്ലീംപളളിക്ക് സമീപം താമസിക്കുന്ന ഇലഞ്ഞിപ്പുറത്ത് ജോര്‍ജ്ജിന്റെ (മുന്‍വ്യാപാരി) ഭാര്യ ആലീസ് ടീച്ചര്‍ അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. തൊടുപുഴ മേലേട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: സൗമ്യ, രമ്യ. മരുമക്കള്‍: സിജി പുതുമന (തേഞ്ഞിപ്പാലം), ടോം കല്ലേക്കാട്ട് (കാഞ്ഞിരപ്പള്ളി). സഹോദരങ്ങള്‍: പൈലി, തോമസ്, ചാക്കോ. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്.
മൂടാടി മലബാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ പൊയില്‍ക്കാവ് പള്ളിക്കുന്നി റിഫാന അന്തരിച്ചു
കൊയിലാണ്ടി: പൊയില്‍ക്കാവ് പള്ളിക്കുനി (ബൈത്തുല്‍ റിഷ് അത്ത്) റിഫാന അന്തരിച്ചു. പത്തൊന്‍പത് വയസായിരുന്നു. മൂടാടി മലബാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്. യൂസഫിന്റെയും (സൗദി അറേബ്യ) ഫാത്തിമയുടെയും മകളാണ്. റയാന്‍, റാഹില്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മാടാക്കര ഖബര്‍സ്ഥാനില്‍ നടക്കും. കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമാവാനായി
പേരാമ്പ്ര വാളൂര്‍ ഊടുവഴി മാവിലകണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു
പേരാമ്പ്ര: വാളൂര്‍ ഊടുവഴി മാവിലകണ്ടി പരേതനായ കുഞ്ഞബ്ദുള്ള ഹാജിയുടെയും കുഞ്ഞാമിയുടെയും മകന്‍ അബ്ദുറഹിമാന്‍ അന്തരിച്ചു. അറുപത്തി രണ്ട് വയസ്സായിരുന്നു. സംസ്‌ക്കാരം കായണ്ണ വലിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു. ഭാര്യമാര്‍: സഫിയ, സുബൈദ. മക്കള്‍: സുഹാനസുഖി, അസ്ലം, തൗസീഫ്, മുഹമ്മദ് ഫാരിസ്, ഹാദിയ തഹാനി. സഹോദരങ്ങള്‍: റുഖിയ, നഫീസ, ആയിഷ, പരേതനായ അമ്മദ്.
ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതര പരിക്കേറ്റു; ചികിത്സയിലിരിക്കെ അത്തോളി സ്വദേശിയായ പ്രവാസിയ്ക്ക് ദാരുണാന്ത്യം
അത്തോളി: ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. കൊങ്ങന്നൂർ പുനത്തിൽ പുറയിൽ അബൂബക്കറിന്റെ മകൻ പി.പി. മുനീർ ആണ് മരിച്ചത്. നാൽപ്പത്തൊൻപത് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന
പേരാമ്പ്ര പുതിയോട്ടിൽ ജാനകി അമ്മ അന്തരിച്ചു
പേരാമ്പ്ര: പുതിയോട്ടിൽ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ പുതിയോട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ മക്കൾ: പരേതയായ സുശീല ,ബാബു,സന്തോഷ്,ഗിരീഷ്, സുധീർ. മരുമക്കൾ: പരേതനായ രാധാകൃഷണൻ ,ഷൈലജ,ബിന്ദു,ബീന,ജിഷ.