Tag: obituary

Total 566 Posts

മേപ്പയ്യൂരിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പട്ടോറക്കല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു.

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പട്ടോറക്കല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മേപ്പയ്യൂരിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായിരുന്നു. ഭാര്യ പത്മിനി. മക്കള്‍ അജേഷ് (ഡ്രൈവര്‍), അജില. സഹോദരങ്ങള്‍ നാരായണന്‍, രാജന്‍, ലക്ഷ്മി, ഷൈലജ, ശാന്ത.  

മരംവെട്ടു തൊഴിലാളിയായിരുന്ന കാപ്പുമല ചെറുകുന്ന് മൊട്ടോമ്മല്‍ വിനോദന്‍ അന്തരിച്ചു

വേളം: കാപ്പുമല ചെറുകുന്ന് മൊട്ടോമ്മല്‍ വിനോദന്‍ അന്തരിച്ചു. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു. കാപ്പുമലയില്‍ മരംവെട്ടുതൊഴിലാളിയായിരുന്നു. പരേതരായ ഗോപാലന്റെയും മാണിയുടെയും മകനാണ്. ഭാര്യ: ഷീബ, മക്കള്‍: അനന്ദു, അനുനന്ദ, ചന്ദന. സഹോദരങ്ങള്‍: കൃഷ്ണന്‍, നാണു, ചന്ദ്രന്‍, ചന്ദ്രി, ശാരദ, ഗീത, രാധ. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

പയ്യോളി അങ്ങാടിയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന ഇരിങ്ങത്ത് രായിരോത്ത് ലോഹിതാക്ഷന്‍ അന്തരിച്ചു

ഇരിങ്ങത്ത്: ഇരിങ്ങത്ത് രായിരോത്ത് ലോഹിതാക്ഷന്‍ അന്തരിച്ചു. അന്‍പത്തേഴ് വയസ്സായിരുന്നു. പയ്യോളി അങ്ങാടിയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു. പരേതരായ കുഞ്ഞികൃഷ്ണന്‍ നായരുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ഗിരിജ. മക്കള്‍: അശ്വന്ത്, അക്ഷയ, സൂര്യ. സഹോദരങ്ങള്‍: വിശ്വന്‍, ചന്ദ്രന്‍, സതി, ലക്ഷ്മി. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.

മുസ്ലിം ലീഗ് നേതാവായിരുന്ന കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. പഞ്ചായത്ത് കൗൺസിലർ, മുൻ ശാഖാ പ്രസിഡന്റ്, കേരളാ കുക്കിംഗ് തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ആമിന (മേമുണ്ട), പരേതയായ ആമിന (ഇരിങ്ങത്ത്). മക്കൾ: മുഹമ്മദ് (ഖത്തർ), റസീന, സീനത്ത്,

ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി അന്തരിച്ചു

മേപ്പയ്യൂർ: ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി (നടോത്ത്) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അമ്മത്, ഇബ്രാഹീം, ബഷീർ സഖാഫി (സൗദി അറേബ്യ), ഷംസുദ്ധീൻ, ആയിശ, ജമീല. മരുമക്കൾ: അബു (പേരാമ്പ്ര), റഫീഖ് (കൊയിലാണ്ടി), ആയിഷ (ചെറുവണ്ണൂർ), മുനീറ (തിരുവള്ളൂർ), സമീറ (നരിക്കുനി), നദീറ (വെല്ലുകര).

മേപ്പയൂര്‍ നരക്കോട് ഗുഡ്സ് കാരിയര്‍ ഡ്രൈവറായിരുന്ന അരീക്കര രാജീഷ് അന്തരിച്ചു

മേപ്പയൂര്‍: നരക്കോട് അരീക്കര രാജീഷ് അന്തരിച്ചു. മുപ്പത്തൊന്‍പത് വയസ്സായിരുന്നു. നരക്കോട് ഗുഡ്‌സ് കാരിയര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: കുഞ്ഞിമ്മാത. സഹോദരങ്ങള്‍: രാജീവന്‍, മോളി, ശോഭ. സംസ്‌കാരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍.

ചെമ്പനോട പറമ്പുകാട്ടില്‍ ഏലിയാമ്മ അന്തരിച്ചു

ചെമ്പനോട: പറമ്പുകാട്ടില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. മലയാറ്റൂര്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ ജോസ്, ജെയിംസ്, ബേബി, തോമസ്, ജോസ്. മരുമക്കള്‍: ജോസ് കുമ്പളംമൂട്ടില്‍, വത്സമ്മ കാഞ്ഞിരത്തിങ്കല്‍, ലൈസമ്മ പാലക്കാട്ട്, മിനി കലശിയില്‍, മോളി പള്ളിവാതുക്കല്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ചെമ്പനോട സെന്റ് ജോസഫ്‌സ് പളളിയില്‍.

മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: പ്രീത, പരേതനായ പ്രദീപന്‍. മരുമക്കള്‍: വിനോദ് അരിക്കുളം, സുശീല മണിയൂര്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പാര്‍വതി, പരേതരായ ലക്ഷ്മി, ചന്തു കുറുപ്പ്, അമ്മാളു. സഞ്ചയനം ബുധനാഴ്ച്ച.

കോഴിക്കോട് കിണാശേരി സ്വദേശി അബ്ദുല്‍ റസാഖ് ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: കിണാശേരി സ്വദേശി അബ്ദുല്‍ റസാഖ് സൗദിയിലെ ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. അന്‍പത്തേഴ് വയസ്സായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ദമ്മാം ജലവിയ്യയില്‍ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. സുലൈഖയാണ് ഭാര്യ. മൃതദേഹം ദമ്മാമില്‍ ഖബറടക്കുന്നതിനായുള്ള നിയമ നടപടി ക്രമങ്ങള്‍ക്കായി കെ.എം.സി.സി ജീവ കാരുണ്യ പ്രവര്‍ത്തനായ ഹുസൈന്‍ നിലമ്പൂര്‍ രംഗത്തുണ്ട്.

സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് ഡ്രൈവര്‍ ആയിരുന്ന മേപ്പയ്യൂര്‍ ചങ്ങരം വെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു

മേപ്പയ്യൂര്‍: ചങ്ങരം വെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് ഡ്രൈവര്‍ ആയിരുന്നു. ഭാര്യ മറിയം. മക്കള്‍:സുബൈദ, റംല, അബ്ദുല്‍ നാസര്‍, റഹ്മത്ത്. മരുമക്കള്‍: ബഷീര്‍(സൗദി അറേബ്യ), അബ്ദുല്‍ റഷീദ്(ഖത്തര്‍), അബ്ദുല്‍ഹമീദ്(കൂരാച്ചുണ്ട്), റംലത്ത്. സഹോദരങ്ങള്‍: ഇബ്രാഹിം വടക്കുട്ടാമ്പ്, ആയിശ, ഖദീജ, പരേതനായ അബ്ദുള്ള

error: Content is protected !!