Tag: obituary

Total 566 Posts

തിരുവോട് മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു

തിരുവോട്: തിരുവോട് മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ഓമന അമ്മ. മക്കള്‍: ശിവദാസന്‍, പ്രവീണ്‍ കുമാര്‍ (വിമുക്തഭടന്‍), സുജിത്ത് (സെക്രട്ടറി സി.പി.ഐ.എം. കാരോപ്പാറ ബ്രാഞ്ച്, കിയാഡ് കോ കൂട്ടാലിട). മരുമക്കള്‍: ഗിരിജ (അവിടനല്ലൂര്‍), പ്രിയ (ഉള്ള്യേരി 19), സുജ (ഉള്ള്യേരി). സംസ്‌കാരം ഇന്ന് രാത്രി 10മണിക്ക് വീട്ടുവളപ്പില്‍.

ബാലുശ്ശേരി എകരൂലില്‍ പതിനഞ്ചുകാരി വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

ബാലുശ്ശേരി: എകരൂലില്‍ പതിനഞ്ചുകാരിയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെങ്ങിന് കുന്നുമ്മല്‍ അര്‍ച്ചന ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: പ്രസാദ്. അമ്മ: സചിത്ര.

പൂവ്വത്താംകുന്ന് കൊരുവന്‍തലക്കല്‍ കേളപ്പന്‍ അന്തരിച്ചു

കൂരാച്ചുണ്ട്: പതിയില്‍ പ്രണവം ഓട്ടോഗാരേജ് നടത്തുന്ന പൂവ്വത്താംകുന്ന് കൊരുവന്‍തലക്കല്‍ കേളപ്പന്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ: ലീല (പാലേരി നടക്കല്‍മീത്തല്‍). മക്കള്‍: പ്രജീഷ്, പ്രജില. മരുമക്കള്‍: വിബിത, സതീഷ് ഒളവണ്ണ. സംസകാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍.

പേരാമ്പ്ര സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലീസ് ഓഫീസര്‍ മരിച്ച നിലയിൽ

പേരാമ്പ്ര : പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. നിലയിൽ എരവട്ടൂർ കൈപ്രം, കുന്ദമംഗലത്ത് ബീനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാൽപത്തി ഏഴ് വയസ്സായിരുന്നു. വീട്ടിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് ബീനയെ കണ്ടെത്തിയത്. സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയ ശേഷം വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. മൃതദേഹം പേരാമ്പ്ര

നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍; നാല് പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കി കൂരാച്ചുണ്ട് സ്വദേശി ശ്രീജേഷ് യാത്രയായി

  കൂരാച്ചുണ്ട്: കുടുംബത്തിന്റെ കൈതാങ്ങായ ശ്രീജേഷ് പതിവുപോലെ അന്നും വീട്ടില്‍ നിന്ന് ജോലിക്കായി പോയതായിരുന്നു. എന്നാല്‍ വിധി കരുതിവച്ച അപകടം പെടുന്നനെ ശ്രീജേഷിന്റെ ജീവന്‍ കവര്‍ന്നെടുക്കുകയായിരുന്നു. നാല് പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കിയാണ് ശ്രീജേഷ് എന്ന മുപ്പത്തെട്ടുകാരന്‍ യാത്രയായത്. കൂരാച്ചുണ്ട് പൂവത്താംകുന്ന് കണ്ടോത്തുകണ്ടി ശ്രീജേഷ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിയ്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12

വടകര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

മനാമ, ബഹ്‌റൈന്‍: വടകര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു. പാലയാട്ടുനട പാലയുള്ള പറമ്പില്‍ നടരാജ് ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. നാല്‍പ്പത് വര്‍ഷമായി നടരാജ് ബഹ്‌റൈനില്‍ പ്രവാസിയാണ്. ബഹ്‌റൈനിലെ ഡിപ്ലോമാറ്റിക് ഏരിയയിലെ സാവിയ 3 എന്ന സൂപ്പര്‍മാര്‍ക്കറ്റും മനാമയിലെ നിവ സൂപ്പര്‍ മാര്‍ക്കറ്റും നടത്തി വരികയായിരുന്നു. ഭാര്യ: ഷീജ നടരാജന്‍. മകന്‍: നവനീത് (ബി.ബി.എ വിദ്യാര്‍ത്ഥി, യൂണിഗ്രാഡ്).

മൂരാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പയ്യോളി: മൂരാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് മൂന്നുമണിയോടെയായിരുന്നു അപകടം. ഇരിങ്ങള്‍ ഗേറ്റിനും മൂരാട് പാലത്തിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാവിമുണ്ടും കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഏതാണ്ട് എഴുപത് വയസ് പ്രായം കണക്കാക്കുന്നു. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

അരിക്കുളം കുരുടിമുക്കിലെ വ്യാപാരിയായിരുന്ന കണ്ണങ്കാരി മൂസ അന്തരിച്ചു

അരിക്കുളം: അരിക്കുളം കണ്ണങ്കാരി മൂസ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. കുരുടിമുക്കില്‍ വ്യാപാരിയായിരുന്നു. ഭാര്യ സൈനബ. മക്കള്‍: റഷീദ് (ഡ്രൈവര്‍), നസീറ, സുബൈദ, സാജിത. മരുമക്കള്‍: ഇബ്രാഹിം സി.കെ., കുഞ്ഞബ്ദുല്ല (ചാവട്ട്), കുഞ്ഞമ്മദ് (കാവുംവട്ടം), സൗദ (പേരാമ്പ്ര).

കീഴരിയൂർ കക്കുടുംബിൽ കുഞ്ഞിക്കണ്ണൻ അടിയോടി അന്തരിച്ചു

കീഴരിയൂർ: കക്കുടുംബിൽ കുഞ്ഞിക്കണ്ണൻ അടിയോടി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു ഭാര്യ: മാധവിഅമ്മ മക്കൾ :പത്മിനി, പ്രേമ, ശശി,പരേതനായ ബാലകൃഷ്ണൻ മരുമക്കൾ: കേളപ്പൻ നായർ , പത്മനാഭൻ നായർ, വിജില, ശ്രീജ. [md3]

നടുവണ്ണൂര്‍ ടൗണിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ സി.കെ. ബാലന്‍ അടിയോടി അന്തരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ സി.കെ. ബാലന്‍ അടിയോടി അന്തരിച്ചു. എഴുപത്തിഴഞ്ച് വയസ്സായിരുന്നു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍ വച്ച് നടക്കും. നടുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ സ്‌പോണ്‍സറിങ്ങ് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഹെഡ് നഴ്‌സായി റിട്ടയര്‍ ചെയ്ത

error: Content is protected !!