Tag: obituary

Total 564 Posts

പേരാമ്പ്ര എരവട്ടൂര്‍ കക്കുടുമ്പില്‍ ബാലന്‍ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂരിലെ കക്കുടുമ്പില്‍ (പുനത്തില്‍) ബാലന്‍ അന്തരിച്ചു. അറുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: ശാന്ത. മകന്‍: ഷിബു. മരുമകള്‍: ഷൈമ. സഹോദരങ്ങള്‍: കണാരന്‍, കല്ല്യാണി, നാരായണി, ദേവി, പരേതരായ ചെക്കോട്ടി, കുഞ്ഞിരാമന്‍.

കൂരാച്ചുണ്ട് മാങ്കുളത്ത് ഉലഹന്നാന്‍ (കുഞ്ചലോ) അന്തരിച്ചു

കൂരാച്ചുണ്ട്: കര്‍ഷകന്‍ മാങ്കുളത്ത് ഉലഹന്നാന്‍ (കുഞ്ചലോ) അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ത്രേസ്യാമ്മ നരിപ്പാറ (തലയാട്). മക്കള്‍: ജോര്‍ജ്, ഷൈനി, സാലി, ആന്റോ (കുവൈത്ത്). മരുമക്കള്‍: മോളി എഴുത്താണിക്കുന്നേല്‍ (കരികണ്ടന്‍പാറ), ഷാജു കോയിക്കല്‍ (ചക്കിട്ടപാറ), ബെന്നി കരിങ്ങട (കൂരാച്ചുണ്ട്), ഷീന ചെമ്പനാനി (കല്ലാനോട്). സഹോദരങ്ങള്‍: പാപ്പച്ചന്‍, റോസമ്മ, മാത്യു, അഗസ്റ്റിന്‍, ദേവസ്യ, ദേവസി, ജോണി, സിസിലി,

സി.പി.ഐ പെരുവണ്ണാമൂഴി ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ കൂവ്വപ്പൊയില്‍ കോറോത്ത് കണ്ടി പ്രേമലത അന്തരിച്ചു

പെരുവണ്ണാമൂഴി: സി.പി.ഐ പെരുവണ്ണാമൂഴി ബ്രാഞ്ച് സെക്രട്ടറി കൂവ്വപ്പൊയില്‍ കോറോത്ത് കണ്ടി ശിവാനന്ദന്റെ ഭാര്യ പ്രേമലത അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. മക്കള്‍: ശാലു ആനന്ദ് (ബംഗലുരു), അളക ലക്ഷ്മി (വിദ്യാര്‍ഥി, ചക്കിട്ടപാറ ബിഎഡ് കോളേജ്, പ്രസിഡന്റ് എ.ഐ.എസ്.എഫ്, പേരാമ്പ്ര മണ്ഡലം കമ്മിറ്റി). മരുമകള്‍: ഹരിത ചന്ദ്രന്‍ (തളിപ്പറമ്പ്). സഹോദരങ്ങള്‍: രമ (പട്ടാണിപ്പാറ), ലീല (മുതുവണ്ണാച്ച). സംസ്‌ക്കാരം വെള്ളിയാഴ്ച്ച

പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി കൂനം വള്ളിക്കാവ് ചെട്ട്യം തറമൽ താഴക്കുനി കെ.എം. ബാലകൃഷ്ണൻ നായർ അന്തരിച്ചു

മേപ്പയ്യൂർ: പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി കൂനം വള്ളിക്കാവ് ചെട്ട്യം തറമൽ താഴക്കുനി കെ.എം. ബാലകൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: സൂരജ് ലാൽ, പരേതനായ അരുൺ ലാൽ. മരുമകൾ അഞ്ചന. സഹോദരങ്ങൾ: ഗംഗാധരൻ നായർ, വിജയൻ നായർ, ശിവദാസൻ നായർ, രാധ, ശാന്ത, കമല. സഞ്ചയനം ഞായറാഴ്ച കാലത്ത്.

റീജ്യണല്‍ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായി വിരമിച്ച പേരാമ്പ്ര പെട്രോള്‍ പമ്പിന് സമീപം ജാനകീ ഭവനില്‍ ഗോപാലന്‍കുട്ടി നായര്‍ അന്തരിച്ചു

പേരാമ്പ്ര: പെട്രോള്‍ പമ്പിന് സമീപം ജാനകീ ഭവനില്‍ ഗോപാലന്‍ കുട്ടി നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. പേരാമ്പ്ര റീജ്യണല്‍ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായി വിരമിച്ച വ്യക്തിയാണ്. ഭാര്യ: തങ്കം. മക്കള്‍: നവനീത് കൃഷ്ണന്‍, അംബിക. മരുമക്കള്‍: ദീപശ്രീ, പ്രജിത്ത് ചന്ദ്രന്‍. സഹോദരങ്ങള്‍: പരേതരായ അഡ്വക്കേറ്റ് ടി.കെ മാധവന്‍ നായര്‍, ജാനകി. സംസ്‌കാര ചടങ്ങുകള്‍ നൊച്ചാട് പോടിയത്ത്

കൂരാച്ചുണ്ട് ഒറ്റപ്ലാക്കല്‍ മറിയം ദേവസ്യ അന്തരിച്ചു

കൂരാച്ചുണ്ട്: പരേതനായ ഒറ്റപ്ലാക്കല്‍ ദേവസ്യയുടെ ഭാര്യ മറിയം ദേവസ്യ അന്തരിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സായിരുന്നു. തേര്‍ത്തല്ലി കട്ടക്കയം കുടുംബാംഗമാണ്. മക്കള്‍: മേരി വര്‍ഗ്ഗീസ്, ജോസഫ്, ചിന്നമ്മ സെബാസ്റ്റ്യന്‍, ബേബി, മാത്യു, ലൂസി ജോണി, ഷാജു (USA), സിബി. മരുമക്കള്‍: വര്‍ഗ്ഗീസ് നാഴൂരിമറ്റം വട്ടച്ചിറ, കൊച്ചുറാണി അരഞ്ഞാണി പുത്തന്‍ പുര തിരുവാമ്പാടി, സെബാസ്റ്റ്യന്‍ കളമ്പന്‍ കുഴി കല്ലാനോട്

എരവട്ടൂര്‍ അഴകത്ത് കണാരന്‍ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂര്‍ അഴകത്ത് കണാരന്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ചിരിതകുട്ടി. മക്കള്‍: ജാനകി, ലീല, രാഘവന്‍, ചന്ദ്രന്‍, പ്രകാശന്‍, മനോജ്, പരേതനായ നാരായണന്‍. മരുമക്കള്‍: ബാലന്‍, നാരായണന്‍ (കിഴക്കന്‍ പേരാമ്പ്ര), ശാന്ത, ഇന്ദിര, ഷീബ, രമിത, രമ്യ. സഹോദരങ്ങള്‍: പരേതരായ കുങ്കര്‍, കുഞ്ഞിക്കണ്ണന്‍ (എരവട്ടൂര്‍), മാണിക്യം (നൊച്ചാട്), ഉണിച്ചിര (എരവട്ടൂര്‍), പെണ്ണൂട്ടി, കുട്ടൂലി, ചിരുത

തെയ്യം കലാകാരനായിരുന്ന പാണ്ടിക്കോട് കാവുംപുറത്ത് കുഞ്ഞിരാമന്‍ മുന്നൂറ്റന്‍ അന്തരിച്ചു

പേരാമ്പ്ര: പാണ്ടിക്കോട് കാവുംപുറത്ത് കുഞ്ഞിരാമന്‍ മുന്നൂറ്റന്‍ അന്തരിച്ചു. അറുപത്തേഴ് വയസ്സായിരുന്നു. അറിയപ്പെടുന്ന തെയ്യം കലാകാരനായിരുന്നു. ഭാര്യ: വനജ. മക്കള്‍: ശ്രീനാഥ്, ശ്രീജ. മരുമകന്‍: വിനോദന്‍. സഹോദരങ്ങള്‍: സൗമിനി, മാലതി, ദേവു. സഞ്ചയനം ശനിയാഴ്ച.

അരിക്കുളം തിരുവങ്ങായൂര്‍ കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് അന്തരിച്ചു

അരിക്കുളം: കാരയാട് തിരുവങ്ങായൂര്‍ കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ അന്തരിച്ചു. നാല്‍പ്പത്തൊന്ന് വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. പരേതരായ കുലുക്കപ്പുറത്ത് കുഞ്ഞമ്മദിന്റെയും ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: നൗഷിദ. മക്കള്‍: ഷാഹിന ഷെറില്‍, അലീമ ഫിദ (+2 വിദ്യാര്‍ത്ഥി കെ.പി.എം.എസ് അരിക്കുളം), മുഹമ്മദ് നഹ ദാന്‍. മരുമകന്‍: ജംഷിദ് കോട്ടക്കല്‍ (ബഹറിന്‍). സഹോദരങ്ങള്‍: പിണക്കംകുഴിയില്‍ കുഞ്ഞിമൊയ്തി, സൗദ

കുടുംബാം​ഗങ്ങൾക്കൊപ്പം കുളിക്കാനിറങ്ങി; പെരുവണ്ണാമൂഴി റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു

കൂരാച്ചുണ്ട്: കല്ലാനോട് അകമ്പടിത്താഴെ ഭാഗത്ത് പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ ഭാഗമായ സ്ഥലത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോഴിക്കോട് കോവൂര്‍ സ്വദേശിയുമായ പുല്ലൂരാംപാറ പന്തലാടിക്കല്‍ ടോമിയുടെ മകന്‍ അമല്‍ ടോമി (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. അമലിന്റെ ഭാര്യ മീരയുടെ കല്ലാനോട്ടുള്ള മുറിഞ്ഞകല്ലേല്‍ വീട്ടിലെത്തിയ അമല്‍ വീട്ടുകാരോടൊപ്പം പുഴയിലെത്തി കുളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍

error: Content is protected !!