Tag: obituary
ആവളയില്‍ പലചരക്ക് വ്യാപാരം നടത്തിവരുകയായിരുന്ന നാഗത്ത് കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു
ആവള: നാഗത്ത് കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. വര്‍ഷങ്ങളായി ആവളയില്‍ പലചരക്ക് വ്യാപാരം നടത്തിവരുകയായിരുന്നു. ഭാര്യ: കമലാക്ഷിയമ്മ. മക്കള്‍: രഞ്ജിഷ് (ആവള യു.പി.സ്‌കൂള്‍), പുഷ്പജന്‍ എടവരാട്. മരുമക്കള്‍: സുഭിത പേരാമ്പ്ര. സഹോദരങ്ങള്‍: ജാനു അമ്മ പുളിയോത്ത്, നാരായണക്കുറുപ്പ്, പരേതനായ ബാലകുറുപ്പ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.
പേരാമ്പ്ര കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് കുമാര്‍ അന്തരിച്ചു
പേരാമ്പ്ര: കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് കുമാര്‍ അന്തരിച്ചു. മുപ്പത്തി ഒന്‍പത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ സുബ്രഹ്മണ്യന്‍. അമ്മ: ലീല. ഭാര്യ: രമ്യ. മക്കള്‍: നയന്‍ ജ്യോതി, നിരഞ്ജന്‍ ജ്യോതി. സഹോദരങ്ങള്‍: സൂര്യലത, സൗമ്യലത. സംസ്‌കാരം തിങ്കളാഴ്ച്ച വൈകുന്നേരം 3മണിയോടെ വീട്ടുവളപ്പില്‍ നടന്നു.
തച്ചന്‍കുന്ന് കൊളങ്ങര കുനി സതി അന്തരിച്ചു
തച്ചന്‍കുന്ന്: തച്ചന്‍കുന്ന് ഡിവിഷന്‍ പതിനെട്ടിലെ കൊളങ്ങരകുനി സതി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: കൊളങ്ങര കുനി ഗോപാലന്‍. മക്കള്‍: സുധീഷ്, സജീഷ്, സജിനി. സഹോദരങ്ങള്‍: മാധവന്‍, ബാബു, ദേവി, ചന്ദ്രിക, പരേതയായ കല്യാണി. .
പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം ചെറുവത്ത് മീത്തല്‍ കല്യാണി അന്തരിച്ചു
പേരാമ്പ്ര: ചെറുവത്ത് മീത്തല്‍ കല്യാണി അന്തരിച്ചു. എഴുപത്തി ആറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെറുവത്ത് മീത്തല്‍ കുഞ്ഞിരാമന്‍. മക്കള്‍: സുനിത, സവിത, സജു (മെമ്പര്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ്, അധ്യാപകന്‍ പേരാമ്പ്ര എച്ച്.എസ്.എസ്). മരുമക്കള്‍: ചന്ദ്രന്‍ (കടിയങ്ങാട്), സതീഷ് (ഇന്ത്യന്‍ ആര്‍മി), രജില (ടീച്ചര്‍. ജി.എം.എല്‍.പി.എസ്, കൊടിഞ്ഞി, മലപ്പുറം). സഹോദരന്‍: നാരായണന്‍ (ആവള).
മേപ്പയ്യൂര്‍ തുറയൂര്‍ പുഞ്ചയില്‍ ജാനു അന്തരിച്ചു
മേപ്പയ്യൂര്‍: തുറയൂരിലെ പുഞ്ചയില്‍ ജാനു അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: ഷീജ, ഷീബ, ഷൈമ, ഷിത, പരേതയായ ഹേമലത. മരുമക്കള്‍: ദാമോധരന്‍ പാലച്ചുവട്, ശശി കാക്കൂര്‍, രജീഷ് ഉള്യേരി, പവിത്രന്‍ കീഴ്പയ്യൂര്‍ (മുന്‍ ഗ്രമപഞ്ചായത്ത് അംഗം മേപ്പയ്യൂര്‍, അംബേദ്കര്‍ ബ്രിഗേഡ് ജില്ലാ ജനറല്‍ സെക്രട്ടറി കോഴിക്കോട്), സന്തോഷ് മുത്താമ്പി. സഹോദരന്‍: ബാലന്‍
കൂരാച്ചുണ്ട് വട്ടച്ചിറയിലെ മൈലാടൂര്‍ ആഗസ്തി അന്തരിച്ചു
കൂരാച്ചുണ്ട്: വട്ടച്ചിറയിലെ മൈലാടൂര്‍ ആഗസ്തി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: അന്നക്കുട്ടി കൂരാച്ചുണ്ട് തോട്ടാനത്ത് കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ ഷേര്‍ളിമേരി (പരിയാരം മെഡിക്കല്‍ കോളേജ്), ലിസി, ഷാജു, ആഷ്‌ലി, സീമ(റോയല്‍ സ്റ്റോഴ്‌സ്). മരുമക്കള്‍: സഹീര്‍(കൊടുങ്ങല്ലൂര്‍), ഡിന്‍സി, ജോസ്(വിലങ്ങാട്), ബിനേഷ്(കല്ലാനോട് സഹകരണ ബാങ്ക്). സംസകാര കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ ആരംഭിക്കും.
ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനായ കയറ്റിറക്ക് തൊഴിലാളി കൂരാച്ചുണ്ട് പുളിക്കല്‍കുഴി അമ്മദ് (വട്ടകെട്ട് അമ്മദ്) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്ന അമ്മദ് പുളിക്കല്‍കുഴി (വട്ടകെട്ട് അമ്മദ്) അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐ.എന്‍.ടി.യു.സി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: നിസാര്‍(ഖത്തര്‍), യൂനുസ്, ഹസീന. മരുമക്കള്‍: തെസ്‌നി(കൊയിലാണ്ടി), ഷഹാന(വട്ടച്ചിറ), ഉമൈസ്(പാലേരി).
പന്തിരിക്കര സ്വദേശിയും മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകനുമായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മസ്‌കത്തില്‍ അന്തരിച്ചു
പന്തിരിക്കര: ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മസ്‌ക്കത്തില്‍ അന്തരിച്ചു. പേരാമ്പ്ര പന്തിരിക്കര കിഴക്കുപുറത്തു ഷമീര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. മസ്‌ക്കറ്റ് ഇബ്രിയില്‍ റോയല്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഷമീര്‍. ശനിയാഴ്ച്ച രാത്രിയോടെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി
അരിക്കുളം കാരയാട് ചവറങ്ങാട്ട് കുന്നുമ്മല്‍ അബ്ദുല്‍സലാം അന്തരിച്ചു
മേപ്പയ്യൂര്‍: അരിക്കുളം കാരയാട് ചവറങ്ങാട്ട് കുന്നുമ്മല്‍ അബ്ദുല്‍സലാം അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ആയിഷ, സകരിയ (മസ്‌ക്കത്ത്), നൗഷാദ് (അധ്യാപകന്‍ സുബുലുസ്സലാം മദ്രസ-തറമല്‍), സൗദ. മരുമക്കള്‍: ജലീല്‍ കൊയക്കണ്ടി (ചെമ്മലപ്പുറം), മുബാസ് മാടത്തുമ്മല്‍വളപ്പില്‍ (കൊല്ലം), റംല (പന്തിരിക്കര), സാനിറ (അരിക്കുളം). മയ്യത്ത് നിസ്‌ക്കാരം വൈകുന്നേരം 4 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയില്‍ നടന്നു.
കോടേരിച്ചാലില്‍ വടക്കേ എളോല്‍ മീത്തല്‍ കെ.പി.ഭാസ്‌ക്കരന്‍ അന്തരിച്ചു
പേരാമ്പ്ര: കോടേരിച്ചാലില്‍ വടക്കേ എളോല്‍ മീത്തല്‍ കെ.പി ഭാസ്‌ക്കരന്‍ അന്തരിച്ചു. എഴുപത്തൊന്ന് വയസ്സായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ബനീഷ്, ബനില. മരുമക്കള്‍: രാജു, രഷ്മി. സഹോദരങ്ങള്‍: തങ്കം, ഉഷ.