Tag: obituary
സന്ദര്‍ശന വിസയിലെത്തിയ ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു
ദോഹ: ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. ഊട്ടേരി കാപ്പുമ്മല്‍ ഫാത്തിമ ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഫാത്തിമ മരിച്ചത്. രണ്ട് മാസം മുമ്പാണ് ഹയാ സന്ദര്‍ശന വിസയില്‍ ഫാത്തിമ ഖത്തറില്‍ എത്തിയത്. മക്കളെ കാണാനായാണ് ഇവര്‍ റമദാന്‍ ആദ്യ ആഴ്ച ഖത്തറിലേക്ക് പോയത്. വക്‌റയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും
കല്ലോട്ടെ കോൺഗ്രസ് പ്രവർത്തക൯ ചേണിയക്കുന്നുമ്മൽ നാരായണൻ അന്തരിച്ചു
പേരാമ്പ്ര: കല്ലോട്ടെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ ചേണിയക്കുന്നുമ്മൽ നാരായണൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ഇന്ദിര (ടീച്ചർ, കൈപ്രം അംഗൻവാടി). മക്കൾ: ലിസ്ന, പരേതനായ ലിജിൻ. മരുമകൻ: വിപിൻ. സഹോദരങ്ങൾ: ദേവി, ശാന്ത, പരേതരായ മാണിക്യം, നാരായണി, ഗോപാലൻ. സംസ്കാരം തിങ്കളാഴ്ച രാത്രി 10.30 ന് വീട്ടു വളപ്പിൽ നടന്നു.
മേപ്പയ്യൂര്‍ പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു
മേപ്പയ്യൂര്‍: പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. കുറേ കാലമായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ; ദിൽഷ ചാവട്ട്, റിൻഷാ വയനാട്. മരുമക്കൾ: മുഹമ്മദ് റഫീഖ്, ഫസൽ റഹ്‌മാൻ. സഹോദരങ്ങള്‍: അമ്മദ്, അസൈനാർ , അബ്ദുല്ല , ബഷീർ മൂവരും കരയാട്,
കടിയങ്ങാട് പുറവൂര്‍ നങ്ങോളി കോത്തബ്ര സൂപ്പി ഹാജി അന്തരിച്ചു
കടിയങ്ങാട്: പുറവൂരിലെ നങ്ങോളി കോത്തബ്ര സൂപ്പി ഹാജി അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. ചങ്ങരോത്ത് പഞ്ചായത്ത് ലീഗ് സെക്രട്ടറി, പുറവൂര് മഹല്ല് പ്രസിഡന്റ്, മുസ്ലിം ലീഗ് പുറവൂര്‍ ശാഖ സെക്രട്ടറി, പുറവൂര്‍ മമ്പഉല്‍ ഉലൂം മദ്രസ കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കള്‍: അമ്മത്, സീനത്ത്, അഷറഫ്. മരുമക്കള്‍: സൗദ, മജീദ് കെ.ഇ,
പേരാമ്പ്ര ചേനോളി റോഡില്‍ ‘ജയശ്രീ’ നിവാസില്‍ കെ.വി.ജയശ്രീ അന്തരിച്ചു
പേരാമ്പ്ര: ചേനോളി റോഡില്‍ ‘ജയശ്രീ’ നിവാസില്‍ കെ.വി ജയശ്രീ അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അഡ്വ. വി.കെ കേളപ്പന്‍. മകന്‍: വി.കെ ശ്രീകാന്ത്. മരുമകള്‍: സി.എസ് ആര്യാചന്ദ്. സഹോദരങ്ങള്‍: കെ.വി പ്രകാശന്‍, കെ.വി പ്രമീള.
കൂരാച്ചുണ്ടിലെ സിപിഎം നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം.എം സ്‌കറിയ മാസ്റ്റര്‍ അന്തരിച്ചു
കൂരാച്ചുണ്ട്: മലയോര മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അതിനിര്‍ണ്ണായകമായ പങ്കുവഹിച്ച എം.എം സ്‌കറിയ മാസ്റ്റര്‍ മുറിഞ്ഞു കല്ലേല്‍ അന്തരിച്ചു. എണ്‍പതെട്ട് വയസ്സായിരുന്നു. കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ചയാണ് മരണം സംഭവിച്ചത്. എം.എം.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്‌കറിയാ മാസ്റ്റര്‍ കൂരാച്ചുണ്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സി.പി.ഐ.എം കായണ്ണ ലോക്കല്‍ കമ്മറ്റി അംഗം,
ആവള എടത്തും താഴ ജിജീഷ് അന്തരിച്ചു
ആവള: ആവള എടത്തും താഴ ജിജീഷ് അന്തരിച്ചു. മുപ്പത്തെട്ട് വയസ്സായിരുന്നു. അച്ഛന്‍: ശങ്കരന്‍. അമ്മ: മീനാക്ഷി. ഭാര്യ: ശാരി (കൂട്ടാലിട). സഹോദരങ്ങള്‍: ജിതേഷ് (തിരുവള്ളൂര്‍), ജിഷ (പാലേരി) mid4]
കിഴക്കൻ പേരാമ്പ്ര കനാൽ മുക്കിലെ പൊയിൽകണ്ടി പ്രഭാകരൻ അന്തരിച്ചു
കിഴക്കൻ പേരാമ്പ്ര: കനാൽ മുക്കിലെ പൊയിൽകണ്ടി പ്രഭാകരൻ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. ബിപി കുറഞ്ഞ് വീട്ടില്‍ കുഴഞ്ഞ് വീണ ഇദ്ദേഹം കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും സാരമായി പരിക്കേറ്റ് കഴിഞ്ഞ നാല് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. പരേതനായ പൊയിൽകണ്ടി കുഞ്ഞി രാമന്റെയും നാണിയുടെയും മകനാണ് അന്തരിച്ച പ്രഭാകരൻ. ഭാര്യ: ഷൈമ.
കല്ലാനോട് വാളാകുളത്തില്‍ റോസമ്മ ചെറിയാന്‍ അന്തരിച്ചു
കല്ലാനോട്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍, വാളാകുളത്തില്‍ പരേതനായ വി.ജെ ചെറിയാന്റെ ഭാര്യ റോസമ്മ ചെറിയാന്‍ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. മണിമല കാപ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് ചെറിയാന്‍ (ബിസിനസ്), കുട്ടിയമ്മ ജോസ് (തിരുവമ്പാടി), ജോര്‍ജ് ചെറിയാന്‍, മേഴ്‌സി ജോണ്‍ (ചമല്‍). മരുമക്കള്‍: ലിസ്സി ജോസഫ് (ഇരിട്ടി ), ജോസ് കെ.വി കട്ടക്കല്‍ റിട്ട.. അധ്യാപകന്‍
മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ ചെറിയ കുന്നുമ്മല്‍ ഷിനു അന്തരിച്ചു
മേപ്പയ്യൂര്‍: നരക്കോട് ചെറിയ കുന്നുമ്മല്‍ ഷിനു അന്തരിച്ചു. മുപ്പത്തേഴ് വയസ്സായിരുന്നു. മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അച്ഛന്‍: കുഞ്ഞിക്കണാരന്‍. അമ്മ: വസന്ത. ഭാര്യ: അശ്വതി. സഹോദരങ്ങള്‍: ഷിബു, ഷിജു.