Tag: obituary

Total 563 Posts

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായിരുന്ന മുയിപ്പോത്ത് കുന്നോത്ത് കുളങ്ങര കല്യാണി അമ്മ അന്തരിച്ചു

മുയിപ്പോത്ത്: പരേതനായ കുന്നോത്ത് കുളങ്ങര അനന്ദന്‍ നായരുടെ ഭാര്യ കല്യാണി അമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായിരുന്നു. മക്കള്‍: നാരായണന്‍ (റിട്ടയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ചന്ദ്രന്‍, ബല്‍റാം (റിട്ടയര്‍ ആര്‍മി), വിമല, ശ്യാമള, സുജാത. മരുമക്കള്‍: പരേതനായ ബാലന്‍ നായര്‍ (വയനാട്), സജീവന്‍ (വടകര), രാഘവന്‍ (പേരാമ്പ്ര) റീത്ത, സുനിത, സുമി സംസ്‌കാരം

പന്തിരിക്കര ചങ്ങരോത്ത് തയ്യുള്ള പറമ്പില്‍ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

പന്തിരിക്കര: പന്തിരിക്കര ചങ്ങരോത്ത് തയ്യുള്ള പറമ്പില്‍ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മക്കള്‍: യൂസഫ്,ജാഫര്‍, മുഹമ്മദ് ഷാഫി, ഹലീമ, റംല, സുഹ്‌റ. മരുമക്കള്‍: അബൂബക്കര്‍ പി.കെ(സലാല), മുസ്തഫ(പേരാമ്പ്ര), അബ്ദുള്‍ അസീസ്(നാദാപുരം), സാനിബ(ചക്കിട്ടപാറ), സുനീറ, റിഷാന. സഹോദരങ്ങള്‍: ഇബ്രാഹിം, സൈനബ, ഫാത്തിമ, നബീസ, പരേതനായ കുഞ്ഞമ്മദ്. ആവടുക്ക മഹല്ല് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷക കുടുംബാംഗം ഒറ്റപ്ലാക്കല്‍ ജോസഫ് (കുഞാപ്പച്ചന്‍) അന്തരിച്ചു

കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷക കുടുംബാംഗം ഒറ്റപ്ലാക്കല്‍ ജോസഫ് (കുഞാപ്പച്ചന്‍) അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: അച്ചാമ്മ വെട്ടിക്കുഴി, കല്ലാനോട്. മക്കള്‍: റെജി ജോസഫ് (വ്യാപാരം), ബിജു ജോസഫ് (ഒ.എം.ആര്‍ എക്‌സ്‌പോര്‍ട്ട്‌സ് ), റീജ ജോസഫ്. മരുമക്കള്‍: സെലിന്‍ ഇരുപ്പുഴിക്കല്‍ (വാലില്ലാപ്പുഴ), സിനി പുതുപ്പള്ളി (കൂടരഞ്ഞി ), ജോളി വെള്ളരിങ്ങാട്ട് (പരേതന്‍). സംസ്‌കാരം വ്യാഴാഴ്ച്ച കൂരാച്ചുണ്ട്

കൂരാച്ചുണ്ട് വര്‍ഗീസ് അമ്പാട്ട് (തകിടിപ്പുറത്ത്) അന്തരിച്ചു

കൂരാച്ചുണ്ട്: വര്‍ഗീസ് അമ്പാട്ട് (തകിടിപ്പുറത്ത്) അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ഏലിക്കുട്ടി തകിടിപ്പുറത്ത് കുടുംബാംഗം. മകന്‍: മിഥുന്‍.. മരുമകള്‍: രമ്യ മാക്കല്‍ (പൊയിലോംചാല്‍).

മേപ്പയ്യൂര്‍ ചോതയോത്ത് അമ്മുഅമ്മ അന്തരിച്ചു

മേപ്പയ്യൂര്‍: ചോതയോത്ത് അമ്മു അമ്മ അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചോതയോത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍ (റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ കിഴക്കന്‍ പേരാമ്പ്ര എല്‍.പി സ്‌കൂള്‍). മക്കള്‍: ബാലകൃഷ്ണന്‍ (ടെക്‌നിക്കല്‍ ഡയറക്ടര്‍ ഏയിക്കോം), പങ്കജാക്ഷന്‍ (റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ജി.വി.എച്ച്. എസ്.എസ് മേപ്പയ്യൂര്‍), അഡ്വക്കേറ്റ് സി വേണു(റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍, ജി.എല്‍.പി സ്‌കൂള്‍ വിളയാട്ടൂര്‍), ബീന(കാക്കൂര്‍). മരുമക്കള്‍:

മേപ്പയ്യൂര്‍ വിളയാട്ടൂര്‍ കുഞ്ഞിക്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ കുഞ്ഞിക്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. ഭാര്യ: കമല. മക്കള്‍: സത്യന്‍, വിജയന്‍, സന്തോഷ്. മരുമക്കള്‍: സജിത, രമാ ദേവി, സജിത. സഹോദരങ്ങള്‍: ദാമോധരന്‍ അടിയോടി, കുഞ്ഞി മാധവി, പരേതനായ കുഞ്ഞിക്കണാരന്‍ അടിയോടി.

കൂരാച്ചുണ്ടിലെ മത സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ തോട്ടത്താംമൂല അസൈനാർ ഹാജിക്ക് വിട നല്‍കി നാട്

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ മത സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായ തോട്ടത്താംമൂല അസൈനാർ ഹാജി അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അസൈനാർ ഹാജി ഇന്നലെ വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. സുന്നി പ്രാസ്ഥാനിക രംഗത്തെ പ്രമുഖനായ ഹാജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ്, ട്രഷറർ, അത്തിയോടി മഹല്ല് ജനറൽ സെക്രട്ടറി, എസ് വൈ എസ്,

വിളയാട്ടൂര്‍ കേളോത്ത് താഴകുനി പാച്ചി അന്തരിച്ചു

മേപ്പയ്യൂർ: വിളയാട്ടൂര്‍ കേളോത്തു താഴകുനി പാച്ചി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ചങ്ങരൻ, ബാലൻ, രാജൻ, രാഘവൻ, കാർത്ത്യായനി, വസന്ത. മരുമക്കൾ: ജാനു, റീന, ഗീത, ബിന്ദു, പരേതരായ പാച്ചർ, ശ്രീധരൻ. ബുധനാഴ്ച പകല്‍ പതിനൊന്നരയോടെ സംസ്കാരം നടന്നു. സഞ്ചയനം തിങ്കളാഴ്ച.

എരവട്ടൂര്‍ പുതിയെടുത്ത്കണ്ടി മാധവി അമ്മ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂരിലെ പുതിയെടുത്ത് കണ്ടി മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: എരുവട്ടൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പരേതനായ ഇ.എന്‍ നാരായണന്‍ നായര്‍. മക്കള്‍: പി.കെ ഗീത, പി.കെ സുരേന്ദ്രന്‍ (സിപിഐഎം കണ്ണോത്ത് കുന്ന് ബ്രാഞ്ച് അംഗം, പി.കെ ബില്‍ഡ് വെയര്‍ പേരാമ്പ്ര), പി.കെ സതീശന്‍ (സിപിഐഎം മൊട്ടന്തറ ബ്രാഞ്ച്

സന്ദര്‍ശന വിസയിലെത്തിയ ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു

ദോഹ: ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. ഊട്ടേരി കാപ്പുമ്മല്‍ ഫാത്തിമ ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഫാത്തിമ മരിച്ചത്. രണ്ട് മാസം മുമ്പാണ് ഹയാ സന്ദര്‍ശന വിസയില്‍ ഫാത്തിമ ഖത്തറില്‍ എത്തിയത്. മക്കളെ കാണാനായാണ് ഇവര്‍ റമദാന്‍ ആദ്യ ആഴ്ച ഖത്തറിലേക്ക് പോയത്. വക്‌റയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും

error: Content is protected !!