Tag: obituary
കണ്ണൂർ പുതിയതെരുവിൽ കുളത്തിന്റെ പടവിൽ തലയിടിച്ച് യുവാവ് മരിച്ചു
കണ്ണൂർ: പുതിയതെരുവിൽ കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി റെജീന ക്വാട്ടേഴ്‌സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25) ആണ് മരിച്ചത്. പുഴാതി സോമേശ്വരി ക്ഷേത്ര കുളത്തിലാണ് അപകടം. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം നടന്നത്. കുളിക്കാൻ കുളത്തിലേക്ക് എുത്തു ചാടുന്നതിനിടെ രാഹുലിൻെ തല പടവിൽ ഇടിയ്ക്കുകയായിരുന്നു.
ചെക്യാട് മാമുണ്ടേരിയില്‍ മീന്‍പിടിക്കാന്‍ പോയ വയോധികന്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു
ചെക്യാട്: മാമുണ്ടേരിയില്‍ മീന്‍പിടിക്കാന്‍ പോയ വയോധികന്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു. മീത്തലെ കുന്നുമ്മല്‍ കണ്ണന്‍(74) നെയാണ് വീടിന് സമീപത്തെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി വീണതെന്നാണ് കരുതുന്നത്. കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വടകര ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: ജാനു.
മികച്ച വാഗ്മിയും, ഗ്രന്ഥശാലാ സംഘം പ്രവർത്തകനുമായ ആവളയിലെ എൻ എൻ നല്ലൂർ അന്തരിച്ചു
പേരാമ്പ്ര: മികച്ച വാഗ്മിയും, ഗ്രന്ഥാലസംഘം പ്രവർത്തകനുമായ ആവളയിലെ നല്ലൂർ നാരായണൻ മാസ്റ്റർ (81) അന്തരിച്ചു. ആവള യു പി സ്കൂൾ റിട്ട: അദ്ധ്യാപകനാണ്. കാൻഫെഡ് ജില്ലാ സെക്രട്ടറി, ഭാരത് സേവക് സമാജ് സംസ്ഥാന ഭാരവാഹി, കെ. എ. പി. ടി യൂനിയൻ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻ്റ്, പെൻഷനേഴ്സ് യൂനിയൻ ജില്ലാ ഭാരവാഹി തുടങ്ങി വിവിധ
പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
പാനൂർ: പാലത്തായി എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. എലാങ്കോട് കൊല്ലം കണ്ടി അനീഷിനെയാണ് വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ അനീഷിനെ വീട്ടിനു പുറത്ത് കാണാത്തതിനാൽ ബന്ധു തിരച്ചിൽ നടത്തി. തുടർന്ന് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും പാനൂർ പൊലീസും ചേർന്നാണ് മൃതദ്ദേഹം പുറത്തെടുത്തത്. പോസ്റ്റ് മോർട്ടം
ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ സ്വദേശി മക്കയിൽ അസുഖബാധിതനായി മരിച്ചു
കണ്ണൂർ: ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ ചക്കരക്കൽ സ്വദേശി മക്കയിൽ അസുഖബാധിതനായി മരിച്ചു. ചക്കരക്കൽ പള്ളിപ്പൊയിലിലെ റുക്സാനാസിൽ ഇബ്രാഹിം മാമ്മു ഹാജിയാണ് മരിച്ചത്. അറുപതിയെട്ട് വയസായിരുന്നു. ഹജ്ജ് കർമത്തിന് ശേഷം അസുഖം ബാധിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി സൗദി-ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയായിരുന്നു ഹജ്ജിന്
കരിമ്പനപ്പാലം വണ്ണാത്തി ഗേറ്റിന് സമീപം മോളൂട്ടി ഹൗസില്‍ എന്‍.ചന്ദ്രി അന്തരിച്ചു
വടകര: കരിമ്പനപ്പാലം വണ്ണാത്തി ഗേറ്റിന് സമീപം മോളൂട്ടി ഹൗസില്‍ എന്‍.ചന്ദ്രി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്‍ത്താവ്: പി.കെ ബാലന്‍ (വ്യാപാരി, ബത്തേരി) മക്കൾ: റീന (റിട്ട. എൽസി), ശ്രീജ, ജിജേഷ്, ജിഷ (ബെംഗളൂരു). മരുമക്കൾ: രഘുനാഥ് (റിട്ട. എസ്ബിഐ), സുരേഷ് (ബെംഗളൂരു), ദീപ്തി (കോഴിക്കോട്). സഹോദരങ്ങൾ: രവീന്ദ്രൻ, രാജലക്ഷ്മി, ശോഭ, ഗീത, പരേതനായ സുരേന്ദ്രൻ.
വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന്‍ അന്തരിച്ചു
വളയം: വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: മനോജന്‍, രമ. മരുമക്കള്‍: പി ബാബു (സിപിഐഎം പുഞ്ച ബ്രാഞ്ച് അംഗം), ധന്യ കൈവേലി. സഹോദരങ്ങള്‍:മാതു, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, ഗീത, പരേതനായ ചാത്തു.
നൊച്ചാട് കൊളപ്പാട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു
നൊച്ചാട്: കൊളപ്പാട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കടുങ്ങോന്‍. മക്കള്‍: പരേതനായ ബാലന്‍, ശാരദ, രാജന്‍, വസന്ത, പ്രദീപന്‍, മിനി, ഉഷ, സിന്ധു. മരുമക്കള്‍: സതി(പാനൂര്‍), ബാബു(പടിഞ്ഞാറത്തറ), പ്രബിത(ചുണ്ടേല്‍ വയനാട്), ബീന(വാല്യക്കോട്), ബിനീഷ്(വാല്യക്കോട്), ബൈജു(പുറക്കാട്ടിരി).
മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയില്‍ അച്യുതന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയിലെ അച്യുതന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കള്‍: രാജേഷ്, പുഷ്പലത, സുഗതകുമാരി, അഖില്‍. മരുമക്കള്‍: സുരേഷ് ബാബു(കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ), സുനില്‍ (കല്പത്തൂര്‍), അശ്വതി.
കൈതക്കല്‍ പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു
കൈതക്കല്‍: പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പി.എം കണാരന്‍. മക്കള്‍: ജാനു കരുവന്നൂര്‍, ചന്ദ്രന്‍ (ഭാരത് പൂജ സ്റ്റോര്‍, സി.പി.ഐ.എം പേരാമ്പ്ര ടൗണ്‍ ബ്രാഞ്ച് മെമ്പര്‍), സന്തോഷ് (സി.പി.ഐ.എം കൈതക്കല്‍ ബ്രാഞ്ച് മെമ്പര്‍), മനോജ് പി.എം (സി.പി.ഐ.എം നൊച്ചാട് നോര്‍ത്ത് എല്‍.സി അംഗം). മരുമക്കള്‍: ചന്ദ്രന്‍ കരുവന്നൂര്‍, പരേതയായ റീന